1962 ൽ കോന്നിയിൽ നടന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഓര്‍മ്മകള്‍ ജിതേഷ് ജി ഉപതെരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരി കൊണ്ട കോന്നിയിൽ മുൻപ് ഒരുതവണ ഉപതെരഞ്ഞെടുപ്പ് നടന്നിട്ടുള്ള കാര്യം പലരും ഇപ്പോൾ ഓർക്കുന്നുണ്ടാവില്ല. 1960 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് സ്ഥലം എം എൽ എ യായിരുന്ന ചിറ്റൂർ ഹരിശ്ചന്ദ്രൻ നായരുടെ ദേഹവിയോഗത്തെ തുടർന്ന് 1962 മെയ് 13 നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിലെ എം രവീന്ദ്രനാഥൻ നായരും കമ്യൂണിസ്റ്റ് പാർട്ടിയിലെ പന്തളം പി ആറും തമ്മിലായിരുന്നു മത്സരം. ഞാനിത് കൃത്യമായി ഓർത്തുവെക്കാൻ കാരണം ശ്രീ എം രവീന്ദ്രനാഥ് എന്റെ ഭാര്യ ഉണ്ണിമായയുടെ വല്ല്യപ്പൂപ്പനും എതിരെ മത്സരിച്ച പന്തളം പി ആർ എന്റെ അച്ഛന്റെ കസിനും (തട്ടയിൽ ഇടയിരേത്ത് കുടുംബം) ആയതിനാലാണു. വാശിയേറിയ മത്സരത്തിനൊടുവിൽ ഭാര്യയുടെ വല്ല്യപ്പൂപ്പനായ എം രവീന്ദ്രനാഥ് ജയിച്ച് എം എൽ ആയി. 1962 മുതൽ 1965…
Read More