മസ്‌ക്കുലാർ ഡിസ്‌ട്രോഫി ബാധിതയ്ക്ക് 10-ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടിൽവെച്ച് എഴുതാൻ പ്രത്യേക അനുമതി

  konnivartha.com; മസ്‌ക്കുലാർ ഡിസ്‌ട്രോഫി ബാധിതയായ 32-കാരിയ്ക്ക് 10ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടിൽവെച്ച് എഴുതാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രത്യേക അനുമതി നൽകി. തൃശൂർ, തളിക്കുളം, ആസാദ് നഗർ പണിക്കവീട്ടിലെ അനീഷ അഷ്റഫിനാണ് 10ാം ക്ലാസ്സ് തുല്യത പരീക്ഷയുൾപ്പെടെയുളള സമാന പരീക്ഷകൾ ഓൺലൈനായി വീട്ടിലിരുന്ന് എഴുതാൻ പ്രത്യേക സൗകര്യം നൽകണമെന്ന അവരുടെ അപേക്ഷ പരിഗണിച്ച് അനുമതി നൽകിയത്. ചലനശേഷി തീരെ കുറവായ അനീഷ ഏഴാം ക്ലാസ്സ് തുല്യത പരീക്ഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്നു എഴുതി പാസായിരുന്നു. ഒരു വർഷം മുമ്പ് നടന്ന നവകേരള സദസ്സിൽ ആരോഗ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസമന്ത്രിയോടും പിന്നീട് മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിലും താനുൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികൾ അനുഭവിക്കുന്ന വേദനകൾ അനീഷ പങ്കുവെച്ചിരുന്നു. ഒരു മാസം മുമ്പ് ‘സി എം വിത്ത് മീ’ യിലും പരാതി നൽകി. നിവേദനം നൽകിയപ്പോൾ മുഖ്യമന്ത്രിയും…

Read More

4 സര്‍ക്കാര്‍ എല്‍ പി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം സെപ്റ്റംബര്‍ 23ന്

    konnivartha.com: കോന്നി മണ്ഡലത്തിലെ 4 സര്‍ക്കാര്‍ എല്‍ പി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് നടക്കും . പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പ്രമാടം എല്‍ പി സ്‌കൂള്‍  പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ.യു ജനീഷ് കുമാര്‍ എംഎല്‍ എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത്, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മലയാലപ്പുഴ എല്‍പി സ്‌കൂള്‍ …

Read More

വള്ളിക്കോട് ഗവ. എല്‍.പി സ്‌കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടന്നു

    സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഭാവിയിലേക്കുള്ള ശക്തമായ അടിത്തറ സ്ഥാപിക്കുന്നതിനായി : മന്ത്രി വി. ശിവന്‍കുട്ടി konnivartha.com: സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിലൂടെ, ഭാവിയിലേക്കുള്ള ശക്തമായ അടിത്തറ നമ്മള്‍ സ്ഥാപിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ 1.2 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തില്‍ നിര്‍മിച്ച വള്ളിക്കോട് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തലമുറകളായി വള്ളിക്കോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ നമ്മുടെ സമൂഹത്തിലെ യുവത്വത്തിന്റെ മനസ്സിനെ പരിപോഷിപ്പിച്ചുകൊണ്ട് പഠനത്തിന്റെ നെടുംതൂണായി നിലകൊള്ളുന്നു. നമ്മുടെ കുട്ടികള്‍ക്ക് അക്കാദമിക് വിദ്യാഭ്യാസം മാത്രമല്ല, ഉത്തരവാദിത്തമുള്ള പൗരന്മാരായി അവരെ രൂപപ്പെടുത്തുന്ന മൂല്യങ്ങളും തത്വങ്ങളും ലഭിക്കുന്ന സ്ഥലമാണിത്. ഇന്ന്, ആധുനിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുകയും അനുയോജ്യമായ പഠന അന്തരീക്ഷം ഉറപ്പാക്കുകയും…

Read More

വള്ളിക്കോട് ഗവ.എൽ.പി സ്കൂളിന്‍റെ  പുതിയ കെട്ടിടം (ജൂലൈ 20)ന് ഉദ്ഘാടനം ചെയ്യും

  konnivartha.com  : ആധുനിക നിലവാരത്തിൽ നിർമ്മിച്ചകോന്നി വള്ളിക്കോട് ഗവ.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം  (ജൂലൈ 20) വൈകിട്ട് നാലിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.  ആന്റോ ആന്റണി എം.പി, അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ, എന്നിവർ മുഖ്യാതിഥികളായിരിക്കും. 1.20 കോടി രൂപ ചെലവിലാണ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചത്. 140 വർഷത്തെ പാരമ്പര്യമുള്ള സ്കൂൾ കാലപ്പഴക്കത്തെ തുടർന്ന് ശോച്യാവസ്ഥയിലായിരുന്നു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായാണ് നാല് തലമുറകൾക്ക് അക്ഷരജ്ഞാനം പകർന്ന വിദ്യാലയത്തിന് പുതിയ കെട്ടിടമായത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ളാസുകളിലായി 93 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എൽ.കെ.ജി, യു.കെ.ജി എന്നിവയുമുണ്ട്. ഓടിട്ട കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.   വള്ളിക്കോടിന്റെ അക്ഷരമുത്തശിക്ക് പുതിയ സ്കൂൾ കെട്ടിടവും അടിസ്ഥാന സൗകര്യ വികസനവും ആവശ്യമാണെന്ന്…

Read More