വഞ്ചിപ്പാട്ടിന്‍റെ ശീലുകള്‍ ഉണര്‍ന്നു : തിരുവാറന്മുള വള്ളസദ്യവഴിപാടിന് നാളെ തുടക്കം

“വിശ്വനാഥനായ നിന്നെ വിശ്വസിച്ചീടുന്നു ഞങ്ങൾ- ക്കാശ്രയം മറ്റാരുമില്ലെൻച്യുതനാണെ. പങ്കജാക്ഷ! നിന്റെ പാദസേവചെയ്യും ജനങ്ങൾക്കു സങ്കടങ്ങളകന്നു പോം ശങ്കയില്ലേതും”.     അജിത്കുമാർ പുതിയകാവ് konnivartha.com: കുരുക്ഷേത്രയുദ്ധഭൂമിയിൽ തളർന്നിരുന്ന പാർത്ഥന് തന്റെ വിശ്വരൂപദർശനം നൽകിയ ഭഗവാൻ പാർത്ഥസാരഥി വാണരുളുന്ന തിരുവാറന്മുള മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യവഴിപാടിന് ഈ വരുന്ന ഞായറാഴ്ച- ജൂലൈ 13 ന് തിരി തെളിയുമ്പോൾ തിരുവാറന്മുളയുടെയും കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 പള്ളിയോടകരകളുടെയും ഓണാഘോഷങ്ങൾക്ക് കൂടിയാണ് തുടക്കമാകുന്നത്. വഴിപാട് വള്ളസദ്യകൾ, തിരുവോണപ്പുലരിയിലെ തോണിവരവ്,ഉതൃട്ടാതി ജലമേള, അഷ്ടമിരോഹിണി വള്ളസദ്യ അങ്ങനെ ഇനിയുള്ള 82 ദിനരാത്രങ്ങൾ തിരുവാറന്മുളയിലെങ്ങും മുഴങ്ങികേൾക്കുക വഞ്ചിപ്പാട്ടിന്‍റെ ശീലുകളാവും. ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന വള്ളസദ്യ വഴിപാടിൽ ഇത് വരെ ഏകദേശം 400 വള്ളസദ്യകൾ ബുക്കിങ് ആയി കഴിഞ്ഞു. ആദ്യ ദിവസത്തെ വള്ളസദ്യ വഴിപാടിൽ കോഴഞ്ചേരി, തെക്കേമുറി,ളാക…

Read More

വൈശാഖോത്സവം: ദൈവത്തെ കാണൽ ചടങ്ങ് ഇന്ന്

  konnivartha.com: കൊട്ടിയൂർ: വൈശാഖോത്സവ ആദ്യ ചടങ്ങായ ദൈവത്തെ കാണൽ ഇന്ന് മണത്തണയിലെ വാകയാട്ട് പൊടിക്കളത്തിൽ നടക്കും. ചടങ്ങിന് ഒറ്റപ്പിലാൻ മുഖ്യ കാർമികത്വം വഹിക്കും. വൈശാഖ ഉത്സവത്തിന്റെ നാളു കുറിക്കുന്ന പ്രക്കൂഴം ദിന ചടങ്ങുകൾ 12-ന് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലും നടക്കും.

Read More

കോന്നി കല്ലേലിക്കാവ് : ഏഴാം ഉത്സവം ഭദ്ര ദീപം തെളിയിച്ചു സമർപ്പിച്ചു

konnivartha.com: കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ ഏഴാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം ഏഴാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. പ്രമുഖ ഭവന ജീവകാരുണ്യ പ്രവർത്തക ഡോ. എം എസ് സുനിൽ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കാവ് സെക്രട്ടറി സലിം കുമാർ കല്ലേലി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്സ്ട്രേറ്റ് മാനേജർ സാബു കുറുമ്പകര സ്വാഗതം പറഞ്ഞു. ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര, സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ പ്രൊഫ.കോന്നി ഗോപകുമാർ, പറക്കോട് ബ്ലോക്ക്‌ പ്രസിഡന്റ് എം പി മണിയമ്മ, മാധ്യമ പ്രവർത്തക ശ്രീജി,രഘുനാഥൻ ഉണ്ണിത്താൻ, ജയൻ കോന്നി എന്നിവർ സംസാരിച്ചു. പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും…

