മുന്‍ മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി.പി. തങ്കച്ചന്‍(86) അന്തരിച്ചു

  konnivartha.com; മുൻ മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി.തങ്കച്ചന്‍ (86) അന്തരിച്ചു. ഏറെ കാലമായി അസുഖ ബാധിതനായി  ആശുപത്രിയിലായിരുന്നു.ആലുവയിലെ വസതിയിൽ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അന്ത്യം. ദീർഘകാലം യു ഡി എഫ് കൺവീനറായി പ്രവർത്തിച്ച തങ്കച്ചൻ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു.2004 മുതൽ 2018 വരെ 13 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. കെപിസിസി പ്രസിഡന്‍റ്, സ്പീക്കര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്നു.   മുതിർന്ന കോൺഗ്രസ് നേതാവും യു.ഡി.എഫ് മുൻ കൺവീനറുമായിരുന്ന പി. പി. തങ്കച്ചൻ്റെ നിര്യാണം വലിയ രാഷ്ട്രീയ നഷ്ടമാണ്: കൊടിക്കുന്നിൽ സുരേഷ് എം.പി.   കെ.പി.സി.സി മുൻ പ്രസിഡന്റായും, കേരള നിയമസഭാ സ്പീക്കറായും, മന്ത്രിയായും, ദീർഘകാലം പെരുമ്പാവൂർ മണ്ഡലത്തിൽ ജനപ്രതിനിധിയായും പ്രവർത്തിച്ച അദ്ദേഹം പാർട്ടിയുടെയും സംസ്ഥാനത്തിന്റെയും രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമായ…

Read More

കെ എസ് ആര്‍ ടി സി ബസ്സും എസ്.യു.വിയും കൂട്ടിയിടിച്ച് 3 മരണം

  konnivartha.com; ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച് 3 പേര്‍ക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് പരിക്ക് ഉണ്ട് .ഒരാളുടെ നില ഗുരുതരം ആണ് .കാറിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന പത്ത് പേര്‍ക്കും പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More

CIAL Should Emerge as a Transit Hub: Kerala Aviation Summit 2025

  konnivartha.com: Considering the rapidly growing domestic tourism market and logistics sector, efforts to transform Cochin International Airport Limited (CIAL) into a transit hub must be accelerated, opined experts participating in Kerala Aviation Summit 2025. Speaking at a panel discussion aimed at positioning Kerala as a global destination, panelists unanimously emphasized the need to fully leverage CIAL’s immense potential to become a destination hub. Tourism Secretary K. Biju highlighted that the aviation industry plays a decisive role in the development of Kerala’s tourism sector. Strengthening hotel chains and introducing Uber-model…

Read More

നായർസ് വെൽഫെയർ ഫൗണ്ടേഷന്‍റെ ഓഫീസ് പ്രവർത്തനം കോന്നിയില്‍ തുടങ്ങി

konnivartha.com: ജീവകാരുണ്യ സംഘടനയായ നായർസ് വെൽഫെയർ ഫൗണ്ടേഷന്‍റെ ഓഫീസ് പ്രവർത്തനം കോന്നി ചൈനാമുക്കില്‍ ചിറമുഖത്തു ബിൽഡിങ്ങിന്റെ ഒന്നാം നിലയിൽ പ്രവര്‍ത്തനം ആരംഭിച്ചു . നായർസ് വെൽഫയർ ഫൗണ്ടേഷൻ ഡയറക്ടർ ഡോക്ടർ ജയശ്രീ എം ഡി കൊല്ലം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റോജി എബ്രഹാം,വാര്‍ഡ്‌ മെമ്പര്‍മാരായ സുലേഖ വി നായർ,കെ ജി ഉദയകുമാർ ,അരുവാപ്പുലം പഞ്ചായത്ത് മെമ്പര്‍ ജി ശ്രീകുമാർ, വിനോദ് കുമാർ ആനക്കോട്ട് ,ഗിരീഷ് കുമാർ ശ്രീനിലയം,മാധ്യമ പ്രവര്‍ത്തകന്‍ കെ ആര്‍ കെ പ്രദീപ്‌ , ധനീഷ് രവീന്ദ്രൻ, കോന്നി ഇന്ത്യൻ ബാങ്ക് മാനേജർ രാധമോഹൻ ,എന്‍ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ വിനോദ് കുമാര്‍ , ബാബു വെളിയത്ത്, സി ജി ഹരീന്ദ്രനാഥ് ,രവീന്ദ്രനാഥ് നീരേറ്റ്, എന്നിവര്‍ സംസാരിച്ചു . സഹായനിധി വിതരണം നായർസ് വെൽഫയർ…

