കോന്നി ഏരിയായിൽ വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്: ഉടമകൾ വിളിക്കുക ☎️ 9847203166, 7902814380
Read Moreടാഗ്: konni
3 ബെഡ്‌റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിക്കും ചിറ്റൂര്‍മുക്കിനും ഇടയില്‍ പ്രധാന പാതയ്ക്കു സമീപം 3 ബെഡ്‌റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്. താല്പര്യമുള്ളവര്‍ മാത്രം വിളിക്കുക. ☎️ 9847203166, 7902814380
Read Moreഅരുവാപ്പുലം മ്ലാന്തടം കുടിവെള്ള പദ്ധതി യഥാർഥ്യമായി
konnivartha.com; കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 8,9 വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിവിഭാവനം ചെയ്ത മ്ലാന്തടം നിവാസികളുടെ ദീർഘനാളായുള്ള സ്വപ്ന പദ്ധതി മ്ലാന്തടം ജനകീയകുടിവെള്ള പദ്ധതി യഥാർഥ്യമായി. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി59 ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷയായ ചടങ്ങിൽ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി നടത്തിപ്പിന് സൗജന്യമായിഭൂമി വിട്ടു നൽകിയ ജയമോഹൻ, ഉത്തമൻ എന്നിവർക്ക് എംഎൽഎ ആദരവ് നൽകി. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ദേവകുമാർ,കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ വി, ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…
Read Moreകോന്നിതാഴം വില്ലേജ് ഓഫീസ് ഇനി സ്മാര്‍ട്ട്
konnivartha.com; കോന്നിതാഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. റീബില്‍ഡ് കേരള പദ്ധതിയിലുള്‍പെടുത്തിയാണ് വില്ലേജ് ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ സാമുവേല്‍, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreകുമ്പഴ പുളിമുക്ക് : പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു
ലോണ്‍ സൗകര്യത്തോടെ പത്തനംതിട്ട കുമ്പഴ പുളിമുക്കിന് സമീപം 9 സെന്റ് സ്ഥലം ഉള്‍പ്പെടെ 42 ലക്ഷം രൂപയ്ക്ക് 3 ബെഡ്‌റൂം, കിണര്‍ വയറിംഗ് പ്ലംബിംഗ് പെയിന്റിംഗ് ടൈല്‍ വര്‍ക്ക് ഉള്‍പ്പെടെ ബ്രാന്റഡ് മെറ്റീരിയല്‍ ഉപയോഗിച്ച് പ്രീമിയം ക്വാളിറ്റിയില്‍ പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ☎️ 9847203166, 7902814380 വീടുകളും വസ്തുക്കളും വാങ്ങുവാനും വില്‍ക്കുവാനും ഉടന്‍ വിളിക്കുക
Read Moreകുമ്മണ്ണൂർ ജുമാ മസ്ജിദ് പടിയിൽ പൊക്ക വിളക്ക് ഉദ്ഘാടനം ചെയ്തു
konnivartha.com; : കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കുമ്മണ്ണൂർ ജുമാ മസ്ജിദ് പടിയിൽ ആൻ്റോ ആൻ്റണി എം.പി യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും തുക വകയിരുത്തി സ്ഥാപിച്ച പൊക്ക വിളക്ക് ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗം ജി.ശ്രീകുമാർ, ജി. എസ്.സന്തോഷ് കുമാര്‍ , ഉമ്മർ റാവുത്തർ, നസീമ ബീവി, റാസി മൗലവി, മുഹമ്മദ് നാസിം, ഫൈസൽ, അബ്ദുൾ നാസർ, അബ്ദുൾ അസീസ്, ഷംസുദ്ദീൻ മുളന്തറ, അബ്ദുൾ അസീസ് കുമ്മണ്ണൂർ എന്നിവർ പ്രസംഗിച്ചു.