Read More

ശബരിമലയില്‍ തിരു ഉത്സവത്തിന് കൊടിയേറി

  konnivartha.com: ശബരിമല അയ്യപ്പസ്വാമിയുടെ തിരു സന്നിധിയില്‍ പത്ത് ദിവസത്തെ ഉത്സവത്തിന് രാവിലെ 9.45നും 10.45നും മധ്യേ തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടന്നു.ശബരിമലയില്‍ ഇനി ഉത്സവ നാളുകള്‍ . മേടവിഷു -മഹോത്സവ പൂജകൾക്കായി ശബരിമല നട ഇന്നലെ വൈകിട്ട് തുറന്നിരുന്നു . തന്ത്രി കണ്ടരര് രാജീവര്, കണ്ടരര് ബ്രഹ്മ ദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.ഏപ്രിൽ 11നാണ് പമ്പാ നദിയിൽ ആറാട്ട് നടക്കുന്നത് . ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാല്‍ തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കും .

Read More

ശബരിമല:വിഷുക്കണി ദർശനം ഏപ്രിൽ 14 ന്

  പത്ത് ദിവസത്തെ ഉത്സവത്തിന് ശബരിമലയിൽ ഏപ്രിൽ 2ന് കൊടിയേറ്റ്. രാവിലെ 9.45നും 10.45നും മധ്യേ തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറും.ഏപ്രിൽ 3 മുതൽ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകിട്ട് ശ്രീഭൂതബലിയും ഉണ്ടാകും. പടിപൂജ, മുളപൂജ എന്നിവയും ഉണ്ട്.അഞ്ചാം ഉത്സവമായ 6 മുതൽ 10 വരെ രാത്രി ശ്രീഭൂതബലിക്കൊപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ട്.   10ന് രാത്രി വിളക്കിനെഴുന്നള്ളിപ്പും പൂർത്തിയാക്കി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും. പള്ളിവേട്ടയ്ക്കു ശേഷം മടങ്ങിയെത്തി ശ്രീകോവിലിനു പുറത്ത് പ്രത്യേകം തയാറാക്കുന്ന അറയിലാണ് ദേവന്റെ പള്ളിയുറക്കം.ഉത്സവത്തിനു സമാപനം കുറിച്ച് 11ന് ഉച്ചയ്ക്ക് പമ്പയിൽ ആറാട്ട് നടക്കും. രാവിലെ 9ന് ആറാട്ട് ഘോഷയാത്ര സന്നിധാനത്തുനിന്നു പമ്പയിലേക്ക് പുറപ്പെടും.ശരംകുത്തി, മരക്കൂട്ടം, ശബരിപീഠം, അപ്പാച്ചിമേട്, നീലിമല വഴിയാണ് ആറാട്ട് ഘോഷയാത്ര പമ്പയിൽ എത്തുക. പമ്പ ഗണപതികോവിലിൽ ഇറക്കിയാണ് ആറാട്ട് കടവിലേക്ക്…

Read More

പടക്കം പൊട്ടിച്ചു :ആനകള്‍ ഇടഞ്ഞു : മൂന്ന് പേര്‍ മരണപ്പെട്ടു :നിരവധി ആളുകള്‍ക്ക് പരിക്ക്

  മണക്കുളങ്ങര ഭ​ഗവതി ക്ഷേത്രത്തിൽ ആനകളിടഞ്ഞതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. 7 പേരുടെ നില ​ഗുരുതരമാണ്. 22 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആന ഇടയുന്നതിന് മുമ്പ് പടക്കം പൊട്ടിയിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു ബാലുശ്ശേരി ധനഞ്ജയൻ എന്ന ആന ആണിടഞ്ഞത്. ഗുരുവായൂർ ദേവസ്വത്തിന്റെ ഗോകുൽ എന്ന ആനയെ ആണ് കുത്തിയത്. ഇടഞ്ഞ ആനകൾ ഓടിക്കയറിയത് തൊട്ടടുത്തുള്ള കെട്ടിടത്തിനുള്ളിലേക്കായിരുന്നു. കെട്ടിടം തകർന്ന് വീണാണ് 3 പേർ മരിച്ചത്. ആയിരത്തിൽ അധികം ആളുകൾ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു.ഇടഞ്ഞ ആന തൊട്ടുമുന്നിലുണ്ടായിരുന്ന ആനയെ കുത്തി. തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ആന വിരണ്ടോടിയപ്പോൾ അടുത്തുണ്ടാ‌യിരുന്ന ആളുകളും ചിതറിയോടി. തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരുക്കേറ്റിരിക്കുന്നത്. മുക്കാൽ മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനകളെ തളച്ചത്.

