ശക്തമായ നടപടി വേണം : ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

  konnivartha.com: മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. ഈ സംഭവം അത്യന്തം ഞെട്ടല്‍ ഉളവാക്കുന്നതാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ശാരീരിക ആക്രമണം ജനാധിപത്യ ഇന്ത്യയിൽ വച്ചുപൊറുപ്പിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി. ഷാജന്‍ സ്‌കറിയക്ക് നേരെ നടന്ന അക്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനവും ജനല്‍ സെക്രട്ടറി ജോസ് എം ജോർജും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രത്തെ ഇല്ലാതാക്കാനുള്ള നീക്കമായെ സംഭവത്തെ കാണാന്‍ കഴിയുകയുള്ളൂവെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിട്ടിട്ടും 2020ൽ മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ കൊന്നവര്‍ക്ക് ഇപ്പോഴും സുഖവാസമാണ്. 2020ലെ ആ കറുത്ത ഡിസംബര്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ ഞെട്ടിച്ചാണ്…

Read More

വനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് “കൂച്ചുവിലങ്ങിട്ടു “നിര്‍ത്താന്‍ വനം വകുപ്പിന്‍റെ പുതിയ അടവ്

കോന്നിവാര്‍ത്തഎഡിറ്റോറിയല്‍    konnivartha.com: വനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ വനവുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാര്‍ത്തകള്‍ തടയിടുക എന്ന ഗൂഡലക്ഷ്യത്തോടെ വനം വകുപ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തുന്ന ഏകദിന ശില്‍പ്പശാല ജനകീയമായി തള്ളിക്കളയുന്നു .   കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വെച്ച് ‘വനത്തിനുള്ളിലെ മാധ്യമപ്രവര്‍ത്തനം’ സംബന്ധിച്ച ഏകദിനശില്‍പശാല (ജൂണ്‍ 12) രാവിലെ 10 ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍ കമലാഹര്‍ ഉദ്ഘാടനം ചെയ്യും എന്നാണ് അറിയിപ്പ് . വന്യ മൃഗ ശല്യം രൂക്ഷമാകുമ്പോള്‍ വനം വകുപ്പ് “തങ്ങളുടെ ഭാഗം വെള്ള “പൂശാന്‍ ഉള്ള നീക്കത്തിന്‍റെ ഭാഗമായി നടത്തുന്ന ഈ പരിപാടി ജനകീയ ചിന്ത ഉള്ള മാധ്യമങ്ങള്‍ തള്ളി കളയുന്നു .   വനം വകുപ്പ് മന്ത്രിയും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അടക്കമുള്ള ജീവനക്കാര്‍ ജനകീയ പക്ഷം നില്‍ക്കുക .…

Read More

ജെ എം എ സംസ്ഥാന സമ്മേളനം ഡിസംബര്‍ 31 ന്

  konnivartha.com: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്‍റെ (ജെ എം എ ) സംസ്ഥാന സമ്മേളനം ഡിസംബര്‍ 31 ന് തിരുവനന്തപുരത്ത് നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു . തിരുവനന്തപുരം വൈ എം സിയെ ഹാളില്‍ രാവിലെ 10 ന് കൂടുന്ന സമ്മേളനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും . സംസ്ഥാന പ്രസിഡന്റ് എം ബി ദിവാകരന്‍ അധ്യക്ഷത വഹിക്കും .സംസ്ഥാന സെക്രട്ടറി തൃലോചനന്‍ സ്വാഗതം പറയും . എന്‍ കെ പ്രേമചന്ദ്രന്‍ എം പി , മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ,കെ മുരളീധരന്‍ , എം എല്‍ എ വി കെ പ്രശാന്ത് , ജെ എം എ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ,…

Read More