നൂറു രൂപ നിരക്കിൽ തെങ്ങിൻ തൈകളുടെ വിൽപ്പന നടത്തി

    konnivartha.com; നാളികേര വികസന ബോർഡിൻ്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ പാകി കിളിർപ്പിച്ച പശ്ചിമ തീര നെടിയ (WCT) ഇനം, നാടൻ തെങ്ങിൻ തൈകൾ ബോർഡിന്റെ കൊച്ചി ആസ്ഥാനത്ത് കൃഷിക്കാർക്ക് വിതരണം ചെയ്‌തു. ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മുഖ്യ നാളികേര വികസന ഓഫീസർ ഡോ. ഹനുമന്ത ഗൗഡ തൈ വിതരണം ഉദ്ഘാടനം ചെയ്‌തു. മുൻ കൂട്ടി ബുക്കു ചെയ്‌ത കൃഷിക്കാർക്ക് ഏകദേശം 2000 ത്തോളം തൈകൾ നൂറു രൂപ നിരക്കിൽ വിൽപ്പന നടത്തി. ഒരു വർഷം പ്രായമുള്ളതും നല്ല ഗുണമേന്മയുള്ളതുമായ തൈകളാണ് നേര്യമംഗലത്തു നിന്ന് കൊച്ചിയിൽ വിതരണത്തിനായി കൊണ്ടുവന്നത്. തെങ്ങിൻ തൈകൾ കൂടാതെ ഫാമിൽ വിളയിച്ച മരച്ചീനി, വാഴക്കുല ഉൾപ്പെടെയുള്ള ജൈവ കാർഷികോൽപ്പങ്ങളും വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിലാണ് ഇവ വില്‌പന നടത്തിയത്. എല്ലാ മാസവും നേര്യംമംഗലത്തു നിന്നുള്ള തെങ്ങിൻ…

Read More

കൊച്ചിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ യംഗ് പ്രൊഫഷണൽ ഒഴിവ്

  konnivartha.com; കൊച്ചിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് യംഗ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു . 40 വയസ്സിന് താഴെയുള്ള ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2025 നവംബർ 28. അപേക്ഷാ ഫോമും വിശദാംശങ്ങളും കൊച്ചിയിലെ ആർ‌പി‌ഒയുടെ വെബ്സൈറ്റിലെ ഹോം പേജിലെ (www.passportindia.gov.in) “സർക്കുലറുകൾ” എന്ന ലിങ്കിൽ ലഭ്യമാണ്.

Read More

നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് അനുമതി ലഭിച്ചു

  konnivartha.com; നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു. കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ശ്രീ ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു. വിമാന യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ ഈ റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് വേണ്ട നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും…

Read More

എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ

  konnivartha.com: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സജ്ജമായി. നൂതന സംവിധാനം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി  അമിത് ഷാ വെർച്വലായി ഉദ്ഘാടനം ചെയ്തു.   പദ്ധതി യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങളെ അവർക്ക് പരിചയപ്പെടുത്താനുള്ള അവസരവും നൽകുന്നുവെന്ന് ശ്രീ അമിത് ഷാ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. പരമാവധി ആളുകൾക്ക് ഈ പരിപാടിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സാങ്കേതിക സാധ്യതകളും പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ഈ നേട്ടം കൈവരിക്കുന്നതിനായി, പാസ്‌പോർട്ടുകളും OCI കാർഡുകളും നൽകുന്ന സമയത്തു തന്നെ രജിസ്ട്രേഷൻ സാധ്യമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ സാധ്യമാകും. തിരുവനന്തപുരത്തിനു പുറമെ കോഴിക്കോട്,…

Read More

Dhanya Sanal K, IIS, Assumes Charge as Director, PIB and AIR, Kochi

  konnivartha.com: Ms. Dhanya Sanal K, an officer of the 2012 batch of the Indian Information Service, has assumed charge as Director, Press Information Bureau (PIB), Kochi, and Director, All India Radio (AIR), Kochi. She has previously served in various media units of the Ministry of Information & Broadcasting, including the Press Information Bureau, Central Bureau of Communication, Doordarshan News, and the Publications Division in New Delhi. She has also held important assignments at the PIB and Publications Division offices in Thiruvananthapuram. Ms. Sanal served as Defence PRO in Thiruvananthapuram…

