റാന്നി കൊല്ലമുളയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ ലഹരി ശേഖരത്തിന്‍റെ നേർ കാഴ്ച

നിയമപരമായ മുന്നറിയിപ്പ് :   മദ്യപാനവും മറ്റു ലഹരി വസ്തുക്കളും  ആരോഗ്യത്തിനു ഹാനികരം      konnivartha.com; പൊതു പ്രവര്‍ത്തകരുടെ ഇടപെടീല്‍ മൂലം പത്തനംതിട്ട റാന്നി കൊല്ലമുളയിലെ വീട്ടില്‍ നിന്നും സംസ്ഥാന എക്സൈസ് പാര്‍ട്ടി കണ്ടെത്തിയത് ലക്ഷങ്ങളുടെ ലഹരി ശേഖരണം ആണ് . നാളുകളായി ശേഖരിച്ചു വെച്ച് മദ്യ വില്‍പ്പന ശാലകള്‍ അവധിയുള്ള ദിനങ്ങളില്‍ കൂടിയ വിലയ്ക്ക് വിറ്റ് വന്‍ ലാഭം കൊയ്യുന്ന കച്ചവടം ആണ് നടന്നു വന്നത് . പലചരക്ക് കടകളില്‍ “സാധനം “ശേഖരിച്ചു വെച്ച് വില്‍ക്കുന്ന പോലെ വീട്ടിലെ ഓരോ മുറിയിലും ആയിരങ്ങളുടെ മദ്യം ആണ് ശേഖരിച്ചു വെച്ചത് . പല ബിവറേജസ്സില്‍ നിന്നും പലപ്പോഴായി വാങ്ങി ശേഖരിച്ചു കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തി ലക്ഷങ്ങളുടെ വരുമാനം ആണ് ഓരോ മാസവും നേടിയത് . മദ്യത്തോട് ഒപ്പം ഹാന്‍സ് പോലെയുള്ള നിരോധിത ലഹരി വസ്തുക്കളും കണ്ടെത്തി…

Read More

Kerala emerging as a hotspot for mule accounts: SLBC Kerala & Lakshadweep Convener Pradeep K. S.

  konnivartha.com: State Level Bankers’ Committee (SLBC) Kerala & Lakshadweep Convener Pradeep K. S. addressed the media at a press conference on the nationwide three-month campaign launched by the Department of Financial Services, Ministry of Finance, Government of India, aimed at achieving complete financial inclusion across all gram panchayats. He cautioned that fraudsters are increasingly targeting school and college students to open mule accounts, which are then misused to launder money and commit cyber fraud. Highlighting that Kerala is becoming a hotspot for such activities, he informed that as part…

Read More

പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

  പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സല്‍ദാന്‍ (25) ആണ് അറസ്റ്റിലായത്. ഡെന്റല്‍ ക്ലിനിക്കില്‍ ശനിയാഴ്ച വൈകിട്ട് 6.45ന് ആയിരുന്നു സംഭവം.ക്ലിനിക്കിൽ ആരുമില്ലാതിരുന്ന സമയത്താണ് സൽദാൻ എത്തിയത്. വനിതാ ഡോക്ടറെ കടന്നുപിടിച്ച ശേഷം വായില്‍ തുണി തിരുകിയായിരുന്നു പീഡനശ്രമം. ഡോക്ടര്‍ ബഹളം വച്ചതോടെ ക്ലിനിക്കിലെ ജീവനക്കാരെത്തി. ഇതോടെ സൽദാൻ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികൾ ഓടിക്കൂടിയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ സൽദാനെ റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നു

Read More

ലോഡ്ജ് മുറിയിൽ യുവതിയെ യുവാവ് കൊലപ്പെടുത്തി

  ലോഡ്ജ് മുറിയിൽ യുവതിയെ യുവാവ് കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. വാക്കു തർക്കത്തിനിടെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവാവ് മൃതദേഹം വീഡിയോ കോളിലൂടെ സുഹൃത്തുക്കളെ കാണിച്ചു. കൊലപാതകം നടത്തിയ രീതിയും വീഡിയോയിലൂടെ വിശദീകരിച്ചു. യുവാവിന്റെ സുഹൃത്തുക്കളാണ് പോലീസിനെ വിവരം അറിയിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് നേര്യമംഗലം സ്വദേശിയായ ബിനുവെന്ന യുവാവിനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.അര്‍ധരാത്രിക്ക് ശേഷമാണ് കൊലപാതകം നടന്നത്.

