കാട്ടാനകൾ തമ്മിൽ കുത്തി :കോന്നി വനത്തിൽ കൊമ്പൻ ചരിഞ്ഞു

  Konnivartha. Com :കോന്നി വന മേഖലയിൽ കാട്ടാനകൾ തമ്മിൽ കുത്ത് ഉണ്ടായി. ഒരു കാട്ടാന ചരിഞ്ഞു. കോന്നി കല്ലേലി കടിയാർ മേഖലയിൽ ആണ് കാട്ടാനകൾ തമ്മിൽ കൊമ്പു കോർത്തത്. ഇതിൽ ഒരു കൊമ്പന് മാരകമായി പരിക്ക് പറ്റിയതിനെ തുടർന്ന് ചരിഞ്ഞു. വന പാലകർ സ്ഥലത്തു ക്യാമ്പു ചെയ്യുന്നു. കോന്നി കല്ലേലി അച്ചൻകോവിൽ റോഡിൽ കടിയാർ മഹാഗണി തോട്ടത്തിന് സമീപം ആണ് കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉള്ള പ്രദേശമാണ്. ഉടൻ തന്നെ പോസ്റ്റ്മോർട്ടം നടത്തും.

Read More

കോന്നി കല്ലേലിയിൽ പശുക്കിടാവിനെ വന്യ ജീവി കടിച്ചുകൊന്നു

  konnivartha.com: പത്തനംതിട്ട കോന്നി അരുവാപ്പുലം കല്ലേലിയില്‍ പശുക്കിടാവിനെ വന്യ ജീവി കടിച്ചു കൊന്നു . കടുവയാണ് പശുക്കിടാവിനെ കടിച്ചു കൊന്നത് എന്ന് തോട്ടം തൊഴിലാളികള്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. കല്ലേലിതോട്ടം ഈസ്റ്റ്‌ഡിവിഷനിലാണ് കടുവയുടെ സാന്നിധ്യം എന്ന് തൊഴിലാകികള്‍ പറയുന്നു . തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപമാണ് വന്യ ജീവി എത്തിയത് . ഇവിടെ ഉള്ള പശുക്കിടാവിനെ ആണ് കടിച്ചു കൊന്നത് . നേരത്തെ ഇവിടെ പുലിയുടെയും കടുവയുടെയും സാന്നിധ്യം ഉണ്ടായിരുന്നു .  

Read More

കാടിന്‍റെ മക്കള്‍ക്ക്‌ വേണ്ടി : മുളങ്കുറ്റികൾ ഊന്നി വേനലില്‍ കുടിവെള്ളം ഉറപ്പാക്കി

konnivartha.com: കടുത്ത വേനലില്‍ വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ കാട്ടു തോടുകളില്‍ മുളങ്കുറ്റികൾ ഊന്നി അസുരംകുണ്ട് ഡാം പരിസരത്ത് വനം വകുപ്പ് ജീവനക്കാര്‍ തടയണകള്‍ നിര്‍മ്മിച്ചു . തൃശ്ശൂർ ഡിവിഷൻ, മച്ചാട് റേഞ്ച് വനപാലകരാണ് ചെളി നീക്കി മുളങ്കുറ്റികൾ ഉപയോഗിച്ച് ചെറുതടയണ നിർമിച്ചത്. അരുവിയിലെ തടസ്സങ്ങൾ നീക്കി നീരൊഴുക്കും സുഗമമാക്കി. വേനല്‍ കടുത്തതോടെ കാടിന്‍റെ മക്കള്‍ക്ക്‌ കുടിവെള്ളം കിട്ടാക്കനിയായതോടെ വനപാലകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു . കാട്ടില്‍ തന്നെ ഉള്ള ചെറു നീരൊഴുക്കുകള്‍ കണ്ടെത്തി കാട്ടു വിഭവമായ മരകുറ്റികളും മുളയും കൊണ്ട് തടയണകള്‍ തീര്‍ത്തു . കാടിന്‍റെ മക്കള്‍ക്ക്‌ യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ച കേരള വനം വകുപ്പിനും ജീവനക്കാര്‍ക്കും നന്മകള്‍ നേരുന്നു. കാടിന്‍റെ മക്കള്‍ക്ക്‌ വേണ്ടി കുടിവെള്ളം ഉറപ്പാക്കാൻ നടപടി സ്വീകരിച്ച അതിനു വേണ്ടി മനസ്സ് അര്‍പ്പിച്ച വന പാലകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയും ആശംസകളും നേരുന്നു…