Read More

വി 5ജി സേവനങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തും

    konnivartha.com:  പ്രമുഖ ടെലികോം സേവന ദാതാക്കളായ വി ഇന്ന് മുതല്‍ കൊച്ചിയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതായി അറിയിച്ചു. ആഗസ്റ്റ് 20 മുതല്‍ തിരുവനന്തപുരത്തും 5ജി സേവനം ലഭ്യമാകും. അടുത്തിടെ കോഴിക്കോട്, മലപ്പുറം നഗരങ്ങളിലും 5ജി സേവനങ്ങള്‍ വി ആരംഭിച്ചിരുന്നു. വി 5ജി സ്പെക്ട്രം സ്വന്തമാക്കിയ 17 പ്രധാന സര്‍ക്കിളുകളിലായി നിരവധി നഗരങ്ങളില്‍ വി നടത്തുന്ന 5ജി സേവന വിപുലീകരണത്തിന്‍റെ ഭാഗമായാണ് ഈ പുതിയ സേവനം അവതരിപ്പിക്കുന്നത്.   ഘട്ടംഘട്ടമായുള്ള 5ജി വിപുലീകരണത്തിന്‍റെ ഭാഗമായി മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു, മൈസൂരു, നാഗ്പൂര്‍, ചണ്ഡീഗഡ്, പട്ന, ജയ്പൂര്‍, സോനിപത്, അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഛത്രപതി സംഭാജിനഗര്‍, നാസിക്, മീററ്റ്, മലപ്പുറം, കോഴിക്കോട്, വിശാഖപട്ടണം, മധുര, ആഗ്ര എന്നീ നഗരങ്ങളിലും വി 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.   കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള 5ജി സൗകര്യമുള്ള ഉപകരണങ്ങളുള്ള വി ഉപയോക്താക്കള്‍ക്ക്…

Read More

എട്ടാമത് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലിന് അടിമരം സ്ഥാപിച്ചു

  konnivartha.com: ഇന്ത്യൻ നാവിക സേനയ്ക്കുവേണ്ടി നിർമിക്കുന്ന എട്ടാമത് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പല്‍ (എഎസ്ഡബ്ല്യു എസ്‌ഡബ്ല്യുസി) ബിവൈ 530 – മണപ്പാടിന്റെ നിര്‍മാണ പദ്ധതിയ്ക്ക് അടിമരം സ്ഥാപിക്കൽ കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ നാവികസേന യുദ്ധക്കപ്പല്‍ നിര്‍മാണ-നിര്‍വഹണ വിഭാഗം വൈസ് അഡ്മിറല്‍ രാജാറാം സ്വാമിനാധന്‍ നിര്‍വഹിച്ചു. സി‌എസ്‌എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ, ഇന്ത്യൻ നാവികസേന സംയോജിത ആസ്ഥാനത്തെ യുദ്ധക്കപ്പല്‍ നിര്‍മാണ – നിര്‍വഹണ വിഭാഗം അസിസ്റ്റന്റ് കൺട്രോളർ റിയർ അഡ്മിറൽ വിശാൽ ബിഷ്‌ണോയ്, ദക്ഷിണ നാവിക കമാൻഡ്, നാവികസേന ആസ്ഥാനത്തെ ഫ്ലാഗ് ഓഫീസർമാർ, സി‌എസ്‌എൽ സാങ്കേതികം ധനകാര്യ, നിര്‍വഹണ വിഭാഗം ഡയറക്ടര്‍മാര്‍ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു. കൊച്ചിയിലെ യുദ്ധക്കപ്പൽ നിര്‍മാണവിഭാഗം സൂപ്രണ്ട്, ഇന്ത്യൻ നാവികസേനയുടെയും സി‌എസ്‌എല്ലിന്റെയും മുതിർന്ന ഉദ്യോഗസ്ഥർ, ക്ലാസിഫിക്കേഷൻ സൊസൈറ്റി (ഡി‌എൻ‌വി) പ്രതിനിധികൾ, സി‌എസ്‌എൽ ഉദ്യോഗസ്ഥർ, മേല്‍നോട്ടക്കാര്‍, തൊഴിലാളികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 2019…