Read More

ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി

  കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഡീസന്റ് മുക്കിൽ ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണുകയാണ് (39) കൊല്ലപ്പെട്ടത്.കഴുത്തിലും കഴുത്തിനും താഴെയുമായാണ് ഭർത്താവ് സാനുകുട്ടൻ രേണുകയെ കുത്തിയത്. നാട്ടുകാര്‍ രേണുകയെ ആദ്യം കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെ‍ഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വച്ച് മരണപ്പെട്ടു . കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. രേണുകയുടെ മൃതദേഹം കടയ്ക്കൽ സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് 2 ആണ്‍കുട്ടികളും2 പെണ്‍കുട്ടികളുമാണ് ഉള്ളത്.പ്രതി ഒളിവിലാണ്

Read More

പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ ബലാത്സംഗം ചെയ്തു; പതിനേഴുകാരൻ പിടിയിൽ

  konnivartha.com: പ്രായപൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെതിരെ നിയമ നടപടി.കഴിഞ്ഞ വർഷം വേനലവധിക്കാലത്ത് 13,12,9 വയസ്സുള്ള സഹോദരിമാരെയാണ് വീട്ടിൽവച്ച് പതിനേഴുകാരൻ ബലാത്സംഗം ചെയ്തത്. മൂഴിയാർ പൊലീസ് പതിനേഴുകാരനെ ജുവനൈൽ ജസ്റ്റിസ്‌ ബോർഡ് മുമ്പാകെ ഹാജരാക്കി. തുടർന്ന് കൊല്ലം ജുവനൈൽ ഹോമിലേക്കു മാറ്റി. കോന്നിയിൽ പഠിക്കുന്ന കുട്ടികൾ വേനലവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. അമ്മ ജോലിയ്ക്കായി പുറത്തു പോകുമ്പോഴായിരുന്നു പീഡനം.കൗൺസിലിങ്ങിനിടെ മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് അധികൃതർ ശിശുക്ഷേമ സമിതിക്ക് വിവരം കൈമാറി. പിന്നീട് മൂഴിയാർ പൊലീസിനെ അറിയിക്കുകയും കേസ്‌ റജിസ്റ്റർ ചെയ്യുകയുമായിരുന്നു.മൂന്ന് പെൺകുട്ടികളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് മൂഴിയാർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

Read More

കേരളത്തെ നടുക്കിയ കൂട്ടക്കൊല: പോസ്റ്റ്മോർട്ടം ഇന്ന്

  തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അരും കൊല. കൊല്ലപ്പെട്ട സൽമബീവി, അഫ്സാൻ, ലത്തീഫ്, ഷാഹിദ, ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും.ചികിത്സയിലുള്ള പ്രതിയുടെ ഉമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. പ്രത് അഫ്നാന്‍റെ മൊഴി ഇന്നലെ രാത്രി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്.സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടകൊല എന്നാണ് അഫ്നാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഇന്നലെ രാവിലെ 10 നും 6 നും ഇടയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൊലപാതക പരമ്പര.

Read More

നിക്ഷേപത്തട്ടിപ്പ്: അപ്പോളോ ഗ്രൂപ്പിന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചു

  konnivartha.com: നിക്ഷേപത്തട്ടിപ്പ് കേസിൽ അപ്പോളോ ജ്വല്ലറി, സമാന ഗ്രൂപ്പ് സ്ഥാപനങ്ങളുടെ വിവിധ അക്കൗണ്ടുകളിലായുള്ള 52.34 ലക്ഷം രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു.റെയ്ഡിൽ 27.49 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഓഫിസുകളിലും ഡയറക്ടർമാരുടെ വീടുകളിലും അടക്കം 11 സ്ഥലങ്ങളിലാണ് ഈ മാസം 17ന് ഇ.ഡി റെയ്ഡ് നടത്തിയത്. അപ്പോളോ ജ്വല്ലറി ഗ്രൂപ്പിന്റെ മൂസ ഹാജി ചരപ്പറമ്പിൽ, ബഷീർ തുടങ്ങിയവരടക്കമുള്ള ഡയറക്ടർമാർ ചേർന്ന് നിക്ഷേപകരെ പലിശ അടക്കം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തു എന്ന പരാതിയിൽ കേരള പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി നടപടി. നിക്ഷേപ തട്ടിപ്പ് നടത്തുകയും ഈ തുക ഹോട്ടൽ ബിസിനസിലേക്ക് വകമാറ്റുകയുമാണ് ഉടമസ്ഥർ ചെയ്തത് എന്ന് ഇ.ഡി പറയുന്നു .‘അപ്പോളോ ഗോൾഡ്’ എന്ന നിക്ഷേപ പദ്ധതി വഴിയായിരുന്നു തട്ടിപ്പ്. ഓരോ 1 ലക്ഷം രൂപയ്ക്കും നിക്ഷേപകർക്ക് മാസം…

Read More