കൊടുമണ്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഉത്പന്നങ്ങളുടെയും വില്‍പ്പന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു

ആരോഗ്യ സംരക്ഷണം എന്നത് ചികിത്സയല്ല, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ്: മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സംരക്ഷണം എന്നത് ചികിത്സയല്ലെന്നും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊടുമണ്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഉത്പന്നങ്ങളുടെയും വില്‍പ്പന കേന്ദ്രത്തിന്റെയും ഉദ്ഘാടനം ചന്ദനപ്പള്ളി സഹകരണ ബാങ്ക് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ആരോഗ്യം നമ്മുടെ ഭക്ഷണമാണ്. മായമില്ലാത്ത ഭക്ഷണം കഴിക്കുക എന്നത് അത്യന്താപേക്ഷിതമാണ്.   ഏകാരോഗ്യം എന്ന ആശയത്തെയാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത്. മനുഷ്യന്റെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ഭൂമിയുടെയുമെല്ലാം ആരോഗ്യം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഇതിനെയെല്ലാം പരിഗണിച്ച് ആരോഗ്യരംഗം മുന്നോട്ടുകൊണ്ടുപോവുകയെന്ന ആവശ്യകതയിലേക്കാണ് ഏകാരോഗ്യം ഊന്നല്‍ നല്‍കുന്നത്. ഇത്തരമൊരു കാഴ്ചപ്പാടിലൂടെ ഭൂമിയുടെയും ജീവജാലങ്ങളുടെയും ആരോഗ്യം തിരികെക്കൊണ്ടുവരാനുള്ള ശ്രമമാണ് നാം നടത്തേണ്ടത്. സ്വാഭാവിക നീര്‍ച്ചാലുകളുടെ ഒഴുക്കു തടസപ്പെടുത്തിയതാണ് ജില്ലയില്‍ വെള്ളപ്പൊക്കം ഉണ്ടാവാനുള്ള ഒരു കാരണം. കൊടുമണ്‍ കര്‍ഷകരുടെ പഞ്ചായത്താണ്.…

Read More