കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്തിനെതിരെ സി പി എം നേതൃത്വത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുള്ളത് തികച്ചും ജനാധിപത്യ വിരുദ്ധമാണ് എന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അറിയിച്ചു . കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി 30 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി ജില്ലയിൽ തന്നെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി കൂടാതെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിലും ജില്ലയിൽ ഒന്നാമതാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത്. എല്ലാ അംഗങ്ങളെയും രാഷ്ട്രീയം കാണാതെ മുന്നോട്ടു കൊണ്ടുപോകുന്നതും പദ്ധതി തയ്യാറാക്കുന്നതിനായി എല്ലാവരുമായു കൂടി ആലോചിച്ച് കൂട്ടുത്തരവാധിത്തത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതുമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളിയ്ക്കെതിരെ നടത്തുന്ന അവിശ്വാസം രാഷ്ട്രീയ…
Read More