കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  konnivartha.com: വൈജ്ഞാനികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരം 2025 ഈ വർഷവും നൽകുവാൻ തീരുമാനിച്ചിട്ടുളളതാണ്. എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, ഡോ.കെ.എം.ജോർജ് സ്മാരക ഗവേഷണ പുരസ്കാരം (ശാസ്ത്രം / ശാസ്ത്രേതരം), എം.പി കുമാരൻ സ്മാരക വിവർത്തന പുരസ്കാരം. എന്നീ മൂന്നു വിഭാഗങ്ങളിലായി , ഓരോ ലക്ഷം രൂപയും , പ്രശസ്തി പത്രവും, ശിൽപവുമടങ്ങുന്ന പുരസ്കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലിക കൃതികളും,അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി / പോസ്റ്റ് പി എച്ച് ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്കാരങ്ങൾക്കായി പരിഗണിച്ചത്. ഓരോ വിഭാഗത്തിലും മൂന്ന് വിദഗ്ദ്ധരും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മെമ്പർ സെക്രട്ടറിയുമായ ജൂറികളാണ് വിധിനിർണയം നടത്തിയിട്ടുളളത്. 1. എൻ.വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം…

Read More