മില്‍മയുടെ പത്തനംതിട്ട ഡയറി സന്ദര്‍ശിക്കാം : 24, 25 തീയതികളില്‍

  konnivartha.com; ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് നവംബര്‍ 24,25 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെപൊതുജനങ്ങള്‍ക്ക് മില്‍മയുടെ പത്തനംതിട്ട ഡയറി സന്ദര്‍ശിക്കാനും മില്‍മ ഉല്‍പന്നങ്ങള്‍ വിലകിഴിവില്‍ വാങ്ങാനും സൗകര്യം. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, മില്‍മ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന/വില്‍പനസ്റ്റാളുകള്‍ എന്നിവയുമുണ്ട്.

Read More

ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ചു

  konnivartha.com; ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ വില നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ് , സന്നിധാനം, പമ്പ /നിലയ്ക്കല്‍, ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്ന ക്രമത്തില്‍ ചുവടെ ചായ, 120 മി.ലി, 16 രൂപ, 13 രൂപ, 12 രൂപ. കാപ്പി 120 മി.ലി, 15 , 13 , 12. കടുംകാപ്പി /കടുംചായ 120 മി.ലി, 11, 10, 9. ചായ /കാപ്പി (മധുരം ഇല്ലാത്തത്) 120 മി.ലി, 13, 12, 11. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/ബ്രാന്‍ഡഡ്)120 മി.ലി, 25, 18, 18. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ//ബ്രാന്‍ഡഡ്) 200 മി.ലി, 25, 22, 22. ബോണ്‍വിറ്റ/ ഹോര്‍ലിക്‌സ് 150 മി.ലി, 27, 26, 26.…

Read More

കാപ്പി വിളയും ഗ്രാമം:റോബസ്റ്റ കാപ്പി കൃഷിയുമായി കൊടുമണ്‍ പഞ്ചായത്ത്

  konnivartha.com; കാര്‍ഷിക ഗ്രാമമായ കൊടുമണ്ണില്‍ ഇനി കാപ്പിയും വിളയും. കാപ്പി കൃഷിക്കായി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യ പഞ്ചായത്തായി കൊടുമണ്‍ മാറി. പ്ലാന്‍ ഫണ്ടിലൂടെ അഞ്ചു ലക്ഷം രൂപ വകയിരുത്തി കര്‍ഷകരുടെ സമഗ്ര ക്ഷേമത്തിന് കാപ്പി ഗ്രാമം പദ്ധതിയാണ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. കൃഷിഭവനിലൂടെ ‘റോബസ്റ്റ കാപ്പി’ തൈ സൗജന്യമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ വിളവെടുക്കുന്ന അത്യുല്‍പാദന ശേഷിയുള്ള റോബസ്റ്റ ഇനത്തിലെ കാപ്പി തൈയാണ് നല്‍കിയത്. തരിശ് ഭൂമിയിലും റബര്‍, തെങ്ങ്, കവുങ്ങ് ഇടവിളയായുമാണ് കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി തിരഞ്ഞെടുത്ത 350-400 കര്‍ഷകരാണ് പദ്ധതിയിലുള്ളത്. ഇടവിള കൃഷിയിലൂടെ അധിക വരുമാനവും ലഭിക്കും. കാപ്പി ചെടികള്‍ക്കൊപ്പം തേനീച്ച കൃഷിയും പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നുണ്ട്. പന്നി ഉള്‍പ്പടെയുള്ള വന്യ മൃഗങ്ങളുടെ ശല്യം മറ്റു കൃഷികളെ ബാധിച്ചപ്പോഴാണ് കാപ്പി കൃഷി ആരംഭിക്കാന്‍ തയ്യാറായത്.…