Read More

കോന്നി കല്ലേലികാവിൽ 999 സ്വർണ്ണ മലക്കൊടി ദർശനം നടന്നു

  കുംഭ മാസ പിറവിയോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നിലവറയിലെ 999 സ്വർണ്ണ മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി ഭക്ത ജനങ്ങൾക്ക് ദർശനത്തിനായി തുറന്ന് നൽകി. എല്ലാ മലയാള മാസം ഒന്നാം തീയതിയും ഉത്സവ വിശേഷാൽ നാളിലും മാത്രമാണ് സ്വർണ്ണ മലക്കൊടിയുടെ ദർശനം ഉള്ളത്. രാവിലെ 5 മണിക്ക് നവാഭിഷേക പൂജയ്ക്ക് ശേഷം മലക്കൊടിയുടെ നിലവറ തുറന്ന് മല വിഭവങ്ങൾ, വറപ്പൊടി, തെണ്ടും തെരളിയും, കരിക്കും കലശവും സമർപ്പിച്ചു ഊട്ട് പൂജ നൽകി ഭക്തർക്ക് ദർശനത്തിന് വേണ്ടി പൂജകൾ അർപ്പിച്ച് സമർപ്പിക്കും. വൈകിട്ട് 41 തൃപ്പടി പൂജയും ദീപ നമസ്കാരത്തിന് ശേഷം നിലവറ അടയ്ക്കും. അടുത്ത മലയാള മാസം ഒന്നാം തീയതി നിലവറ തുറക്കും. പൂജകൾക്ക് ഊരാളി ശ്രേഷ്ഠമാർ നേതൃത്വം നൽകി.

Read More

മകരപൊങ്കാല:കൊടുമൺ കിഴക്ക് ശ്രീ ഗിരിദേവൻ മലനട അപ്പൂപ്പൻ ക്ഷേത്രം

konnivartha.com: കൊടുമൺ കിഴക്ക് ശ്രീ ഗിരിദേവൻ മലനട അപ്പൂപ്പൻ ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവവും പതിമൂന്നാമത് പ്രതിഷ്ഠാ വാർഷികത്തിന്റെയും ഭാഗമായി നടന്ന മകരപൊങ്കാലയുടെ ഭദ്രദീപം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )സെക്രട്ടറി ശ്രീ സലിംകുമാർ കല്ലേലി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ക്ഷേത്രം അധ്യക്ഷന്‍ പ്രശാന്ത് , സെക്രട്ടറി ബിനു ഗോപി , ഉത്സവ കമ്മറ്റി കണ്‍വീനര്‍മാരായ പ്രദീപ്‌ കുമാര്‍ , അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി .ഫെബ്രുവരി 9 ന് നവകം ,കലശ പൂജ ,കാവില്‍ നൂറും പാലും സമൂഹ സദ്യ തുടര്‍ന്ന് നാല് മണിയ്ക്ക് മലക്കോടി എഴുന്നള്ളത്ത് രാത്രി പത്തിന് ഭക്തിഗാനസുധ .ഫെബ്രുവരി പത്തിന് രാവിലെ 9.30 ന് പടേനി ,11 ന് അന്നദാനം എന്നിവ നടക്കും .

