konnivartha.com: കേരളത്തെ പശ്ചാത്തലസൗകര്യ വികസനങ്ങളുടെ ഹബ്ബാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കോന്നി -ചന്ദനപ്പള്ളി, പുങ്കാവ്- പത്തനംതിട്ട റോഡുകളുടെ ഉദ്ഘാടനവും ചള്ളംവേലിപടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡിന്റ നിര്‍മാണോദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോന്നിയിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ശബരിമല തീര്‍ഥാടകര്‍ക്കെല്ലാം ഈ നവീകരണപ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്രദമാകും. കോന്നി,പ്രമാടം,വള്ളിക്കോട് പഞ്ചായത്തുകളിലൂടെ 12.2 കിലോമീറ്റര്‍ മീറ്റര്‍ ദൂരത്തില്‍ കടന്നു പോകുന്ന ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോന്നി ചന്ദനപ്പള്ളി റോഡ് ബിഎം ബിസി സാങ്കേതിക വിദ്യയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത് 10.20 കോടി രൂപ മുതല്‍ മുടക്കിയാണ്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ പൂങ്കാവ് പത്തനംതിട്ട റോഡ് ബിഎം ബിസി സാങ്കേതിക വിദ്യയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത് ഏഴു കോടി രൂപ ചെലവിലാണ്. വള്ളിക്കോട്,പ്രമാടം പഞ്ചായത്തുകളിലൂടെ 4.65 കിലോമീറ്റര്‍…
Read More