Read More

ജനകീയമായ കോന്നിയിലെ മാവേലി സ്റ്റോര്‍ :ഇനി സപ്ലെക്കോയുടെ കീഴിലേക്ക്

konnivartha.com: കോന്നിയില്‍ കുറഞ്ഞ നിരക്കില്‍ പലവ്യഞ്ജനം ലഭിച്ച മാവേലി സ്റ്റോര്‍ മുന്നില്‍ ഒരു ബോര്‍ഡ് തൂങ്ങി സപ്ലേക്കോ എന്ന് . മാവേലി സ്റ്റോറില്‍ ലഭിച്ച സാധനങ്ങള്‍ക്ക് നിരവധി ആനുകൂല്യം ഉണ്ടായിരുന്നു . സപ്ലേക്കോയില്‍ കുറച്ചു സാധനങ്ങള്‍ക്ക് മാത്രം ആണ് വിലക്കുറവ് . കോന്നിയിലെ മാവേലി സ്റ്റോര്‍ ഏറെ ജനകീയമായിരുന്നു .അത് നിര്‍ത്തലാക്കുവാന്‍ ഉള്ള നടപടികള്‍ ചെറുക്കും എന്നും ശക്തമായ സമരം ഉണ്ടാകും എന്നും യു ഡി എഫ് കോന്നി മണ്ഡലം കണ്‍വീനര്‍ റോജി എബ്രഹാം അറിയിച്ചു . കോന്നി എം എല്‍ എയായിരുന്ന അടൂര്‍ പ്രകാശ്‌ സിവില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായപ്പോള്‍ കോന്നിയ്ക്ക് അനുവദിച്ച സര്‍ക്കാര്‍ സ്ഥാപനം ആണ് മാവേലി സ്റ്റോര്‍ . ജനകീയമായ ഈ മാവേലി സ്റ്റോര്‍ സപ്ലെക്കോയില്‍ ലയിപ്പിക്കുമ്പോള്‍ നിലവില്‍ വിലക്കുറവ് ഉള്ള മിക്ക സാധനങ്ങള്‍ക്കും ഉള്ള കുറഞ്ഞ വില നിലയ്ക്കും .…

Read More

വിഎസിന് യാത്രാമൊഴി

  മലയാളികൾക്ക് വെളിച്ചം കാണിച്ചു തന്ന നിരവധി ജനനായകന്മാരിലൊരായിരുന്നു അന്തരിച്ച പ്രിയപ്പെട്ട മുൻമുഖ്യമന്ത്രി കൂടിയായ വി.എസ്. അച്യുതാനന്ദൻ. ജനങ്ങളോടുള്ള അദ്ദേഹത്തിൻറെ പ്രതിബദ്ധതയും വാൽസല്യവും അഴിമതിരഹിത ജീവിതവും ഭരണമികവുമാണ് എന്നും വിഎസിനെക്കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്നത്. വിഎസിന്റെ സാമൂഹിക പ്രതിബദ്ധതയും കർഷകരോടും തൊഴിലാളികളോടും ആഴത്തിലുള്ള സ്‌നേഹവും ഈ നാടിന് എന്നും പ്രചോദനമായിരുന്നു. പൊതുജനങ്ങൾക്ക് വേണ്ടി തന്റെ ജീവിതം സമർപ്പിച്ച ഒരു നേതാവായിരുന്നു വി.എസ്. വിഎസിന് ഇന്ന് അന്ത്യവിശ്രമം. പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ രക്തസാക്ഷി മണ്ഡപത്തിനു സമീപം വൈകിട്ട് നാല് മണിയ്ക്ക് വിപ്ലവ സൂര്യന് അന്ത്യവിശ്രമം. വിഎസിന്റെ ഭൗതികശരീരം ഇന്നു രാവിലെ 9ന് അദ്ദേഹത്തിന്റെ പുന്നപ്ര പറവൂരിലെ വീട്ടിൽനിന്നു പൊതുദർശനത്തിനായി തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിക്കും.പത്തിനുശേഷം ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. ഭൗതികശരീരം ഉച്ചകഴിഞ്ഞു മൂന്നിനു വലിയ ചുടുകാട്ടിലേക്കു കൊണ്ടുപോകും. നാലിന്…

Read More

പുരസ്‌ക്കാര നിറവിൽ കല്ലേലി ഗവ: ആയുർവേദ മോഡൽ ഡിസ്‌പെൻസറി

  പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു   konnivartha.com: പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കേരള ആയുഷ് കായകല്‍പ്പ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഭാരതീയ ചികിത്സാ വകുപ്പിൽ പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കല്ലേലി ഗവണ്മെന്റ് ആയുർവേദ മോഡൽ ഡിസ്‌പെൻസറി ഒന്നാം സ്ഥാനം നേടി, ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലനം ലഭിച്ച അസ്സസര്‍മാര്‍ നടത്തിയ മൂല്യ നിര്‍ണയം ജില്ലാ/ സംസ്ഥാന കായകല്‍പ്പ് കമ്മിറ്റികള്‍ വിലയിരുത്തുകയും സമാഹരിച്ച…

Read More