രോഗീപരിചരണത്തിനായി കുടുംബശ്രീ സംവിധാനം …………………………………. വൃദ്ധജനങ്ങളുടെയും രോഗികളുടെയും പരിചരണത്തിനായി കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ജറിയാട്രിക്/ പാലിയേറ്റീവ് മേഖലയില്‍ പരിശീലനം ലഭിച്ച സ്ത്രീകളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. രാപകല്‍ സേവനം ലഭിക്കുന്നതിന് 15,000 രൂപയും പകല്‍ മാത്രം സേവനം ലഭിക്കുന്നതിന് 10,000 രൂപയുമാണ് ഫീസ്. താല്പര്യമുള്ളവര് കളക്ടറേറ്റിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468- വെറ്റിനറി സര്ജന്മാരുടെ പാനല്‍ തയാറാക്കുന്നു …………………………….. തെരുവ് നായ നിര്‍മാര്‍ജനത്തിനുള്ള എബിസി പദ്ധതിയുടെ ഭാഗമായി വെറ്റിനറി സര്ജന്മാരുടെ പാനല്‍ കുടുംബശ്രീ തയാറാക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരേയും പരിഗണിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 14. കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ നിന്നു നേരിട്ടും 0468-2221807 എന്ന നമ്പരിലും ലഭിക്കും. കംപ്യൂട്ടര്‍ പരിശീലനം…
Read More