ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി: മന്ത്രി വീണാ ജോര്‍ജ്

  പത്തനംതിട്ട ജില്ലയിലെ ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023-24 വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് മുഖേന 20 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നാല് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്കാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തുക അനുവദിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 55 ലക്ഷം രൂപ വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1.43 കോടി രൂപ വീതവും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാല് കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിലൂടെ കൂടുതല്‍ വികസനം സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളായ മെഴുവേലി, പ്രമാടം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ കുറ്റപ്പുഴ, പുറമറ്റം, മല്ലപ്പുഴശ്ശേരി, പന്തളം തെക്കേക്കര, തോട്ടപ്പുഴശ്ശേരി എന്നിവയ്ക്ക് ഒരു കോടി 43 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. സാമൂഹിക…

Read More

നിലമേല്‍ വാഹനാപകടം: പരിക്കേറ്റവര്‍ക്ക് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്‍കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. 9 പേര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലന്‍സിലുമായി പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കി

Read More

മരുന്നുകൾ വിലകുറച്ച്, സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി ലഭ്യമാക്കും

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച്, സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്   konnivartha.com: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച് നൽകാൻ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ മരുന്നുകൾ വിലകുറച്ച് നല്കാൻ ആരംഭിച്ച കാരുണ്യസ്പർശം കൗണ്ടറുകൾ വഴിയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. മരണാനന്തര അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്ന ‘സ്മൃതി വന്ദനം 2025’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 122 കുടുംബങ്ങളെ ചടങ്ങിൽ ആദരിച്ചു. അവയവദാന രംഗത്ത് കേരളം നിരവധി പദ്ധതികൾ നടപ്പാക്കുന്നു. ഇൻഷുറൻസ് പരിരക്ഷയോടെ ശസ്ത്രക്രിയകൾ നടത്തുന്നുണ്ട്. മരണാനന്തര അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ഉത്തരവ് ഉടൻതന്നെ പുറപ്പെടുവിക്കും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖത്തിൽ എടുക്കുന്ന അവയവദാനത്തിനായുള്ള തീരുമാനം ലോകത്തിലെ ഏറ്റവും മഹത്തായ തീരുമാനമാണെന്ന്…

Read More

അത്യാധുനിക സൗകര്യം ഒരുക്കി കോന്നി മെഡിക്കല്‍ കോളജ്

    konnivartha.com: ആതുര സേവന രംഗത്ത് വികസന കുതിപ്പോടെ കോന്നി മെഡിക്കല്‍ കോളജ്. കുറഞ്ഞ ചിലവില്‍ ആധുനിക നിലവാരത്തിലുള്ള ചികിത്സ നല്‍കുന്നതിന് ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഇഎന്‍ടി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, സൈക്കാട്രി, ഒഫ്താല്‍മോളജി വിഭാഗങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഫുള്‍ ഓട്ടോമാറ്റിക്ക് ഹെമറ്റോളജി, സെമി ഓട്ടോമാറ്റിക്ക് യൂറിന്‍ അനലൈസര്‍, മൈക്രോസ്‌കോപ്പ്, ഇന്‍ കുബേറ്റര്‍, ഹോട്ട് എയര്‍ ഓവന്‍ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് ലബോറട്ടറി. പത്തനംതിട്ട ജില്ലയിലെ ആദ്യ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാനും ഇവിടെയുണ്ട്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ സി.ടി, അള്‍ട്രാസൗണ്ട്, എക്‌സ്റേ സൗകര്യവും അവശ്യമരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കി അത്യാധുനിക ഫാര്‍മസിയും ബ്ലഡ് ബാങ്കും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും മെഡിസെപ്പ് സേവനവും സജ്ജം. ആശുപത്രി വികനത്തിന്റെ ആദ്യ ഘട്ടത്തില്‍ 167.33 കോടി രൂപ വിനിയോഗിച്ച് 300…