Read More

വി.എസ്.(102 ) അന്തരിച്ചു

  മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനായിരുന്ന വി.എസ് എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് (102 ) അന്തരിച്ചു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു, കേരളത്തിന്റെ പുരോഗതിക്കുവേണ്ടിയും വികസനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച നേതാവ്’; അനുശോചിച്ച് പ്രധാനമന്ത്രി കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണ് സഖാവ് വി.എസിന്റെ ജീവിതം : മുഖ്യമന്ത്രി പിണറായി വിജയൻ “സമാനതകളില്ലാത്ത ഇതിഹാസം, വിഎസ് മടങ്ങുമ്പോൾ ഒരു കാലം ഒടുങ്ങുന്നു” ; രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടവർക്കായി വിളക്കേന്തിയ നേതാവ് ‘;കമൽ ഹാസൻ “പ്രിയങ്കരനായ ജനനേതാവ്, ആജീവനാന്ത കമ്മ്യൂണിസ്റ്റ് ‘; എം കെ സ്റ്റാലിൻ 1923 ഒക്‌ടോബർ 20ന്…

Read More

പത്തനംതിട്ട ജില്ലയില്‍ മഞ്ഞപ്പിത്തം,വയറിളക്ക രോഗങ്ങള്‍ പടരുന്നു : ജാഗ്രത പാലിക്കണം

  konnivartha.com: ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എല്‍ അനിത കുമാരി അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസുകള്‍ക്ക് എ, ബി, സി, ഡി വകഭേദങ്ങള്‍ ഉണ്ട്. ഹെപ്പറ്റൈറ്റീസ് എ മലിനജലത്തിലൂടെയും ബി, സി, ഡി എന്നിവ രക്തം വഴിയും പകരുന്നു. രോഗകാരിയായ വൈറസിനെ ലാബ് പരിശോധന വഴിയാണ് തിരിച്ചറിയുന്നത്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സ ആരംഭിക്കണം. പുറത്തുനിന്നു ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മഞ്ഞപ്പിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ), വയറിളക്ക രോഗങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും…

Read More

സർക്കാർ അടിയന്തരമായി ഇടപെടണം: എസ്‌ഡിപിഐ

പത്തനംതിട്ട നഴ്സിങ് കോളേജിന് ഐഎൻസി അംഗീകാരം നേടിയെടുക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം: എസ്‌ഡിപിഐ konnivartha.com: പത്തനംതിട്ടയിലെ സർക്കാർ നഴ്സിങ് കോളജിലെ വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് എസ്‌ഡിപിഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്‌ എം ഡി ബാബു. നഴ്സിങ് കോളേജിന് അടിസ്ഥാന സൗകര്യമൊരുക്കണം. ഐഎൻസി അംഗീകാരം നേടിയെടുക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ കഴിഞ്ഞവർഷം മന്ത്രി വീണാ ജോർജും ആരോഗ്യ വകുപ്പ് അധികൃതരും നൽകിയ ഉറപ്പുകൾ ഒന്നുംതന്നെ പാലിച്ചിട്ടില്ല. അതിനിടയിലാണ് വീണ്ടും വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളെ മന്ത്രി കബളിപ്പിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) അംഗീകാരം ലഭിക്കാതെയാണ് കോളജ് പ്രവർത്തിക്കുന്നത്. 2023ലാണ് മാക്കാംകുന്നിലെ വാടകക്കെട്ടിടത്തിൽ കോളജ് പ്രവർത്തനം ആരംഭിച്ചത്. രണ്ടര ഏക്കർ കാമ്പസ് വേണമെന്ന നിബന്ധന ഉള്ളിടത്ത് കുടുസ്സ് മുറിയിലാണ് ക്ലാസുകൾ നടക്കുന്നത്.…

