ഹർത്താൽ :കോന്നിയിൽ കെ എസ് ആർ ടി സി ബസ്സിന് നേരെ ആക്രമണം

 

 

Konnivartha. Com : പോപ്പുലർ ഫ്രണ്ട് ഹർത്താലിനോട് അനുബന്ധിച്ച് കോന്നിയിൽ കെ എസ് ആർ ടി സി ബസ്സിന് നേരെ ആക്രമണം.

 

തിരുവനന്തപുരം പത്തനംതിട്ട കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ്സിന് നേരെയാണ് കല്ലേറ് ഉണ്ടായത് . കോന്നി കുളത്തിങ്കൽ വെച്ചാണ് ബസിന്റെ ഗ്ലാസ് എറിഞ്ഞു തകർത്തത്. പരിക്ക് പറ്റിയ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹർത്താൽ ആയതിനാൽ യാത്രികർ കുറവായിരുന്നു.സംസ്ഥാന വ്യാപകമായി ഇത് വരെ 7 കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെ കല്ലേറ് ഉണ്ടായി

error: Content is protected !!