konnivartha.com: കോന്നി താലൂക്ക് വികസനസമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നുകാണിച്ച് കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പല ഉദ്യോഗസ്ഥരും സമിതിയിൽ പങ്കെടുക്കുന്നില്ല. ഉന്നയിക്കുന്ന പരാതികൾക്ക് വ്യക്തമായ നടപടിയോ മറുപടിയോ ലഭിക്കുന്നില്ല. കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായ പഞ്ചായത്തിലെ വാർഡുകളിൽ വനംവകുപ്പിന്റെ ഇടപെടീൽ ഇല്ല. ജലസംഭരണി ഇല്ലാത്തതിനാൽ ജലജീവൻ കണക്ഷൻ കിട്ടിയവർക്കും വെള്ളം കിട്ടുന്നില്ല തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.കോന്നി കവലയിൽ ട്രാഫിക് സിഗ്നൽ വെയ്ക്കാനും നടപടി വേണമെന്നും പരാതിയിൽ ആവശ്യം ഉന്നയിച്ചു . പഞ്ചായത്തിലെ 16-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മിനി സിവിൽസ്റ്റേഷന്‍റെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു. പൊതുജനങ്ങൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് നേരിടുന്നതായും മുഖ്യമന്ത്രിയ്ക്ക് പഞ്ചായത്ത് അധ്യക്ഷ പരാതി നല്‍കി .
Read Moreടാഗ്: kerala chief minister
ഗുരു നിത്യ ചൈതന്യ യതിക്ക് കോന്നിയില്‍ സാംസ്കാരിക നിലയം വേണം
ഗുരു നിത്യ ചൈതന്യ യതിയെ കോന്നി നാട് മറക്കുന്നു .കോന്നി വകയാറില്‍ ജനിച്ച് ലോകം ആദരിക്കുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പേരില്‍ ഒരു സാംസ്കാരിക നിലയം പോലും അനുവദിക്കാന്‍ സാംസ്കാരിക വകുപ്പിന് കഴിഞ്ഞില്ല .ലക്ഷ കണക്കിന് ശിക്ഷ്യഗണം ഉണ്ടെങ്കിലും ഈ ആവശ്യം ഉന്നയിക്കാന്‍ ആരും തയാറാകുന്നില്ല .കോന്നി എന്ന സാമൂഹിക സാംസ്കാരിക നാടിന് യതിയെ മറക്കുവാന്‍ കഴിയുമോ ..? ലോകം ആദരിക്കുന്ന ഈ മുഖത്തെ ഓര്‍ക്കാന്‍ സാംസ്കാരിക വകുപ്പിന് കടപ്പാടുണ്ട് .ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു.കോന്നി വകയാറില്‍ ജനിക്കുകയും ലോകത്തിന്‍റെ നന്മക്ക് വേണ്ടി അജ്ഞാ നികളെ ജ്ഞാനികളാക്കുവാന്‍ എഴുതിയ നൂറു കണക്കിന് പുസ്തകങ്ങളെ വേണ്ടത്ര പരിഗണിക്കാന്‍ കേരളത്തിലെ സാംസ്കാരിക വകുപ്പിന് കഴിഞ്ഞില്ല .യതിയുടെ പേരില്‍ ഒരു സാംസ്കാരിക…
Read More