ശരത് എസ് നായർക്ക് 25 കോടി: തിരുവോണം ബംബര്‍ ഭാഗ്യവാന്‍

  തിരുവോണം ബംബര്‍ ഒന്നാം സമ്മാനം 25 കോടി അടിച്ചത് ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്ക് . തുറവൂർ തൈക്കാട്ടുശേരി എസ്ബിഐയിൽ ടിക്കറ്റ് ഹാജരാക്കി.പെയിന്റ് കടയിലെ ജീവനക്കാരനാണ് . നെട്ടൂരിൽ നിന്നാണ് ‌ടിക്കറ്റ് എടുത്തത്.നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷിൽ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത്. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലോട്ടറി ഏജന്‍റായ ലതീഷ് ടിക്കറ്റ് വാങ്ങിയത്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിലൂടെയാണ് ശരത്തിനെ തേടിയെത്തിയത്.

Read More

ഓണം ബമ്പർ ഭാഗ്യക്കാറ്റ് പൂഞ്ഞാറിലും

  konnivartha.com: കേരളാ ഭാഗ്യക്കുറിയുടെ ഓണം ബമ്പർ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം സൂര്യ കുടുബശ്രി അംഗങ്ങൾ ചേർന്നെടുത്ത ഭാഗ്യക്കുറിയ്ക്ക്. സൂര്യ കുടുംബശ്രീ അംഗങ്ങളായ സൗമ്യ സുജീവ്, ഉഷാ സാബു, ഉഷാ മോഹനൻ, രമ്യ അനൂപ്, സാലി സാബു എന്നിവർ ചേർന്ന് എടുത്ത TH 668650 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. ഇതിൽ 4 പേരും PMAY പദ്ധതി പ്രകാരം വീടു നിർമ്മാണം നടത്തിവരുകയായിരുന്നു. ഫണ്ട് കിട്ടാത്തതു കാരണം വീട് പണി മുടങ്ങി കിടന്ന അവസ്ഥയിലാണ് ഇവരെ ഭാഗ്യദേവത കടാക്ഷിച്ചത്.

Read More

തിരുവോണം ബമ്പര്‍( 25 കോടി ) നറുക്കെടുപ്പ് നാളെ; വിറ്റഴിച്ചത് 75 ലക്ഷം ടിക്കറ്റുകള്‍

  കേരള ഭാഗ്യക്കുറി വകുപ്പിന്റെ മാറ്റിവച്ച തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പും പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ശനിയാഴ്ച നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍. ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ പൂജാ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനവും ശേഷം തിരുവോണം ബമ്പര്‍ നറുക്കെടുപ്പും നിര്‍വഹിക്കും. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശ്ശൂര്‍ ജില്ലയ്ക്കാണ് , 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു.ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി…

Read More

വിൽപന കുറഞ്ഞു; തിരുവോണം ബംപർ നറുക്കെടുപ്പ് മാറ്റിവച്ചു

  നാളെ നടക്കേണ്ടിയിരുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംബര്‍ നറുക്കെടുപ്പ് മാറ്റി വെച്ചു . ഒക്ടോബർ നാലിലേക്കാണ് മാറ്റിവച്ചത്. ജി എസ് ടിയില്‍ വന്ന മാറ്റം മൂലം വിലപ്പനക്കാരുടെ കമ്മീഷന്‍ കുറഞ്ഞതും മഴയും മൂലം ആണ് നറുക്കെടുപ്പ് നീട്ടേണ്ടി വന്നത് . അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു . തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപവീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും. കൂടാതെ 5,000മുതല്‍ 500 രൂപവരെയുള്ള സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.

Read More

ലോട്ടറിക്ക് പുതുക്കിയ ജി.എസ്.ടി. നിരക്ക്: 40 ശതമാനം പ്രാബല്യത്തിലായി

  konnivartha.com: സെപ്റ്റംബർ 17ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം നമ്പർ 9/2025- സെൻട്രൽ ടാക്‌സ് (റേറ്റ്) പ്രകാരവും, സംസ്ഥാന സർക്കാർ പുറത്തിറക്കിയ എസ്.ആർ.ഒ നമ്പർ 1059/2025 വിജ്ഞാപന പ്രകാരവും ലോട്ടറികളിൽ ബാധകമായ ജി.എസ്.ടി. നിരക്ക് 40 ശതമാനമായി പരിഷ്‌കരിച്ചു. സെപ്റ്റംബർ 22 മുതൽ ലോട്ടറികളിൽ ബാധകമായ പുതുക്കിയ 40 ശതമാനം നികുതി നിരക്ക് പ്രാബല്യത്തിലായി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ വിജ്ഞാപനങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ www.keralataxes.gov.in ൽ നൽകിയിട്ടുണ്ടെന്ന് കമ്മിഷണർ അറിയിച്ചു.

