കമിതാക്കളുടെ അമിത കാമാസക്തിയ്ക്ക് കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ കിടക്ക വിരിയ്ക്കുന്നു കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങളായ ആന കൂട് ,അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ,സമീപ വന ഭാഗങ്ങള്‍ എന്നിവിടെ കമിതാക്കളുടെ കേളീ കേന്ദ്രങ്ങളായി .ആനക്കൂട്ടിലെ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ ,അടവി കുട്ടവഞ്ചി ,സമീപ വന ഭാഗങ്ങള്‍ എന്നിവിടെ കമിതാക്കളുടെ കാമാസക്തിക്ക് ഉള്ള സ്ഥലമായി മാറിയിട്ടും ലക്ഷങ്ങളുടെ വരുമാനം മുന്നില്‍ കണ്ടു വനം വകുപ്പും ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ നല്ല പേര് കളയാതെ ഇരിക്കുവാന്‍ പോലീസും ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്തുവാന്‍ നടപടി സ്വീകരിക്കുന്നില്ല . ഇട ദിനങ്ങളില്‍ ഒറ്റയ്ക്കും കൂട്ടമായും യുവതീ യുവാക്കള്‍ എത്തുന്നത് .ബുധനാഴ്ചകളില്‍ കോളേജ് വിദ്യാര്‍ത്ഥിനികളും ശാരീരിക സുഖം മാത്രം മുന്നില്‍ കണ്ടു എത്തുന്നു .ബുധനാഴ്ച യൂണിഫോറം അല്ലാത്തതിനാല്‍ ഏതു വിദ്യാലയത്തിലെ പഠിതാക്കള്‍ ആണെന്ന് തിരിച്ചറിയാന്‍ കഴിയില്ല .ഒരു മാസം നീണ്ടു നിന്ന www.konnivartha.com …
Read Moreടാഗ്: kerala forest
വനം വകുപ്പിന്‍റെ കോന്നിയില്‍ ഉള്ള ഔഷധസസ്യ തോട്ടം ശ്രദ്ധ നേടുന്നു
വനം വകുപ്പിന്‍റെ കോന്നിയില്‍ ഉള്ള ഔഷധസസ്യ തോട്ടം ശ്രദ്ധ നേടുന്നു .കോന്നി പോസ്റ്റ് ഓഫീസിന്റെ സമീപമായി 1992 ല്‍ വനം വകുപ്പിന്‍റെ ഒരേക്കര്‍ സ്ഥലത്ത് നട്ടു പിടിപിച്ച തോട്ടം അപൂര്‍വ്വ പച്ചമരുന്നുകളുടെ കലവറയാണ് .ചെറുതും വലുതുമായ സസ്യങ്ങൾ തഴച്ചു വളരുന്നു . പാമ്പിന്‍ വിഷ സംഹാരിയായ അണലി വേഗ,പിത്ത കഫങ്ങൾ ശമിപ്പിക്കും, മുറിവുണങ്ങാൻ, ജ്വരം മുതലാവയയ്ക്ക് ഉള്ള അഗത്തി,ദുഷ്ടവൃണം,വാതരക്തം, വിഷഹാരി, ചൊറി,കുഷ്ഠം എന്നിവ ശമിപ്പിക്കുന്ന അകില്‍ ,വാതം, ഹൃദ്രോഗം, ത്വഗ്‌രോഗങ്ങൾ, ലൈംഗികശേഷിക്കുറവ്, വിരശല്യം, വയറുകടി തുടങ്ങിയവ കുറയ്ക്കുന്നതിന് ഉള്ള അക്രോട്ട്,പ്രമേഹം, നീർക്കെട്ട് ഉള്ള അടമ്പ് ,കഫം, പിത്തം, ജ്വരം, അതിസാരം, ഛർദ്ദി എന്നിവ കുറയ്ക്കുന്ന അതിവിടയം,മൂത്രത്തിലെ കല്ല് പോകുവാന്‍ അപ്പ ,അയമോദകം,അമൃത്,അയ്യപ്പന,അരണമരം,അരളി,അവിൽപ്പൊരി,അസ്ഥിമരം,അമ്പൂരിപ്പച്ചില,വള്ളി ചെടികളായ ആടലോടകം,ആകാശവല്ലി,ആച്ചമരം,ആനക്കയ്യൂരം,ആനക്കൊടിത്തൂവ,ആനച്ചുണ്ട,ആനച്ചുവടി,ആനത്തകര,ആനപ്പരുവ തുടങ്ങിയ നൂറു കണക്കിന് പച്ചമരുന്നുകള്‍ ഇവിടെ ഉണ്ട് .ഇതെല്ലം കാണുന്നതിനു ചെങ്കല്‍ നിരത്തിയ പാതയും ഒരുക്കിയിട്ടുണ്ട് . .ഒരില,മൂവില ,കനലാടി,കച്ചോലം ,നീര്‍…
Read Moreഈ ജീവനുകളെ കാണാതെ പോകരുത് : കോന്നി -കല്ലേലി റോഡില്‍ ചാകുന്നത് നൂറുകണക്കിന് “അണ്ണാന്‍” കുഞ്ഞുങ്ങള്‍