Read Moreജി സുകുമാരൻ നായര്‍ രാജിവെക്കാൻ ആവശ്യപ്പെട്ട് കോന്നിയിലും ബാനർ
konnivartha.com: എന്‍ എസ് എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരൻ നായർക്ക് എതിരെ കോന്നിയിലും പോസ്റ്റര്‍ ഉയര്‍ന്നു . ഇരുനൂറ്റി അന്‍പത്തി ആറാം നമ്പര്‍ കോന്നി താഴം കരയോഗ മന്ദിരത്തിലെ മതിലിനു സമീപം ആണ് പ്രതിക്ഷേധ ബാനര്‍ ഉയര്‍ന്നത് . “സമുദായ അംഗങ്ങളുടെ മനസ്സറിയാതെ സ്വന്തക്കാര്‍ക്കായി സമുദായത്തെ ഭരണ വര്‍ഗ്ഗത്തിന് മുന്നില്‍ അടിയറവു വെക്കുന്ന ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ രാജി വെക്കണം എന്നാണ് വാചകം . ” എന്നാല്‍ സര്‍ക്കാര്‍ അനുകൂല നിലപാടിൽ ഉറച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി. രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായര്‍ വ്യക്തമാക്കി.ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം. സുകുമാരൻ നായര്‍ക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം തേടിയപ്പോഴായിരുന്നു പ്രതികരണം.താൻ തന്‍റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത്…
Read More4 സര്‍ക്കാര്‍ എല്‍ പി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം സെപ്റ്റംബര്‍ 23ന്
konnivartha.com: കോന്നി മണ്ഡലത്തിലെ 4 സര്‍ക്കാര്‍ എല്‍ പി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് നടക്കും . പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പ്രമാടം എല്‍ പി സ്‌കൂള്‍ പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ.യു ജനീഷ് കുമാര്‍ എംഎല്‍ എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത്, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മലയാലപ്പുഴ എല്‍പി സ്‌കൂള്‍ …
Read Moreകോന്നിയില്‍ കേരളോത്സവം സെപ്റ്റംബർ 26 ,27 തീയതികളിൽ നടക്കും
konnivartha.com: കേരള സംസ്ഥാന യുവജനക്ഷേമബോർഡിന്‍റെയും കോന്നി ഗ്രാമപഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിൽ 2025 കേരളോത്സവം സെപ്റ്റംബർ 26 ,27 തീയതികളിൽ നടത്തും . ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 15 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ ഓരോ ഇനത്തിലും പ്രത്യേക അപേക്ഷകൾ ഓൺലൈനായി https://keralotsavam.com എന്ന വെബ്സൈറ്റിൽ 24-09-2025 ബുധൻ വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. നിബന്ധനകൾ · കലാമത്സരങ്ങളിൽ ഒരാൾക്ക് ‘ 4 ‘ വ്യക്തിഗത ഇനങ്ങളിലും ‘ 3 ‘ ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ പങ്കെടുക്കുവാൻ അർഹതയുള്ളൂ · അത്‍ലറ്റിക്‌സ് ഇനങ്ങളിൽ ഒരാൾക്ക് പരമാവധി ‘ 3 ’ ഇനങ്ങളിലും കൂടാതെ റിലേയിലും പങ്കെടുക്കാവുന്നതാണ് . ഗെയിംസ് മത്സരങ്ങളിൽ ഒരാൾക്ക് പരാമാവധി ‘ 4 ’ ഇനങ്ങളിൽ മാത്രമേ മത്സരിക്കാൻ…
Read Moreകോന്നിയിൽ അഡ്മിഷൻ ആരംഭിച്ചു
konnivartha.com: സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ കോന്നിയിൽ പ്രവർത്തിക്കുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ സൗജന്യമായി നടത്തുന്ന “റെഡിമിക്സ് കോൺക്രീറ്റ് പ്ലാന്റ് ഓപ്പറേറ്റർ” കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കെട്ടിട നിർമ്മാണ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ റെഡി മിക്സ് കോൺക്രീറ്റ് രംഗത്ത് ഇന്ത്യയിലും വിദേശത്തും സ്ഥിരതയുള്ള ഒരു തൊഴിൽ നേടുന്നതിന് ഈ കേഴ്സിലൂടെ സാധിക്കും.കേഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലി നേടുന്നതിനുള്ള പിന്തുണയും ഉറപ്പ് വരുത്തുന്നു. യോഗ്യത : ITI കാലാവധി : 2 മാസം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9188910571
Read More