Read More

മനംനിറച്ച് ശബരിമല: വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (06/12/2024 )

    ശബരിമലയിൽ ഇതാദ്യമായി നാണയപ്പറ വഴിപാട്:സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലായി ഇതുവരെ പറനിറയ്ക്കൽ വഴിപാട് നടത്തിയത് 7680 പേർ ശബരിമല: ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഉദ്ദിഷ്ടകാര്യസിദ്ധിക്കും സന്നിധാനത്തും മാളികപ്പുറത്തും നെല്ല്, മഞ്ഞൾ, നാണയം പറനിറയ്ക്കൽ വഴിപാടായി നടത്തുന്നുണ്ട്. സന്നിധാനത്ത് നാണയപ്പറയും നെൽപ്പറയുമാണ് നിറയ്ക്കുക. നാണയം ഇതാദ്യമായാണ് വഴിപാടായി നിറയ്ക്കുന്നത്. ധനവർധനയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഭക്തർ നാണയപ്പറ വഴിപാട് നേരുന്നത്. നെൽപ്പറ ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നേരുന്നു. മാളികപ്പുറത്ത് മഞ്ഞൾപ്പറയും നെൽപ്പറയും പണപ്പറയും നിറയ്ക്കാം. മഞ്ഞൾപ്പറ ഉദ്ദീഷ്ടകാര്യസിദ്ധിക്കായാണ് നേരുന്നത്. സന്നിധാനത്ത് ഇതുവരെ 6949 നെൽപ്പറ വഴിപാടും 124 നാണയപ്പറ വഴിപാടും നടന്നു. ശരാശരി മൂന്നിറിലധികം പേർ ദിവസം പറനിറയ്ക്കൽ വഴിപാട് നടത്തുന്നുണ്ട്. മാളികപ്പുറത്ത് ഇതുവരെ 236 മഞ്ഞൾപ്പറ വഴിപാടും 369 നെൽപ്പറ വഴിപാടും രണ്ടു പണപ്പറ വഴിപാടുമാണ് നടന്നത്. നെൽപ്പറയ്ക്ക് 200 രൂപയും നാണയപ്പറയ്ക്ക് 1000 രൂപയും മഞ്ഞൾപ്പറയ്ക്ക് 400 രൂപയുമാണ്…

Read More

സംഗീതസാന്ദ്രമീ സന്നിധാനം

    ശബരിമല: സന്നിധാനം ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെ സംഗീതം കേട്ട്. സന്നിധാനത്തെ ഒാരോ ചുവടിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സംഗീതത്തിന്റെ മാസ്മരികസ്പർശമുണ്ട്. ഉണർത്തുപാട്ടു മുതൽ ഉറക്കുപാട്ടുവരെ നീളുന്നവ. രാവിലെ അയ്യപ്പസന്നിധിയെ ഉണർത്തി ശ്രീകോവിൽ നട തുറക്കുന്നത് ‘വന്ദേവിഗ്‌നേശ്വരം…സുപ്രഭാതം’ എന്ന ഗാനമാധുരിയോടെയാണ്. ഉച്ചകഴിഞ്ഞ് ഒന്നിന് നട അടച്ചശേഷം മൂന്നിന് നട തുറക്കുന്നത് ‘ശ്രീകോവിൽ നട തുറന്നൂ പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നൂ’ എന്ന ഗാനത്തോടെയാണ്. ‘ഹരിവരാസനം വിശ്വമോഹനം’ എന്ന ഗാനത്തിലലിഞ്ഞാണ് രാത്രി 11ന് ശ്രീകോവിൽ നട അടയ്ക്കുന്നത്. പിന്നണഗായകനായ കെ.ജെ. യേശുദാസിന്റെ സ്വരഗാംഭീര്യത്തിലാണ് സുപ്രഭാതവും ഹരിവരാസനവും സന്നിധാനം ശ്രവിക്കുന്നത്. പ്രശസ്ത സംഗീതജ്ഞരായ ജയവിജയന്മാരാണ് (കെ.ജി. ജയനും കെ.ജി. വിജയനും) ‘ശ്രീകോവിൽ നട തുറന്നൂ പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നൂ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഉഷപൂജയും ഉച്ചപൂജയും ദീപാരാധനയും അത്താഴപൂജയും സംഗീതസാന്ദ്രമാണ്. സോപാനസംഗീതത്തിന്റെ മാറ്റൊലികൾ ശബരീശ സന്നിധിയെ ഭക്തിസാന്ദ്രമാക്കും.…

Read More