Read More

കടുവ യുവതിയെ കൊന്നുതിന്നു: വെടിവയ്ക്കാൻ ഉത്തരവ്

  വയനാട്ടിൽ കടുവ യുവതിയെ കൊന്നുതിന്നു. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്.പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം. രാവിലെ വനത്തോടു ചേർന്നു പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. മൃതദേഹം അൽപ്പദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. കടുവയെ കണ്ടാല്‍ ഉടന്‍ വെടി വെക്കാന്‍ ഉത്തരവ് ഇറങ്ങി .വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നടപടി. കടുവയെ വെടിവെക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി പറഞ്ഞു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. കുടുംബത്തിന്…

Read More

പാമ്പുകടിയേറ്റു ; പാമ്പുപിടുത്തക്കാരനും മരിച്ചു

  konnivartha.com: വയോധികനെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്താന്‍ എത്തിയ പാമ്പുപിടിത്തക്കാരനും പാമ്പുകടിയേറ്റു മരിച്ചു. ഞായറാഴ്‌ച്ച പാമ്പുകടിയേറ്റ കൊല്ലം  ഏരൂര്‍ സൗമ്യ ഭവനില്‍ സജു രാജന്‍ (38) ആണ് ചികില്‍സയിലിരിക്കേ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഏരൂര്‍ തെക്കേവയല്‍ കോളനിക്കു സമീപത്തു വെച്ചാണ് ഇയാള്‍ക്കു പാമ്പുകടിയേറ്റത്. മൂര്‍ഖനെ സജു പിടികൂടിയെങ്കിലും അബദ്ധത്തില്‍ കടിയേല്‍ക്കുകയായിരുന്നു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആരോഗ്യനില വഷളായി. ഇന്ന് രാവിലെയാണു സജു രാജന്‍ മരിച്ചത്. ഭാര്യ: മാളു. മക്കള്‍: കതിര, രുദ്ര. കഴിഞ്ഞ 24ന് ഇവിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രന്‍ (65) മരിച്ചിരുന്നു. തുടര്‍ന്ന് പരിസരം വൃത്തിയാക്കി തിരച്ചില്‍ നടത്തുന്നതിനിടെയാണു സജുവിനെ പാമ്പ് കടിച്ചത്.രാമചന്ദ്രനെ കടിച്ച അതേ പാമ്പു തന്നെയാണ് സജു രാജനെയും കടിച്ചതെന്നാണ് സൂചന.

Read More

കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

  ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി ഇലാഹിക്ക് (22) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണം. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു. അമർ ഇലാഹിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ തുക ഉടന്‍ തന്നെ കുടുംബത്തിന് നൽകും. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട് . പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മന്ത്രി എ കെ ശശീന്ദ്രൻ നിര്‍ദേശിച്ചു.വണ്ണപ്പുറം പഞ്ചായത്തിൽ നാളെ എൽഡിഎഫ്, യുഡിഎഫ്,…

Read More

വനം ഭേദഗതി ബിൽ- പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം

  കേരള നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ ചട്ടം 69 പ്രകാരം 2024 നവംബർ 1-ലെ 3488-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച The Kerala Forest (Amendment) Bill, 2024 (ബിൽ നമ്പർ. 228)- ലെ വ്യവസ്ഥകൾ സംബന്ധിച്ച് പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമജ്ഞർ തുടങ്ങിയവർക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ സർക്കാരിനെ അറിയിക്കാനുണ്ടെങ്കിൽ ആയത് 2024 ഡിസംബർ 31-നകം വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ താഴെ പറയുന്ന ഔദ്യോഗിക വിലാസത്തിലോ ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കാവുന്നതാണ്. ഇപ്പോൾ നിലവിലുള്ള നിയമം മനസ്സിലാക്കിയ ശേഷം ബില്ലിലെ ഭേദഗതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടതാണ്. പ്രസിദ്ധീകരിച്ച ബിൽ കേരള നിയമസഭയുടെ www.niyamasabha.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് അയക്കേണ്ട വിലാസം.അഡീഷണൽ ചീഫ് സെക്രട്ടറി, വനം -വന്യജീവി വകുപ്പ്, റൂം നമ്പർ. 660, മൂന്നാം നില, സൗത്ത് ബ്ലോക്ക്, ഗവ.സെക്രട്ടേറിയറ്റ്,…