Read More

ആയുഷ് കായകൽപ്പ് അവാർഡ് അരുവാപ്പുലം ഗവ: ഹോമിയോ ഡിസ്പെൻസറിക്ക്

  konnivartha.com: പ്രഥമ സംസ്ഥാന ആയുഷ് കായകൽപ്പ് അവാർഡുകൾ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്കരിച്ച അവാർഡാണ്. ഹോമിയോപ്പതി വകുപ്പിൽ പത്തനംതിട്ട ജില്ലയിൽ 99.58% മാർക്കോട് കൂടി അരുവാപ്പുലം ഗവ : ഹോമിയോ ഡിസ്പെൻസറി ഒന്നാം സ്ഥാനം നേടി.1 ലക്ഷം രൂപയാണ് സമ്മാനത്തുക. സംസ്ഥാനത്തെസർക്കാർ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്. ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധ നിയന്ത്രണം, മാലിന്യനിർമ്മാജനം, എന്നിവ ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽപല ഘട്ടങ്ങളിലായി മികച്ച പരിശീലനം ലഭിച്ച അസ്സസ്സന്മാർ നടത്തിയ മൂല്യനിർണയം ജില്ല / സംസ്ഥാന കായ കൽപ്പ് കമ്മിറ്റികൾ വിലയിരുത്തുകയും സമാഹരിച്ച റിപ്പോർട്ടുകൾ പരിശോധിച്ചു കായ കൽപ്പ് അവാർഡ് നിർണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച സ്ഥാപനങ്ങളെ…

Read More

പ്രതിഷേധം കടുപ്പിച്ചു പ്രതിപക്ഷം:ആരോഗ്യമന്ത്രി രാജി വെക്കണം 

konnivartha.com: ഇന്ന് രാവിലെ 10 മണിയ്ക്ക് കോന്നിയിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രവീൺ പ്ലാവിളയിൽ (പ്രസിഡൻ്റ്, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി) റോജി എബ്രഹാം ( കൺവീനർ, UDF മണ്ഡലം കമ്മിറ്റി) എന്നിവര്‍ അറിയിച്ചു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്താന്‍ പ്രതിപക്ഷം . എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്താന്‍ കെപിസിസി തീരുമാനിച്ചു . പെട്ടെന്നുള്ള പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രിയുടെ വസതിക്കും പത്തനംതിട്ടയിലെ ഓഫീസിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് അന്വേഷണം ആരംഭിക്കും. അപകടത്തില്‍ ജീവന്‍ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. സംഭവത്തില്‍ പ്രതിഷേധം ശക്തമായി. ഇന്ന് വിവിധ…

Read More

അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു അന്ന് പറഞ്ഞത് പ്രകാരം പരിഷ്‌കരിച്ചു

  ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോര്‍ജ് konnivartha.com: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രി അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌ക്കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് അങ്കണവാടി കുട്ടികള്‍ക്കുള്ള പരിഷ്‌കരിച്ച ‘മാതൃക ഭക്ഷണ മെനു’ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തത്.…

Read More

കോന്നി മെഡിക്കല്‍ കോളേജില്‍ ഇങ്ങനെ ഒരു സേവനം ഉണ്ടോ .അറിഞ്ഞില്ല

  konnivartha.com:കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ താഴത്തെ നിലയില്‍ ഉള്ള വാഹന പാര്‍ക്കിംഗ് സ്ഥലത്ത് ആധുനിക നിലയില്‍ ഉള്ള വാഹന ബാറ്ററി റീചാര്‍ജ് യൂണിറ്റു”അനധികൃതമായി ” പ്രവര്‍ത്തിക്കുന്ന വിവരം അധികാരികള്‍ പൊതുജനത്തെ അറിയിച്ചില്ല . ഇവിടെ അനേക വാഹനങ്ങള്‍ ബാറ്ററി റീചാര്‍ജ് ചെയ്യുന്നു . മടങ്ങുന്നു .ഒരു പൈസ ചിലവില്ല .തീര്‍ത്തും സൗജന്യം . ഇതേ പോലുള്ള ജനകീയ കാര്യം ചെയ്യുമ്പോള്‍ ആശുപത്രി അധികാരികള്‍ പൊതു ജനത്തെ പൂര്‍ണ്ണമായും അറിയിക്കണം . മറ്റു വികസന കാര്യം നടത്തുമ്പോള്‍ മാത്രം ഉള്ള ശുഷ്കാന്തി ഇക്കാര്യത്തില്‍ ഉണ്ടായില്ല അതാണ്‌ പൊതു ജനത്തിലെ ചിലര്‍ അറിയിച്ചതും തിരക്കിയപ്പോള്‍ കാര്യം കണ്ടതും . കണ്ട കാര്യം ഇതാണ് .വൈദ്യുതിമൂലം ഓടുന്ന വാഹനങ്ങള്‍ ഇവിടെ വന്നു താഴെത്തെ പ്ലെഗില്‍ നിന്നും വൈദ്യുതി സ്വീകരിക്കുന്നു . ഒറ്റ പൈസ ചെലവ് ഇല്ല . ബില്‍ പൂര്‍ണ്ണമായും…

