കർഷകദിനം:കോന്നിയൂരിന്‍റെ കാര്‍ഷിക വെളിച്ചം : ഐരവൺ നിവാസി വിഷ്ണു എം നായര്‍ മാതൃക

  konnivartha.com: ചിങ്ങം ഒന്ന്. കൊല്ലവർഷത്തിന്‍റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വര്‍ണ്ണ പ്രതീക്ഷകളെ കൊയ്തെടുത്ത് കറ്റമെതിക്കുന്ന കൊയ്‌ത്തു കാലം കൂടിയാണ് ചിങ്ങം. നമ്മുടെ കാർഷിക സംസ്കാരത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കാനുള്ള അവസരമാണിത്. അതോടൊപ്പം പുതു തലമുറകള്‍ എങ്ങനെ കാര്‍ഷിക കേരളത്തെ നോക്കി കാണുന്നു എന്ന് നാം കണ്ടറിയുക . ജനതയുടെ വലിയ ശതമാനം കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്ന ഈ നാട്ടിൽ ചിങ്ങം ഒന്നിന് വലിയ സ്ഥാനമാണുള്ളത്. കാർഷിക വൃത്തിയുമായി ജീവിക്കുന്നവരെ ചേർത്ത് നിർത്താനും അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കാനും നമുക്ക് സാധിക്കണം. ഇവിടെയാണ്‌ നവ കര്‍ഷകരുടെ കാഴ്ചപ്പാടുകള്‍ ജനം കണ്ടറിയേണ്ടത് . ഇത് കോന്നിയൂര്‍ .കോന്നി എന്ന ഗ്രാമത്തിലെ ഐരവൺ ദേശം . അരുവാപ്പുലം ഗ്രാമത്തിലെ…

Read More

വളങ്ങള്‍ക്ക് അമിത വില : കര്‍ഷകരുടെ വിയര്‍പ്പ് കൂടി നക്കി തുടക്കരുത്

  konnivartha.com: കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ആണ് വളങ്ങള്‍ . കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ വളങ്ങള്‍ക്ക് കൃത്യമായ വില നല്‍കിയിട്ടുണ്ട് .പക്ഷെ കേരളത്തിലെ പല വളക്കടകളിലും വ്യത്യസ്ത തുക ആണ് ഈടാക്കുന്നത് . പല സഹകരണ സൊസൈറ്റി കീഴിലും ഉള്ള വളക്കടകളില്‍ പല വിധ വില . കൂടിയ തുക ഈടാക്കുന്ന പല സഹകരണ സൊസൈറ്റി വളക്കടകളും കാണുന്നു . ചാക്കുകളില്‍ അമ്പതു രൂപ അധികം ഈടാക്കുന്നു എന്നാണ് പരാതി . കേരളത്തിലെ ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇത്തരം പരാതികള്‍ ലഭിച്ചു . പരാതികള്‍ എല്ലാം കൂടി ഫയലില്‍ തന്നെ . കുഴിച്ചിട്ട പരാതികള്‍ മുളച്ചു പൊന്തില്ല തളിര്‍ക്കില്ല പൂക്കില്ല കായ്ക്കില്ല നൂറു മേനി പോയിട്ട് ഒരു പതിര് എങ്കിലും കാഴ്ച്ചവെക്കില്ല . ലഭിച്ച പരാതികള്‍ എല്ലാം പൂഴ്ത്തി . കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍…