Read More

കൊല്ലം – എറണാകുളം പ്രത്യേക ട്രെയിൻ അനുവദിച്ചു:കൊടിക്കുന്നില്‍ സുരേഷ് എം പി

  konnivartha.com: കൊല്ലം – എറണാകുളം പ്രത്യേക ട്രെയിൻ അനുവദിച്ചു റെയിൽവേ ഉത്തരവായതായി കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു . തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസമായിരിക്കും ട്രെയിന് സർവീസ് ഉണ്ടായിരിക്കുന്നത്. പാലരുവി – വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം കാരണം  അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയിൽ മെമ്മു സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം പി റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ അടക്കമുള്ളവരെ ഡൽഹിയിൽ നേരിട്ട് എത്തി കാര്യങ്ങൾ ചർച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നു. ആദ്യഘട്ടത്തിൽ കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ സ്പെഷ്യൽ സർവീസായിട്ടാണ് മെമ്മു ഓടുക. പുനലൂർ മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പുതിയ റേക്ക് ലഭ്യമാകുന്ന മുറക്ക് സർവീസ് ആരംഭിക്കും എന്നും കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു .

Read More

കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം : എന്‍ ഐ എ

  konnivartha.com : തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം നൽകുമെന്ന് എൻഐഎയുടെ പ്രഖ്യാപനം. കേസിലെ ഒന്നാംപ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവം നടന്നശേഷം ഇതുവരെ ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. 2010ലാണ് തൊടുപുഴ ന്യൂമൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടുന്നത്. പ്രവാചകനിന്ദ ആരോപിച്ചാണ് ആക്രമണം നടത്തിയത്.11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പത്ത് പ്രതികൾക്ക് എട്ടു വർഷം വീതം കഠിന തടവും മൂന്ന് പ്രതികൾക്ക് രണ്ടു വർഷം വീതം കഠിന തടവും നേരത്തെ ശിക്ഷ വിധിച്ചിരുന്നു.ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്‍, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി,…

Read More

വിദ്യാർത്ഥികൾക്ക് സൗജന്യ കപ്പൽയാത്രയുമായി ടൂർഫെഡ്

സംസ്ഥാനതല ഉദ്ഘാടനം 24ന് കുമരകത്ത് konnivartha.com : സാധാരണക്കാർക്ക് കടൽയാത്ര ഒരുക്കി ശ്രദ്ധ നേടിയ ടൂർഫെഡിന്റെ അറേബ്യൻ സീ പായ്‌ക്കെജ് വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നു. വിനോദയാത്രകൾക്ക് അവസരം ലഭിക്കാത്ത കുട്ടികൾക്കായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്ത് . സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം. മാസത്തിൽ രണ്ടു തവണയായി 50 വിദ്യാർത്ഥികളെയാണ് കടൽ യാത്രയ്ക്കായി കൊണ്ടു പോവുക. ദീപാവലി ദിവസം (ഒക്ടോബർ 24) രാവിലെ ആദ്യ സംഘം കുമരകത്ത് നിന്ന് യാത്ര തിരിക്കും. ബസ്സിൽ കൊച്ചിയിലെത്തുന്ന സംഘം അവിടെ നിന്നാണ് വൺഡേ വണ്ടർ യാത്രയുടെ ഭാഗമാവുന്നത്. കുമരകത്ത് നടക്കുന്ന ചടങ്ങിൽ സഹകരണ സാംസ്‌കാരിക രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ കുട്ടികൾക്കായുള്ള ആഡംബര കപ്പൽ യാത്രയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ടൂർഫെഡിന്റെ അറേബ്യൻ സീ പായ്‌ക്കേജിലൂടെ ഇതുവരെ ഒരു ലക്ഷംപേർ കൊച്ചിയിലെ കപ്പൽയാത്ര ആസ്വദിച്ചു. കുട്ടികളുടെ വിനോദയാത്രയ്ക്ക്…

Read More