Read More

എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും:മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: വിദ്യാലയങ്ങള്‍ ജീവിത മൂല്യങ്ങളും നല്ല ശീലങ്ങളും പകര്‍ന്നു നല്‍കുന്ന ഇടങ്ങളാകണമെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ പെരിങ്ങനാട് ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സുഹൃത്തുക്കളായി മാറാണം. അവര്‍ക്ക് പേടി കൂടാതെ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്നവരാകണം. വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഈ വര്‍ഷം മുതല്‍ ആരോഗ്യ വകുപ്പ് സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി. എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഹെല്‍ത്ത് ക്ലബുകള്‍ രൂപീകരിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ആവശ്യത്തിന് ലഭ്യമാക്കും. നല്ല ശീലങ്ങള്‍ വിദ്യാലയത്തില്‍ നിന്നും വീട്ടിലേയ്ക്ക് എന്നത് ആഗോളതലത്തില്‍ തന്നെ അംഗീകരിച്ച ആശയമാണ്. കുട്ടികളെ ആരോഗ്യത്തിന്റെ അംബാസിഡര്‍മാരായാണ് കാണുന്നതെന്നും…

Read More

കേരളത്തില്‍ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമണകാരികളാകാന്‍ കാരണം ..?

  konnivartha.com : കേരളത്തില്‍ മുന്‍പ് എങ്ങും ഇല്ലാത്ത വിധത്തില്‍ തെരുവ് നായ്ക്കള്‍ ആക്രമണകാരികളാകുവാന്‍ കാരണമായി ചിലര്‍ പറയുന്നത് ഇവയാണ് . നാല്‍ക്കാലികളെ കശാപ്പു ചെയ്യുന്നതിന് മുന്‍പ് ഇവയെ കൊല്ലാന്‍ ശര്‍ക്കരയില്‍ മാരകമായ കുരുടാന്‍ കൊടുത്താണ് കൊല്ലുന്നത് . തലേ ദിവസം തന്നെ ശര്‍ക്കരയില്‍ കുരുടാന്‍ എന്ന മാരക വിഷം കൂടിയ അളവില്‍ കലര്‍ത്തി നല്‍കുന്നതോടെ നാല്‍ക്കാലികള്‍ ഏറെ സമയത്തിന് ഉള്ളില്‍ മയങ്ങി മരിക്കുന്നു . ഈ മാംസം ആണ് മിക്ക ഇറച്ചി കടയിലും വില്‍ക്കുന്നത് . കോന്നി അടക്കമുള്ള എണ്‍പത് ശതമാനം സ്ഥലത്തും ശാസ്ത്രീയമായി നാല്‍ക്കാലികളെ കശാപ്പു ചെയ്യാന്‍ ഇടമില്ല . കോന്നിയടക്കം ഉള്ള സ്ഥലത്ത് അന്യ സ്ഥലത്ത് നിന്നുമാണ് പച്ച ഇറച്ചി വെളുപ്പിനെ എത്തിച്ചു വരുന്നത് . ശരിയായ വിധം വേവിച്ചില്ല ഇല്ലെങ്കില്‍ ചെറിയ അളവില്‍ കുരുടാന്‍ മനുക്ഷ്യരുടെ രോഗ പ്രതിരോധ ശേഷിയെ കാര്യമായി…

Read More