തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത കൊടുവള്ളി നഗരസഭ സെക്രട്ടറിയെ അടിയന്തിരമായി സ്ഥലംമാറ്റാനും തുടർനടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Read Moreടാഗ്: kerala news
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
നാം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രപുസ്തകത്തില്‍ പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്‍ സംസ്ഥാനം ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയാണ്. നവകേരളം എന്ന ലക്ഷ്യം ഏറെ അകലെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടം. കേരള ജനത ഒരേ മനസ്സോടെ സഹകരിച്ചു നേടിയ നേട്ടമാണിത്. അസാധ്യം എന്നൊന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സമഗ്രമായ, വർഷങ്ങൾ നീണ്ട സൂക്ഷ്മമായ പ്രക്രിയയിലൂടെ സാധ്യമാക്കിയ ഈ ദൗത്യം. നാടിന്റെ ഒരുമയുടെയും ഐക്യത്തിന്റെയും ഫലം കൂടിയാണിത്. കേരളം അതിദാരിദ്ര്യമുക്തമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സങ്കല്‍പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിത്. ഒരു മനുഷ്യജീവിയും വിശപ്പിന്റെയോ കൊടും ദാരിദ്ര്യത്തിന്റെയോ ആഘാതത്തില്‍ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂര്‍ത്തത്തില്‍ ഇതിൽ ഭാഗഭാക്കാവുകയും നേതൃത്വം…
Read Moreശബരിമല തീർത്ഥാടനം: 415 സ്പെഷ്യൽ ട്രെയിനുകൾ : കൊടിക്കുന്നിൽ സുരേഷ് എംപി
konnivartha.com; ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായി തീർത്ഥാടകരുടെ ഗതാഗതസൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും വിലയിരുത്തുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല റെയിൽവേ ഉദ്യോഗസ്ഥ സംഘം എംപിയോടൊപ്പമുണ്ടായിരുന്നു. സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രണം, കുടിവെള്ളം, ശുചിമുറികൾ, കാത്തിരിപ്പ് മുറികൾ, പോലീസ്–വോളണ്ടിയർ വിന്യാസം, അടിയന്തര ചികിത്സാ സൗകര്യം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള ക്രമീകരണങ്ങൾ എം.പി. വിശദമായി വിലയിരുത്തി. തുടർന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ പിൽഗ്രിം സെന്ററിൽ എം.പി.യുടെ അധ്യക്ഷതയിൽ റെയിൽവേ അവലോകന യോഗം നടന്നു. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് എം.പി. യോഗത്തിൽ ആവശ്യപ്പെട്ടു. തീർത്ഥാടകർക്ക് മതിയായ റിസർവേഷൻ കൗണ്ടറുകൾ, ഇതര സംസ്ഥാന ഭാഷകളിൽ സംസാരിക്കാനാവുന്ന ഇൻഫർമേഷൻ ഓഫീസ് ജീവനക്കാർ, വിശ്രമസൗകര്യങ്ങൾ, കുടിവെള്ളം, മൊബൈൽ ചാർജിങ് പോയിന്റുകൾ,…
Read Moreപത്തനംതിട്ട ജില്ലാതല മലയാളദിന – ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം
കേരള സംസ്‌കാരത്തെയും മലയാള ഭാഷാ പഠനത്തെക്കുറിച്ചും ശരിയായ ചിന്ത പുതുതലമുറയില്‍ വളര്‍ത്തണം: ജില്ലാ കലക്ടര്‍ ജില്ലാതല മലയാളദിന – ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം കേരള സംസ്‌കാരത്തെപറ്റിയും മലയാള ഭാഷാപഠനത്തെക്കുറിച്ചും ശരിയായ ചിന്ത പുതുതലമുറയില്‍ വളര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും വിവരപൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല മലയാളദിന- ഭരണഭാഷ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും കേരളം രാജ്യത്തിന് മാതൃകയാണ്. നമ്മുടെ വികസന ആശയം വ്യത്യസ്തമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വികസനമെങ്കില്‍ കേരളത്തില്‍ നഗര, ഗ്രാമ ഭേദമന്യേ സമഗ്രവികസനമാണ് ഉള്ളത്. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിലൂടെയാണ് ആരോഗ്യം, മാനവ വികസന സൂചിക, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയില്‍ കേരളം നേട്ടം കൈവരിച്ചത്. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി മുഖ്യമന്ത്രി…