Read More

വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ : പത്തനംതിട്ട ജില്ലയില്‍ കോന്നി, റാന്നി

  konnivartha.com: വന്യമൃഗശല്യം രൂക്ഷമായ മേഖലകളായി കേരളത്തിലാകെ 12 ഭൂപ്രദേശങ്ങൾ (ലാൻഡ്സ്കെയ്പ്) കണ്ടെത്തി.പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി ഡിവിഷനുകളിലെ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തി . വനംവകുപ്പ് നടത്തിയ പഠനത്തില്‍ ആണ് 12 ഭൂപ്രദേശങ്ങൾ ഉള്‍പ്പെട്ടത് . വന്യമൃഗശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് നേതൃത്വത്തില്‍ സംസ്ഥാനതല കർമപദ്ധതി നടപ്പിലാക്കുന്നന്‍റെ ഭാഗമായി പ്രാഥമിക രൂപരേഖ തയാര്‍ ചെയ്യുന്നതിന്‍റെ ഭാഗമായി സംസ്ഥാന തലത്തില്‍ പഠനം നടന്നു . റാന്നി, കോന്നി, മൂന്നാർ, വയനാട്, ആറളം, നിലമ്പൂർ, കാസർകോട്, മണ്ണാർക്കാട്, പാലക്കാട്, വാഴച്ചാൽ, ചാലക്കുടി, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ ആണ് വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ.12 പ്രദേശങ്ങളിലും വന്യജീവി സംഘർഷം കൂടുതലുള്ള ഹോട്സ്പോട്ടുകളും കണ്ടെത്തി .മാസ്റ്റർ പ്ലാൻ തയാറാക്കിയ ശേഷം സംസ്ഥാനതല കർമപദ്ധതി രൂപീകരിക്കും .പ്രൈമറി റെസ്പോൺസ് ടീമുകളും റാപ്പിഡ് റെസ്പോൺസ് ടീമുകളും ഉണ്ടാകും . നിരന്തരം ശല്യം ചെയ്യുന്ന കാട്ടാന ,കാട്ടുപന്നി ,പുലി…

Read More

കോന്നി വനം ഡിവിഷനിൽ സൗരോർജ തൂക്ക് വേലി: നിർമ്മാണ ഉദ്ഘാടനം നടന്നു

  konnivartha.com/ കോന്നി :വന്യ ജീവികളുടെ മനുഷ്യ ആവാസ വ്യവസ്ഥകളിലേക്കുള്ള കടന്നു കയറ്റം തടയുന്നഅതിനായി ജനങ്ങളും വനം വകുപ്പും പരസ്പരപൂരകങ്ങളായി പ്രവർത്തിച്ച് ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിൽ കോന്നി വനം ഡിവിഷനിൽ മനുഷ്യ വന്യ ജീവി സംഘർഷം തടയുന്നതിനായി 1.87 കോടി രൂപ ചിലവിൽ സൗരോർജ തൂക്ക് വേലിയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം,തണ്ണിത്തോട് പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളായ നടുവത്തുംമൂഴി റേഞ്ചിലെ പാടം, തട്ടാക്കുടി, പൂമരുതിക്കുഴി, കല്ലേലി, മണ്ണിറ,കരിപ്പാൻ തോട് ഭാഗങ്ങളിൽ 15 കിലോമീറ്റർ തൂക്ക് സൗരോർജ വേലി സ്ഥാപിക്കുന്നതിന് 110 ലക്ഷം രൂപയുടെ അനുമതിയും,അതിൽ പാടം സ്റ്റേഷൻ പരിധിയിൽ 6 കിലോമീറ്റർ,കൊക്കത്തോട് സ്റ്റേഷൻ പരിധിയിൽ 6 കിലോമീറ്റർ, കരിപ്പൻതോട് സ്റ്റേഷൻ പരിധിയിൽ 3 കിലോമീറ്റർ ദൂരത്തിലും തൂക്ക്…

Read More