കേരള സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 31/10/2024 )

ഗവർണറുടെ ദീപാവലി ആശംസ ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദീപാവലി ആശംസകൾ നേർന്നു. ”ആഘോഷത്തിന്റെ ആഹ്ലാദത്താൽ ജനമനസ്സുകളെ ധന്യമാക്കുന്നതോടൊപ്പം സമഷ്ടിസ്‌നേഹവും ഐക്യബോധവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താനും ദീപങ്ങളുടെ ഉത്സവം നമുക്ക് പ്രചോദനമേകട്ടെ”. – ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദീപാവലി ആശംസ പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകൾക്കതീതമായ, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങൾ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.     തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാൻ ചുമതലയേറ്റു തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായി റിട്ട. ജസ്റ്റിസ് പി. ഡി. രാജൻ ചുമതലയേറ്റു. സെക്രട്ടേറിയേറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെയും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെയും സാന്നിധ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ അലക്‌സാണ്ടർ…

Read More