Read Moreകേരളപ്പിറവി ആശംസകള്‍
കേരളപ്പിറവി ദിനത്തിൽ പിറന്ന പത്തനംതിട്ട ജില്ല ഇന്ന് കേരളപ്പിറവി:2025 നവംബർ 1, ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളത്തിന്റെ 69 ാം ജന്മദിനം. ഈ ദിവസം കേരളപ്പിറവി എന്നാണ് അറിയപ്പെടുന്നത്. മലബാർ, കൊച്ചി, തിരുവതാംകൂർ എന്ന് മൂന്നായി കിടന്നിരുന്ന നാട്ടുരാജ്യങ്ങൾ ഒരുമിച്ച് രൂപംകൊണ്ടതാണ് കേരളം. 1956 നവംബർ ഒന്നിനാണ് കേരളം എന്ന സംസ്ഥാനം രൂപം പ്രാപിച്ചത്. ഇന്ന് കേരളത്തിന് 14 ജില്ലകൾ, 20 ലോകസഭാ മണ്ഡലങ്ങൾ 140 നിയമസഭാ മണ്ഡലങ്ങൾ എന്നിവ ഉണ്ട്. എന്നാൽ 1956 നു മുന്നേ തന്നെ ഐക്യകേരളം എന്ന ആശയം ഇവിടെ ഉണ്ടായിരുന്നു.1956 നു മുൻപ്, മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി താരം തിരിച്ചിരുന്നു. തെക്ക്, മധ്യ പ്രദേശങ്ങളിൽ തിരുവിതാംകൂർ, കൊച്ചി എന്നും വടക്കുള്ള മദ്രാസ് പ്രസിഡൻസിയുടെ ഭാഗത്തിനെ മലബാർ എന്നും തിരിച്ചു.1947 ൽ ഇന്ത്യ…
Read Moreകോന്നിയില്‍ സ്കൂൾ ബസ് അപകടത്തിലാക്കാൻ ശ്രമം: പോലീസ് അന്വേഷണം ആരംഭിച്ചു
konnivartha.com; കോന്നി ഇളകൊള്ളൂർ സെന്റ് ജോർജ് ഹൈസ്കൂളിലെ ബസ് അപകടത്തിൽപെടുത്താൻ 2 തവണ ശ്രമം നടത്തിയത് സംബന്ധിച്ചുള്ള പരാതിയില്‍ കോന്നി പോലീസ് അന്വേഷണം ആരംഭിച്ചു . സ്കൂളിലെ ഷെഡിൽ കിടന്ന മിനി ബസിന്റെ പവർ സ്റ്റിയറിങ് ഓയിൽ ടാങ്കിൽ ഇരുമ്പ് പൊടിയും സോപ്പ് ലോഷനും ഈ മാസം രണ്ടിന് ഒഴിച്ചു .പിറ്റേന്ന് രാവിലെ ഡ്രൈവർ ബസ് സ്റ്റാർട്ട് ചെയ്ത് ഓടിച്ചപ്പോൾ സ്റ്റിയറിങ് തിരിയാതെ വന്നതിനെ തുടർന്ന് മെക്കാനിക്കിനെ വരുത്തി പരിശോധന നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെടുന്നത്. പിന്നീട് ഓയിൽ ടാങ്ക് ഉൾപ്പെടെ മാറ്റി വച്ചു.25ന് രാത്രിയിൽ വീണ്ടും ഇതേ സംഭവമുണ്ടായി.ബസിന്റെ പമ്പിലേക്കുള്ള ഹോസ് അഴിച്ചുവിടുകയും പവർ സ്റ്റിയറിങ് ബെൽറ്റ് ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തു.അടുത്ത ദിവസം ഡ്രൈവർ ബസ് എടുക്കാനായി വന്നപ്പോഴാണ് ഇതു ശ്രദ്ധയിൽപെട്ടത്. അതിനാൽ ബസ് ഓടിച്ചില്ല. സംഭവം ശ്രദ്ധയില്‍പ്പെടാതെ ഓടിച്ചു എങ്കില്‍ റോഡില്‍ വലിയ അപകടം…
Read Moreഇരു വശത്തും കടുവയുംപുലിയും മറു വശങ്ങളില്‍ ആന നടുക്ക് കുമ്പളത്താമൺ ഗ്രാമം
konnivartha.com; വന്യമൃഗ ആക്രമണങ്ങളിൽ കന്നുകാലികള്‍ക്കും കൃഷിയ്ക്കുംനാശനഷ്ടം നേരിടുന്ന മേഖലയായി വടശ്ശേരിക്കര കുമ്പളത്താമൺ ഗ്രാമം മാറുന്നു .നാല് വശത്ത് നിന്നും വന്യ മൃഗങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങതോടെ നടുക്കുള്ള കുമ്പളത്താമൺ ഗ്രാമത്തിലെ താമസക്കാര്‍ ആശങ്കയില്‍ ആണ് . ഇരു വശത്തും കടുവയുംപുലിയും മറു വശങ്ങളില്‍ ആന നടുക്ക് കുമ്പളത്താമൺ ഗ്രാമം എന്ന സ്ഥിതിയില്‍ ആണ് ജനം .ജനങ്ങളുടെ പ്രതികരണങ്ങളില്‍ വനം വകുപ്പിന് ഇളക്കം ഇല്ല . ഒരു കൂട് കൊണ്ട് വെച്ചിട്ട് വന്യ മൃഗം ഇതില്‍ കയറിയാല്‍ പിടികൂടി വനത്തില്‍ വിടാം എന്ന മനോഭാവം മുറുകെ പിടിക്കുന്ന വകുപ്പ് ആണ് വനം വകുപ്പ് . മനുഷ്യ വന്യ മൃഗ സംഘര്‍ഷം കുറയ്ക്കാന്‍ ആധുനിക ഹാളുകളില്‍ യോഗം കൂടുന്ന വകുപ്പുകള്‍ സാധാരണ ജനത്തിന്‍റെ ആത്മ രോക്ഷം തിരിച്ചറിയണം . കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം കുമ്പളത്താമൺ ഡയറി ഫാമിലെ…
