konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന വിധവകൾ ആയ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന 356- മത് സ്നേഹഭവനം വകയാർ വത്തിക്കാൻ സിറ്റി മുട്ടത്തുകാലായിൽ വിധവയായ അമ്പിളിക്കും മൂന്നു പെൺകുഞ്ഞുങ്ങൾക്കുമായി എൽമാഷ് സി .എസ്. ഐ .ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും റവ. തോമസ് പായിക്കാട് നിർവഹിച്ചു. സ്വന്തമായി വീട് ഇല്ലാതിരുന്ന അമ്പിളി ഭർത്താവിന്റെ മരണശേഷം മൂന്നാമത്തെ പെൺകുഞ്ഞിന്റെ പ്രസവത്തിനോടനുബന്ധിച്ച് കയറിക്കിടക്കാൻ ഇടമില്ലാതെ ആവുകയും ജില്ലാ കളക്ടർ ഇടപെട്ട് രണ്ടാമത്തെ പെൺകുഞ്ഞിനെ തണലിൽ ഏൽപ്പിക്കുകയും ആയിരുന്നു. ആഹാരത്തിനും ദൈനംദിന ചിലവുകൾക്കുമായി മറ്റുള്ളവരെ ആശ്രയിച്ചിരുന്ന അമ്പിളി തന്റെ കഥ ടീച്ചറിനെ അറിയിക്കുകയും അതിന്‍ പ്രകാരം അമ്പിളിയുടെ അമ്മ അവൾക്കായി അഞ്ച് സെൻറ് സ്ഥലം എഴുതി നൽകുകയും അതിൽ എൽമാഷ് സി.എസ്.ഐ.…
Read Moreടാഗ്: kerala charity news
കോന്നി വാര്‍ത്തയുടെ പഠനോപകരണ കിറ്റുകള്‍ സ്കൂളുകള്‍ക്ക് കൈമാറി
konnivartha.com: കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി ഏറ്റവും അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏതാനും വര്‍ഷമായി നല്‍കുന്ന സ്കൂള്‍ ബാഗും പഠനോപകരണങ്ങളും അടങ്ങിയ സ്കൂള്‍ കിറ്റുകളുടെ ഈ വര്‍ഷത്തെ കൈമാറ്റ ഉദ്ഘാടനം കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്നു . സ്കൂള്‍ ബാഗ് കിറ്റുകള്‍ അധ്യാപകര്‍ ഏറ്റുവാങ്ങി ഏറ്റവും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി . ജനകീയ നന്മയില്‍ അധിഷ്ഠിതമായ വാര്‍ത്തകളും അറിയിപ്പുകളും കൊണ്ട് ഇന്റര്‍നെറ്റ് മാധ്യമ രംഗത്ത് പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായാണ് സ്കൂള്‍ ബാഗും മറ്റു പഠനോപകരണങ്ങളും കൈമാറിയത് . രക്തദാന രംഗത്ത് വിവിധ സംഘടനകളുടെ വലിയൊരു കൂട്ടായ്മ കോന്നി വാര്‍ത്തയുടെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു . ജപ്പാൻ സഹകരണത്തോടെ…
Read Moreഡോ. എം. എസ്. സുനിലിന്‍റെ 333- മത് സ്നേഹഭവനം ആറംഗ കുടുംബത്തിന്
konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം .എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന വിധവകൾ ആയ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് പണിത് നൽകുന്ന 333 – മത് സ്നേഹ ഭവനം ഓമല്ലൂർ ചീക്കനാൽ പാലേലിൽ മുരുപ്പേൽ വിധവയായ ശോശാമ്മയുടെ ആറംഗ കുടുംബത്തിന് കോട്ടയം സ്വദേശിയായ കുര്യൻ വർഗീസിന്റെയും റെജീന കുര്യന്റെയും സഹായത്താൽ നിർമ്മിച്ചു നൽകി . വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ചാത്തന്നൂർ എം.എൽ.എ .ജി .എസ്. ജയലാൽ നിർവഹിച്ചു. വിധവയായ ശോശാമ്മയും മകൾ സെലീനയും സെലീനയുടെ ഭർത്താവ് അനിയും ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികളും വിവിധ അസുഖങ്ങളാൽ ദുരിത ജീവിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650…
Read Moreഈ പൊന്നുമോള്‍ക്ക് ചികിത്സാ സഹായം ആവശ്യമാണ് :നമ്മള്‍ സഹായിക്കണം
പത്തനംതിട്ട ജില്ലയിലെ പ്രമാടം പഞ്ചായത്തിൽ പുളിമുക്ക് തുഷാരഭവനിൽ അശോകുമാറിന്‍റെ മകൾ വൃന്ദ എം അശോകന് സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂർവ രോഗത്തിന്‍റെ ചികിത്സയ്ക്കായി 30 ലക്ഷം രൂപ ആവശ്യമാണ് . കുട്ടിയുടെ അമ്മ മീനുവും ഈ രോഗം കാരണം ചികിത്സയിലാണ് .രോഗബാധിതരായ ഭാര്യയും മകളുമായി വാടകവീട്ടിൽ കഴിയുന്ന അശോക് കുമാറിന് ജോലിക്ക് പോകാൻ പോലും നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഇത്രയും തുക കണ്ടെത്തുവാൻ കുടുംബത്തിന് നിവൃത്തിയില്ല . ഈ സാഹചര്യത്തില്‍ കോന്നി എംഎൽഎ ഉൾപ്പെടെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് വൃന്ദ ചികിത്സാ സഹായനിധി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു . ഈ മാസം 27ആം തീയതി കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കും .വൃന്ദ ചികിത്സാ സഹായനിധിയിലേക്ക് സഹായം ആവശ്യം ആണെന്ന് ബന്ധപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു . വൃന്ദ…
Read More