ജീവന്‍ ഏതിന്‍റെയായാലും വിലപെട്ടത് തന്നെ .ഇതും ഒരു ജീവന്‍ ആയിരുന്നു .പേരില്‍ അണ്ണാന്‍ .കോന്നി -കല്ലേലി പാതയില്‍ അരുവാപ്പുലത്തിനും -കല്ലേലി ക്കും ഇടയില്‍ ദിനവും വാഹനാപകടത്തില്‍ പിടഞ്ഞു മരിക്കുന്നത് പത്തോളം അണ്ണാന്‍ ആണ് .കാര്യം നിസാരമായി നാം കാണുന്നു എങ്കിലും അണ്ണാന്‍ വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ് തന്നെ കോന്നിയില്‍ ഭീഷണി യാണ് .ഇരു ചക്ര വാഹന യാത്രികര്‍ ഇവയെ കണ്ടാലും വാഹനത്തിന്റെ സ്പീഡ് കുറക്കാറില്ല.വാഹനം ഇടിച്ചാലും നിര്‍ത്തി നോക്കാറില്ല .ആര്‍ക്കും ഉപദ്രവം ഇല്ലാത്ത ഈ ജീവിയെ കൊന്നാലും ചോദിക്കാന്‍ ഇപ്പോള്‍ ആരും ഇല്ല .വനപാലകര്‍ക്ക് കേസ് എടുക്കാം എങ്കിലും നിസാര ജീവി എന്ന് പറഞ്ഞു ചിരിച്ചു തള്ളും. വന മേഖലയായ കോന്നി -അച്ചന്‍കോവില്‍ പാതയില്‍ മ്ലാവ് ,അണ്ണാന്‍ ,കേഴ ,പന്നി എന്നീ ജീവി വര്‍ഗങ്ങള്‍ വാഹനം ഇടിച്ചു ചാകുന്നതില്‍ കയ്യും കണക്കും ഇല്ല .വാഹനങ്ങളുടെ അമിതവേഗത യാണ് .നല്ല…
Read Moreപൂമരുതി കുഴിയില്‍ പുലിയിറങ്ങി കെണി ക്കൂട് ഒരുക്കി വനപാലകര്‍
കോന്നി വനം ഡിവിഷന്‍റെ ഭാഗമായ നടുവത്ത് മൂഴി പൂമരുതി കുഴി കിളിയറയില്‍ പുലിയുടെ സാന്നിധ്യം വീണ്ടും വനം വകുപ്പ് സ്ഥിതീകരിച്ചു .പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു കാത്തിരിക്കുകയാണ് വന പാലകര്‍ .ജന വാസ മേഖലയാണ് ഇവിടെ .രണ്ടു മാസം മുന്‍പ് പാടത്ത് ഒരു പുലി കെണിയില്‍ കുടുങ്ങിയിരുന്നു .പൂമരുതി കുഴി ഗീതാ ഭവനത്തില്‍ വിനോദിന്‍റെ വളര്‍ത്തു നായയെ പുലി പിടിച്ചു കൊണ്ട് പോയി .കാട്ടു പന്നിയുടെ അവശിഷ്ടം സമീപത്തു കണ്ടെത്തി .ഇതിനെ പുലിയാണ് പിടിച്ചത് എന്ന് വനപാലകര്‍ പറഞ്ഞു .പുലിയുടെ കാഷ്ടത്തില്‍ പന്നിയുടെ അവശിഷ്ടം ഉണ്ടായിരുന്നു .പൂമരുതി കുഴി ,തട്ടാ കുടി എന്നീ സ്ഥലങ്ങള്‍ ജനവാസ കേന്ദ്രമാണ് .രാത്രിയില്‍ ജനങ്ങള്‍ ശ്രദ്ധിക്കണം എന്ന് വന പാലകര്‍ അറിയിച്ചു . രാത്രിയില്‍ വളര്‍ത്തു നായ ,ആട് ,പശു എന്നിവയുടെ നിലവിളി കേട്ടാല്‍ പുലിയുടെ സാന്നിധ്യം ഉറപ്പിക്കാം .അങ്ങനെ…
Read Moreഏഴുപേരുടെ ജീവന്‍കവര്‍ന്ന ആക്രമകാരിയായ കാട്ടാനയെ വനപാലകര്‍ പിടികൂടി
വനത്തില്‍ വച്ച് ഏഴു പേരുടെ ജീവന്‍ എടുത്ത കാട്ടു കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ വനപാലകര്‍ മയക്കു വെടി വെച്ച് പിടികൂടി .പാലക്കാട് അട്ടപ്പാടിക്കാരെ ഏറെ നാളായി വിരട്ടിവന്ന കാട്ടുകൊമ്പനെയാണ് വനപാലകര്‍ പിടിച്ചത് .തുടര്‍ന്ന് മലയാറ്റൂര്‍ കോടനാട് ആനസങ്കേതത്തില്‍ ആനയെ എത്തിച്ചു . ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് വനപാലകര്‍ തങ്ങളുടെ ദൌത്യം ആരംഭിച്ചത് . കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടുകൊമ്പനെ പിടികൂടാന്‍ ഉന്നത വനപാലകന്‍റെ നിര്‍ദേശം ലഭിച്ചതോടെ വയനാട് സ്‌പെഷ്യല്‍ ആനസ്‌ക്വാഡില്‍നിന്നുള്ള 130ഓളം ഉദോഗ്യസ്ഥരും ,മണ്ണാര്‍ക്കാട് ഡി.എഫ്.ഒ., അഗളി റേഞ്ച് ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍,പോലീസ് എന്നിവരുടെ വന്‍ സംഘം വനത്തില്‍ കയറി .കാട്ടാനയുടെ സഞ്ചാര പാത പിന്തുടര്‍ന്നു. ജനവാസംകുറവുള്ള മേലേസാമ്പാര്‍ക്കോട് ഭാഗത്ത് കാട്ടാനയെ കണ്ടെത്തി .തുടര്‍ന്ന് വയനാട് വന്യജീവീസങ്കേതത്തില്‍നിന്നെത്തിയ അസി. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍സക്കറിയ ആദ്യ മയക്കു മരുന്ന് വെടി വെച്ചു.ആദ്യ വെടി കാട്ടു കൊമ്പന് കൊണ്ടു.എന്നാല്‍…
Read More