ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം

ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം: സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത് മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവർത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്.   എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മലകയറ്റത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളിൽ അവബോധം ശക്തമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. ശബരിമല…

Read More

ചക്ക കേരളത്തിന്‍റെ ഔദ്യോഗിക ഫലം : ആരോഗ്യ വകുപ്പ് ക്ലിനിക്കല്‍ പഠനം നടത്തിയിട്ടില്ല

  konnivartha.com : ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പ് ഇതേവരെ ക്ലിനിക്കല്‍ പഠനം നടത്തിയിട്ടില്ല. ചക്കയില്‍ അടങ്ങിയിരിക്കുന്ന ഔഷധത്തിന്‍റെ അനന്ത സാധ്യതകളെ പറ്റിയുള്ള ഗവേഷണ പദ്ധതികള്‍ കാര്യമായി മുന്നോട്ടു പോയിട്ടില്ല എന്നത് ഏറെ ചിന്തിക്കേണ്ട കാര്യമാണ്. ആരോഗ്യ വകുപ്പ് ആണ് ക്ലിനിക്കല്‍ പഠനം നടത്തേണ്ടത് എന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇതിനെ കുറിച്ച് കൂടുതല്‍ ഗ്രാഹ്യം ഉള്ള എസ് ഡി വേണു കുമാര്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് “പറഞ്ഞു .   സിഡ്നി സര്‍വകലാശാലയില്‍ ചക്കയുടെ ‘ഗ്ലൈസീമിക് ഇന്‍ഡക്‌സ് സ്റ്റഡി’ നടത്തിയതടക്കം ഗവേഷണഫലങ്ങള്‍ കേരള സര്‍ക്കാര്‍ കീഴില്‍ ഉള്ള ആരോഗ്യ വകുപ്പ് വിശദമായി പഠിക്കണം . ചക്കയുടെ ഔഷധമൂല്യം എത്ര മാത്രം ഉണ്ടെന്ന് കൂടുതലായി കണ്ടെത്താന്‍ ക്ലിനിക്കല്‍ പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് മുന്നോട്ട് വരണം.അതിനു ആരോഗ്യ വകുപ്പ് മന്ത്രി…

Read More