മതാതീത ആത്മീയതയെ ഉദ്ഘോഷിക്കുന്ന, എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ് ശബരിമല ക്ഷേത്രമെന്നും ആ നിലയ്ക്ക് തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയുടെ മതാതീത ആത്മീയത അത്യപൂർവതയാണ്. അതു ലോകത്തിനുമുന്നിൽ കൊണ്ടുവരിക എന്നതു പ്രധാനമാണ്. അതിനുതകുന്ന വിധത്തിൽ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. മധുര- തിരുപ്പതി മാതൃകയിൽ ശബരിമലയെ തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുക അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമാണ്. തീർത്ഥാടകർക്ക് എന്താണ് വേണ്ടത് എന്നത് സർക്കാരോ ദേവസ്വം ബോർഡോ ഏകപക്ഷീയമായി സങ്കൽപിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളിൽ നിന്നുതന്നെ മനസ്സിലാക്കി വേണ്ടതു ചെയ്യണം. ഈ ബോധ്യത്തോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഇങ്ങനെയൊരു സംഗമം നടത്തുന്നത്. വർഷങ്ങൾ നീണ്ട ആലോചനയ്ക്കും ചർച്ചകൾക്കും…
Read Moreടാഗ്: keralagovernment
കെ.എസ്.ടി.പി അറിഞ്ഞോ : കോന്നി ടൗണ്ണിലും കുഴി :പ്രാണികള്‍ പറക്കുന്നു
konnivartha.com: പുനലൂര്‍ മൂവാറ്റുപ്പുഴ റോഡു നിര്‍മ്മാണം നടത്തിയ കെ.എസ്.ടി.പിയുടെ റോഡ് നിര്‍മ്മാണത്തില്‍ പരക്കെ അഴിമതിയും പരാതിയും നിറയുമ്പോള്‍ കോന്നി ടൗണ്ണിലും കുഴി രൂപപ്പെട്ടു . ചെറിയ കുഴിയില്‍ നിന്നും പ്രാണികളും പുഴുക്കളും ഈച്ചകളും പുറത്തേക്ക് വരുന്നു .ദുര്‍ഗന്ധവും പരക്കുന്നു . കുഴിയുടെ ദ്വാരം പുറമേ ചെറുത് ആണ് .അകത്തെ ദ്വാരം വലുതായി എന്ന് സംശയിക്കുന്നു . അഴുക്കു നിറഞ്ഞ ഓടകളിലേക്ക് ദ്വാരം ചെന്നെത്തിയതിനാല്‍ കുഴിക്ക് മുകളിലേക്ക് പ്രാണികളും പുഴുക്കളും വന്നു നിറയുന്നു . ഇന്നാണ് പ്രാണികളെ കുഴിക്ക് മുകളില്‍ കണ്ടത് . ഇതേ തുടര്‍ന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് കെ.എസ്.ടി.പിയുടെ പൊന്‍കുന്നം ഇ ഇ യ്ക്ക് പരാതി നല്‍കി . കോന്നി ട്രാഫിക്ക് സ്ഥലത്ത് നിന്നും ആനക്കൂട് ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് ആണ് ചെറിയ കുഴി എങ്കിലും ഇതില്‍ നിന്നും പ്രാണികള്‍…
Read Moreമത്തി ചട്ടിയില്‍ കയറണം എങ്കില്‍ കോന്നിയില്‍ കൊടുക്കണം ₹340
konnivartha.com: 52 ദിവസത്തെ ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ കേരളത്തില്‍ അട വെച്ച മീനുകള്‍ക്കും വില കൂടി . ട്രോളിംഗ് നിരോധനത്തിനു മുന്നേ രണ്ടു മാസക്കാലത്തേക്ക് പല ഭാഗത്തും മീനുകള്‍ അട വെച്ചിരുന്നു .ആ മീന്‍ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചു കൊള്ള ലാഭം കൊയ്യുന്നു . അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു പരിശോധനയും ഇല്ല . വില കൂട്ടി വിറ്റാലും ആരും ചോദിക്കാന്‍ ഇല്ല . ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ വില കേട്ടാല്‍ ഒരു മാസം മുന്നേ ചത്ത മീന്‍ പോലും നന്നായി ഒന്ന് പിടയ്ക്കും . മുന്നൂറു രൂപയാണ് ഹാര്‍ബറില്‍ വില . ചെറുകിട കച്ചവടക്കാര്‍ നാല്‍പ്പതു രൂപ വരെ കൂട്ടിയാണ് വില്‍പ്പന നടത്തുന്നത് . 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും.അതുവരെ മീനുകള്‍ക്ക് പൊന്നും…
Read More