Read More

കോന്നിയില്‍ ലോട്ടറി വ്യവസായം പെരുകി : ഒറ്റ ഒന്നാം സമ്മാനം ഇല്ല

  konnivartha.com: കേരള സംസ്ഥാന ലോട്ടറി .ഭാഗ്യ അന്വേഷികള്‍ പെരുകി .ഒപ്പം കടകളുടെ എണ്ണവും . ദിനവും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന സംസ്ഥാന ധനകാര്യ സ്ഥാപനം നടത്തുന്ന ഭാഗ്യക്കുറികളുടെ ഒന്നാം സമ്മാന ജേതാവിനെ ആരും അറിയുന്നില്ല .ഈ ലോട്ടറി സമ്മാനം എല്ലാം എവിടെ പോകുന്നു …? കോടികളുടെ കൈമാറ്റം ആണ് നടക്കുന്നത് . ലോട്ടറി എന്നൊരു ചൂതാട്ടം ആണ് നടക്കുന്നത് . കോടികളുടെ നികുതി വരുമാനം ആണ് . ദിനവും നടക്കുന്ന ലോട്ടറി നറുക്കെടുപ്പ് .വിജയി എവിടെ . ഓരോ മാസവും ഉള്ള വിജയികളുടെ പേര് ലോട്ടറി വകുപ്പ് പൂഴ്ത്തി . എല്ലാ നറുക്കെടുപ്പും സുതാര്യം എന്ന് വകുപ്പ് പറയുന്നു .പക്ഷെ ദിനവും ഒന്നാം സമ്മാനം ഉണ്ട് .അത് ആര്‍ക്ക് . അത് പറയാതെ ഒളിച്ചു വെക്കുന്നു . ബംബര്‍ സമ്മാനം അടിക്കുന്നവര്‍ പേര് പറയരുത് എന്ന്…

Read More

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

  25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതി. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു…

Read More

ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി XD 387132 എന്ന ടിക്കറ്റിന്

  konnivartha.com: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം XD 387132 എന്ന ടിക്കറ്റിന്. കണ്ണൂരിലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്.അനീഷ് എം.വി. എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.രണ്ടാം സമ്മാനം: ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518.തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം…

Read More

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി വീണാ ജോര്‍ജ്

  ഭാഗ്യക്കുറി വില്‍പ്പനയിലൂടെ ഉപജീവനം നയിക്കുന്ന ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കുമായി ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കായുള്ള യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, വിവാഹധനസഹായം, പ്രസവധനസഹായം, ചികില്‍ത്സാ ധനസഹായം, മരണാനന്തര ധനസഹായം തുടങ്ങി വിവിധ സഹായപദ്ധതികള്‍ ക്ഷേമനിധി ബോര്‍ഡ് മുഖേന നടപ്പാക്കി വരുന്നുണ്ട്. കഠിനാധ്വാനം ചെയ്ത് സ്വന്തം ജീവിതത്തോടൊപ്പം കുടുംബത്തേയും സരംക്ഷക്കുന്ന ഭാഗ്യക്കുറി വില്‍പ്പനക്കാരുടെ ക്ഷേമം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ റ്റി. ബി. സുബൈര്‍ അധ്യക്ഷനായി. പത്തനംതിട്ട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഇന്‍ചാര്‍ജ് ആര്‍. ജയ്‌സിംഗ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എസ്. ഷാജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Read More

ഓണം ബമ്പര്‍ 25 കോടി വയനാടിന് സ്വന്തം ( TG 434222 (WAYANADU))

konnivartha.com: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2024 ലെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ TG 434222 നമ്പർ ടിക്കറ്റിന്. തിരുവനന്തപുരം ഗോർഖി ഭവനിൽ തിരുവോണം ബമ്പർ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പും 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പറിന്റെ പ്രകാശനവും ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു. ഭാഗ്യപരീക്ഷണത്തിനൊപ്പം ഒരു ലക്ഷത്തോളം വരുന്ന ചെറുകിട ലോട്ടറി കച്ചവടക്കാർക്കും ഏജന്റുമാർക്കും മികച്ച വരുമാന മാർഗമാണ് വകുപ്പ് ഉറപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലോട്ടറികച്ചവടക്കാർക്ക് ക്ഷേമനിധി പെൻഷൻ നല്കുന്നതിൽ 33 കോടിരൂപ ഇതിനോടകം ചിലവഴിച്ചിട്ടുണ്ട്. കുറഞ്ഞ തുകയുടെ ടിക്കറ്റിലൂടെ ഏറ്റവും കൂടുതൽ സമ്മാനത്തുകയാണ് സംസ്ഥാനത്ത് നൽകിവരുന്നത്. എൺപതു ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റ് അച്ചടിച്ചതിൽ 7143008 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. പ്രളയവും വയനാടിലെ ഉൾപ്പൊട്ടലുമാണ് ടിക്കറ്റ് വിൽപനയിലെ നേരിയ ഇടിവിനു കാരണം. 25 കോടി രൂപ…

Read More