സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സംഘാടക സമിതി ഓഫീസ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ കായിക മേളയ്ക്ക് ഇന്നത്തെ സമൂഹത്തിൽ നിറവേറ്റാനുള്ള ഉത്തരവാദിത്തം വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവുമധികം കുട്ടികൾ പങ്കെടുക്കുന്ന സംസ്ഥാന കായികമേളയാണ് കേരളത്തിൽ നടക്കുന്ന സ്‌കൂൾ കായികമേള. സമൂഹത്തിൽ പടരുന്ന ലഹരി വിപത്തും, ഡിജിറ്റൽ ഗെയിമുകളുടെ ഉപയോഗവും കുറയ്ക്കാൻ ഇത്തരം കായികമേളയിലൂടെ കായികപരമായ താൽപര്യം വിദ്യാർത്ഥികളിൽ വർദ്ധിപ്പിക്കണം. ചെറുപ്പത്തിലെ കായിക മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ തോൽക്കാൻ കൂടി പഠിക്കുകയാണ്. തോൽവിയിൽ നിന്ന് മാനസികമായി അതിജീവിക്കാനുള്ള ശേഷി കായികമത്സരങ്ങളിലൂടെ കുട്ടികൾക്ക് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു കേരള സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇക്കൊല്ലം മുതൽ മുഖ്യമന്ത്രിയുടെ സ്വർണ്ണ കപ്പ് സമ്മാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇത് ജില്ലകൾ…
Read More