Read More

ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസം വകുപ്പ് പരസ്യമാക്കി

  konnivartha.com: യന്ത്രതകരാറിനെ തുടര്‍ന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസം പരസ്യത്തിന് വിഷയമാക്കി വിനോദ സഞ്ചാര വകുപ്പ്. ഒരിക്കല്‍ വന്നാല്‍ തിരിച്ച് പോകാന്‍ തോന്നില്ലെന്ന ക്യാപ്ഷനൊപ്പം ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35 ന്റെതിന് സമാനമായ ചിത്രം ഉള്‍പ്പെടുത്തിയാണ് കേരള ടൂറിസത്തിന്റെ പുതിയ പരസ്യം. ”കേരളം സുന്ദരമായ പ്രദേശമാണ്. എനിക്ക് തിരിച്ച് പോകേണ്ട. തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു”. എന്ന് അഞ്ച് സ്റ്റാറുകളും കൊടുക്കുന്ന നിലയിലാണ് കേരള ടൂറിസം പങ്കുവച്ച പോസ്റ്ററില്‍ ഉള്ളത്. കേരള ടൂറിസം വകുപ്പിന്റെ പരസ്യത്തെ പിന്തുണച്ച് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. ജൂൺ 14 മുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35ബി സ്റ്റെൽത്ത് കോംബാറ്റ് ജെറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരുന്നു

Read More

പോലീസ് ഉദ്യോഗസ്ഥൻ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി

  മങ്കരയിൽ പോലീസുദ്യോഗസ്ഥനെ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശിയും പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ കെ.ആർ. അഭിജിത്താണ് (30) മരിച്ചത്. മങ്കര റെയിൽവേ സ്റ്റേഷനുസമീപമാണ് സംഭവം. മംഗലാപുരം-ചെന്നൈ എക്സ്പ്രസാണ് ഇടിച്ചതെന്നാണ് വിവരം.ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ബാഗിലെ പേഴ്സിൽനിന്ന് കിട്ടിയ ആധാർകാർഡിൽനിന്നാണ് അഭിജിത്താണ് മരിച്ചതെന്ന് അറിഞ്ഞത്. ജൂൺ രണ്ടിനാണ് അഭിജിത്ത് പരിശീലനത്തിൽ പ്രവേശിച്ചത് . ഞായറാഴ്ച വൈകീട്ട് ആറിന് പിഎസ്‌സി കംപ്യൂട്ടർ ഓപ്പറേറ്റർ പരീക്ഷയെഴുതുന്നതിനായി മുട്ടിക്കുളങ്ങര ക്യാമ്പിൽനിന്ന് നാട്ടിലേക്ക് പോയതായിരുന്നു.പരീക്ഷകഴിഞ്ഞ് അഭിജിത്തിനെ അച്ഛൻ രാമചന്ദ്രൻ തൃശ്ശൂരിൽനിന്ന്‌ തിരികെ ബസ് കയറ്റിവിട്ടു. വൈകീട്ട് എട്ടുമണിക്ക് മുട്ടിക്കുളങ്ങര ക്യാമ്പിൽ തിരിച്ചെത്തേണ്ടതായിരുന്നെങ്കിലും അഭിജിത്ത് എത്താതായതോടെ ക്യാമ്പിൽനിന്ന്‌ പോലീസുകാർ വീട്ടിലേക്ക് വിളിച്ചന്വേഷിച്ചു.ഇതോടെയാണ് വീട്ടുകാരും അഭിജിത്ത് ക്യാമ്പിലെത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടർന്ന്, വീട്ടുകാർ വിയ്യൂർ പോലീസ് സ്റ്റേഷനിലും പരാതിപ്പെട്ടു  

Read More