Read More

യേശുദേവന്‍റെ ചിത്രം വരച്ചൊരു നാടൻ കരനെൽകൃഷി :പരമ്പരാഗത നെൽവിത്തുകളുടെ ശേഖരം

konnivartha.com: പത്തനംതിട്ട പുല്ലാട് അജയകുമാർ വല്ലുഴത്തിലിന്‍റെ ഫാമിലാണ് നാടൻ നെൽവിത്തുകൾ കൊണ്ട് യേശുദേവന്റെ ചിത്രം വരച്ചുള്ള കരനെൽകൃഷി പച്ചപിടിക്കുന്നത്. മലയാളത്തിന് നഷ്ടമായ പരമ്പരാഗത നെൽവിത്തുകൾ കൊണ്ടാണ് ഈ കരനെൽകൃഷി എന്നതാണ് പ്രത്യേകത. വയലിൽ മാത്രമല്ല കരക്കും നെൽകൃഷി നടത്താമെന്നു തെളിയിച്ചിരിക്കുകയാണ് അജയകുമാർ. ഔഷധ ഗുണമുള്ള പരമ്പാരാഗത നെൽവിത്തുകൾ പല സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ചു വിതച്ചിരിക്കുകയാണ് ഇവിടെ. കൃഷിയിലൂടെ യേശുദേവനുള്ള സമർപ്പണവും ഉദ്ദേശിച്ചാണ് ചിത്രം വരച്ചിരിക്കുന്നത് പോലെയുള്ള ഈ നെൽകൃഷി. അജയകുമാറിന്‍റെ ഈ കരനെൽകൃഷിക്ക് ആറന്മുളയിലെ കർഷകനായ ഉത്തമന്റെയും, കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും പൂർണ്ണ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ട്. കരഭൂമി ജൈവകൃഷിയിലൂടെ ഔഷധ സമ്പന്നമാക്കുക എന്ന ലക്‌ഷ്യം കൂടി ഈ കൃഷിക്ക് പിന്നിലുണ്ട്. ആയുർവേദ ചികിത്സയുടെ അവിഭാജ്യ ഘടകമായ പരമ്പരാഗത നെൽവിത്തുകളായ രക്തശാലി മുതൽ കൊടുക്കണ്ണി വരെയുള്ള ഇരുപതോളം നെൽവിത്തുകളാണ് ഇവിടെ വിതച്ചിരിക്കുന്നത്. വളമായി നൽകുന്നത് നാടൻ…

Read More

മണ്ണിലെ വിരകളെ കൊന്ന് കൃതൃമ രാസവസ്തുവിലൂടെ വിള മേന്മ

  konnivartha.com: കേരളത്തിലും കൃതൃമ രാസവസ്തുവിലൂടെ വിളയിച്ച കാര്‍ഷിക വിളകള്‍ . സ്വാഭാവിക കൃഷി രീതിയെ കൃഷിവകുപ്പ് പ്രോത്സാഹിപ്പിക്കാതെ രാസ വസ്തു പ്രയോഗത്തിലൂടെ നൂറു മേനി വിള കൊയ്യാന്‍ പ്രോത്സാഹനം . ഇത് മൂലം കര്‍ഷകന്‍റെ കലപ്പ എന്ന് മുന്‍ കാലങ്ങളില്‍ പറഞ്ഞ വിരകളെ കാണാന്‍ ഇല്ല . കാര്‍ഷിക വകുപ്പ് വേഗത്തില്‍ വിള കര്‍ഷകന് കിട്ടുവാന്‍ ഉള്ള ഉപദേശം നല്‍കുമ്പോള്‍ മണ്ണില്‍ നിന്നും സൂക്ഷ്മ ജീവികള്‍ പാലായനം ചെയ്യുന്നു .ഈ സത്യം പുറമേ പറയാന്‍ കൃഷി വകുപ്പിന് സാധിക്കുന്നില്ല . പഴയ കാലത്തെ കാര്‍ഷിക വിളകള്‍ പലതും പട്ടു . ന്യൂതന കാര്‍ഷിക വിളകള്‍ നടത്തുവാന്‍ ഉള്ള ശ്രമം തുടങ്ങി .അതിലൂടെ മണ്ണിലെ ജൈവ സാന്നിധ്യം നശിക്കുന്നു . വിരകളെ പുതു തലമുറ കണ്ടില്ല . വിരകള്‍ ഭൂമിയ്ക്ക് അടിയില്‍ നിന്നും പോക്ഷക മൂല്യം ഉള്ള…

Read More