ഒരുക്കങ്ങള്‍ പൂര്‍ണം; അനന്തപുരിയില്‍ ഇന്നുമുതല്‍ മലയാളത്തിന്‍റെ മഹോത്സവം

  konnivartha.com: കേരളത്തിന്റെ ഏറ്റവും മികവുറ്റവ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്നു(നവംബര്‍1)മുതല്‍ ഏഴുവരെ അരങ്ങേറുന്ന കേരളീയം മഹോത്സവത്തിനായി അനന്തപുരി ഒരുങ്ങി. രാവിലെ 10.00 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം 2 മണിയോടെ കേരളീയത്തിന്റെ വേദികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.രണ്ടാം തീയതി മുതല്‍ രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും.ചലച്ചിത്രമേള അടക്കം എല്ലാവേദികളിലേയ്ക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.വേദികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.മേളയുടെ മുഖ്യആകര്‍ഷണമായ സെമിനാറുകള്‍ നവംബര്‍ 2 മുതല്‍ തുടങ്ങും.രാവിലെ 9.30 മുതല്‍ 1.30 വരെയാണ് സെമിനാറുകള്‍.കലാപരിപാടികള്‍ ഇന്നു വൈകിട്ടു 6.30ന് ശോഭനയുടെ നൃത്തപരിപാടിയോടെ തുടങ്ങും. കേരളീയത്തിനായി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.40 വേദികള്‍ ഉള്‍പ്പെടുന്ന മേഖലകളെ നാലു സോണുകളായി തിരിച്ച് ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥര്‍, ഇരുന്നൂറ്റന്‍പതിലേറെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍, നാനൂറിലധികം സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെ ഡ്യൂട്ടിക്കായി…

Read More

നഗരത്തിൽ വസന്തോത്സവം;നവംബറിൽ പൂക്കാലമൊരുക്കി കേരളീയം

  konnivartha.com: നഗരത്തിൽ നവംബർ വസന്തമൊരുക്കി കേരളീയത്തിന്റെ പുഷ്‌പോത്സവം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ആഘോഷങ്ങളുടെ ഭാഗമായി ആറുവേദികളിലായാണ് പുഷ്‌പോത്സവും സംഘടിപ്പിക്കുന്നത്. സെൻട്രൽ സ്‌റ്റേഡിയം, ഇ.കെ. നായനാർ പാർക്ക്, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീ വേദികളിലാണ് പുഷ്‌പോത്സവം. നഗരത്തിലെ ഏഴു പ്രധാനകേന്ദ്രങ്ങളിൽ കേരളത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഫ്‌ളവർ ഇൻസ്റ്റലേഷനുകളും ഉണ്ടാകും. ചുണ്ടൻവള്ളത്തിന്റെ രൂപത്തിൽ ഇ.കെ. നായനാർ പാർക്കിലും കേരള സർക്കാർ മുദ്രയുടെ രൂപത്തിൽ കനകക്കുന്നിലും ഇൻസ്റ്റലേഷൻ സ്ഥാപിക്കും. കേരളീയം ലോഗോയുടെ മാതൃകയിലുള്ള വലിയ ഫ്ളവർ ഇൻസ്റ്റലേഷൻ മുഖ്യവേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിലുണ്ടാകും. എൽ.എം.എസ്. കോമ്പൗണ്ടിൽ വേഴാമ്പൽ, ടാഗോർ തിയറ്റർ കവാടത്തിൽ തൃശൂർ പൂരം തുടങ്ങിയ ഇൻസ്റ്റലേഷനുകളും സ്ഥാപിക്കും. കേരളീയത്തിന്റെ ഉദ്ഘാടനചടങ്ങിനു മുന്നോടിയായി ഒക്‌ടോബർ 29ന് കവടിയാർ, മാനവീയം വീഥി, വെള്ളയമ്പലം തുടങ്ങി നഗരത്തിലെ ഏഴിടങ്ങളിൽ…

Read More