Read Moreകെട്ടിട നിർമ്മാണ ചട്ടങ്ങൾ: സുപ്രധാന ഭേദഗതികളും ഇളവുകളും നിലവിൽ വരുന്നു
നിർമ്മാണ രംഗത്തെ വിവിധ തുറകളിലുള്ള വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് വിശദമായ ചർച്ചകൾക്കും സംവാദങ്ങൾക്കും അഭിപ്രായ സമന്വയങ്ങൾക്കും ശേഷമാണ് കെട്ടിട നിർമ്മാണ ചട്ട ഭേദഗതികൾ നിലവിൽ വരുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ സുപ്രധാന ഭേദഗതികളും, ഇളവുകളും വിശദീകരിക്കാൻ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ചീഫ് ടൗൺ പ്ലാനർ കൺവീനറും വിവിധ മേഖലകളിലെ പ്രതിനിധികൾ അംഗങ്ങളുമായുള്ള ഒരു 14-അംഗ കമ്മിറ്റി രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റി വിശദമായ ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും തുടർന്ന് കരട് ചട്ട ഭേദഗതി തയ്യാറാക്കുകയും ചെയ്യുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മുമ്പ് ചട്ടങ്ങൾ പല രീതിയിൽ വ്യാഖ്യാനിക്കാമായിരുന്ന സാഹചര്യം നിലനിന്നിരുന്നത് പൊതു ജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുകയും അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനെ സാരമായി ബാധിക്കുകയും ചെയ്തിരുന്ന സാഹചര്യങ്ങൾക്ക് അറുതിയാവുകയാണ്.…
Read Moreതിരുവനന്തപുരം വിമാനത്താവളം നാലു മണിക്കൂറിലേറെ അടച്ചിടും
അൽപശി ആറാട്ട് konnivartha.com; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഒക്ടോബർ 30ന് വൈകിട്ട് നാലു മണിക്കൂറിലേറെ അടച്ചിടും.പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്. 30ന് വൈകിട്ട് 4.45 മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നത്.30ന് വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്ന് ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനുള്ളിലൂടെയാണ് കടന്നുപോകുക.നഗരത്തില്‍ വൈകുന്നേരം 3 മുതല്‍ രാത്രി 10 വരെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശംഖുമുഖത്തെ ആറാട്ട് മണ്ഡപത്തിലെ പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ സമുദ്രത്തിൽ ആറാടിക്കും. 31ന് നടത്തുന്ന ആറാട്ട് കലശത്തോടെ പത്തു ദിവസം നീളുന്ന ഉത്സവം സമാപിക്കും.
Read Moreശബരിമല തീർഥാടനം: ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദ്ദേശം
ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി. തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയേറ്റ് ദർബാർഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള അയപ്പസംഗമം, രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം എന്നിവയുടെ ഭാഗമായി ഇത്തവണ നേരത്തേതന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. നേരത്തേ രണ്ട് അവലോകന യോഗങ്ങൾ പൂർത്തിയാക്കി നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കിയിരുന്നു. ഈ വർഷം കൂടുതൽ തീർത്ഥാടകർ എത്തിച്ചേരും എന്ന നിലയിൽ വേണം ക്രമീകരണങ്ങൾ മുന്നോട്ടുകൊണ്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകർക്ക് അപ്പവും, അരവണയും ഒരു മുടക്കവും കൂടാതെ ലഭ്യമാക്കാൻ വൃശ്ചികം ഒന്നിന് 50 ലക്ഷം മുതൽ 65 ലക്ഷം വരെ പായ്ക്ക് ബഫർ സ്റ്റോക്ക് തയാറാക്കും. നിലവിൽ 15 ലക്ഷം സ്റ്റോക്ക് ല്യമാക്കിയിട്ടുണ്ട്. വിർച്വൽ ക്യൂ സംവിധാനത്തിൽ ഇത്തവണയും കഴിഞ്ഞ വർഷത്തെ പോലെ എൻട്രി…
Read More