നരബലി : ഷാഫിയും ലൈലയും ചേർന്ന് ഭഗവലിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു : പോലീസ് konnivartha.com : ഇലന്തൂരിൽ നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ പിടിയിലായ ലൈലയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. റോസ്ലിന്‍റെ മൃതദേഹത്തിൽ നിന്ന് വാരിയെല്ലിന്റെ മുൻഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയിൽ ആയിരുന്നു. പത്മയുടെ ലൈംഗികാവയവം ഭഗവൽ സിംഗ് ഭക്ഷിച്ചത് യുവത്വം നിലനിർത്താണെന്നും ലൈല പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.നരബലിയ്ക്ക് പത്മയെ എത്തിക്കാൻ കേസിലെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാഫിയ്ക്ക് വാഗ്‌ദാനം ചെയ്തത് ലക്ഷങ്ങളാണെന്ന് വ്യക്തമായി. പതിനയ്യായിരം രൂപ മുൻകൂറായി ഇലന്തൂരിലെ ഭഗവൽസിംഗ് -ലൈല ദമ്പതികളിൽ നിന്ന് ഷാഫി വാങ്ങി. ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലൈലയും ചേർന്ന് ലൈലയുടെ ഭർത്താവും കേസിലെ രണ്ടാം പ്രതിയുമായ ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലൈല…
Read Moreടാഗ്: kochi
അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഇന്റലിജന്റ്‌സ് പരിശോധന നടത്തി
konnivartha.com : എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയത്തിലെ ഇന്റലിജന്റ്‌സ് വിഭാഗം ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ജയന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ കടവന്ത്ര സുബാഷ് ചന്ദ്രബോസ് റോഡിലെ കൃഷ്ണ ഹോസ്പിറ്റല്‍ ഒ.പി ക്ലിനിക്കില്‍ സംയുക്ത പരിശോധന നടത്തി. ഈ ഹോസ്പിറ്റലില്‍ നിന്നും വിവിധ ഡോക്ടര്‍മാര്‍ ധാരാളം രോഗികളെ പരിശോധിച്ചു വരുന്നതായും ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് 1940 ചട്ടങ്ങള്‍ക്ക് വിരുദ്ധമായും ധാരാളം മരുന്നുകള്‍ വില്‍പ്പന നടത്തുന്നതായും ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഇല്ലാതെ വ്യാപാരം നടത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുകയും മരുന്നുകളും അനുബന്ധ രേഖകളും പിടിച്ചെടുത്ത് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പരിശോധനയില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ഐ.ജോഷി. ഗ്ലാഡിസ്.പി.കാച്ചപ്പളളി, ടെസി തോമസ് എന്നിവരും പങ്കെടുത്തു.
Read Moreമസ്‌ക്കറ്റ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ചിറകിന് തീപിടിച്ചു
Emergency Landing Of Air India Express Flight From Muscat To Kochi 141 Passengers Board konnivartha.com : മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു. മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ ഇന്നുച്ചയോടെയായിരുന്നു അപകടമുണ്ടായത്. യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ എമര്‍ജന്‍സി ഡോര്‍ വഴി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.6 ജീവനക്കാരും ഉണ്ടായിരുന്നു .
Read Moreകൊച്ചി മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍ കാണാം …
പെരിയാറിന്‍റെ പെരുമയില്‍ ആലുവ കേരളത്തിലെ തന്നെ പ്രധാന വ്യവസായ നഗരമാണ് ആലുവ. ശാന്തമായി ഒഴുകുന്ന പെരിയാറും, അതിനോട് ചേര്‍ന്ന് ശിവരാത്രി മണപ്പുറവും മാര്‍ത്താണ്ഡവര്‍മ്മ പാലവും തിരുവിതാംകൂര്‍ രാജാവിന്‍റെ കൊട്ടാരവും അദ്വൈത ആശ്രമവും എല്ലാം ചേര്‍ന്ന് ആലുവയ്ക്ക് ചരിത്രപരമായ പ്രാധാന്യം നേടിക്കൊടുക്കുന്നു. ഇവയില്‍ എടുത്തുപറയേണ്ടത് കേരളചരിത്രത്തില്‍ പല ഏടുകളിലും പ്രതിപാദിച്ചിരിക്കുന്ന പെരിയാറിന്‍റെ മഹിമയെക്കുറിച്ചാണ്. അതുകൊണ്ടുതന്നെ കൊച്ചി മെട്രോയുടെ ആലുവ സ്റ്റേഷന്‍ പെരിയാറിനും കേരളത്തിലെ നദികള്‍ക്കുമുള്ള സമര്‍പ്പണമാണ്. നദികളുടെ ചിത്രങ്ങള്‍ക്കൊപ്പം സ്റ്റേഷനിലെ തറകളും നദീജലസമ്പത്ത് അടയാളപ്പെടുത്തുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹരിതഭംഗിയില്‍ പുളിഞ്ചോട് പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്ന പുളിഞ്ചോടും സമീപ പ്രദേശങ്ങളും ഗൃഹാതുരത്വം ഉണര്‍ത്തുന്നു. ഹരിതകേരളത്തെ സമ്പന്നമാക്കുന്ന വിവിധ നാണ്യവിളകളും വൃക്ഷലതാദികളും ഒത്തുചേരുന്ന ഒരിടമാണ് പുളിഞ്ചോട്. പുല്‍മേടുകളുടെ സൗന്ദര്യവും ശാന്തതയും ഘോരവനത്തിന്‍റെ മോഹിപ്പിക്കുന്ന വന്യതയും മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് പുളിഞ്ചോട് മെട്രോ സ്റ്റേഷനില്‍. വ്യവസായകേന്ദ്രമായിരുന്ന കമ്പനിപ്പടി ആലുവയെന്ന വാണിജ്യകേന്ദ്രത്തിനടുത്ത് പ്രധാനപ്പെട്ട പല…
Read More