ഡോ.എം .എസ്. സുനിലിന്റെ 364 -മത് സ്നേഹഭവനം അജുവിന്‍റെ അഞ്ചംഗ കുടുംബത്തിന്

  പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബര്‍ക്ക് പണിതു നൽകുന്ന 364-ാമത് സ്നേഹഭവനം ബാബു സാറിന്റെ തൊണ്ണൂറാം ജന്മദിന സമ്മാനമായി കടമ്മനിട്ട കുട്ടത്തോട് ചെമ്മാന്തറ അജുവിനും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും സംവിധായകനും സിനിമാതാരവുമായ ബൈജു എഴുപുന്ന കേരളപ്പിറവി ദിനത്തിൽ നിർവഹിച്ചു. 65 വർഷങ്ങളോളം പഴക്കമുള്ള മൺകട്ട കൊണ്ട് നിർമ്മിച്ച ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത ചെറിയ വീട്ടിൽ ആയിരുന്നു അജുവും ഭാര്യ റീനയും രണ്ട് പെൺകുഞ്ഞുങ്ങളും 84 വയസ്സുള്ള മാതാവും താമസിച്ചിരുന്നത്. കുടുംബാംഗങ്ങളുടെ ചികിത്സക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിത്യ ചിലവിനുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു ഭവനം നിർമ്മിക്കാൻ സാധിക്കാതെ ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്നത് നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 3 മുറികളും, അടുക്കളയും, ഹാളും, ശുചി മുറിയും, സിറ്റൗട്ടും…

Read More

സ്നേഹപ്രയാണം ആയിരം ദിനം ഉദ്ഘാടനം കോന്നിയില്‍ നടന്നു

konnivartha.com; പത്തനാപുരം ഗാന്ധിഭവൻ ശാഖ കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിന്റെ 3മത് വാർഷികവും, ഗാന്ധിഭവൻ വിദ്യാർഥികൾക്കും, യുവജനങ്ങൾക്കുമായി നടത്തിവരുന്ന കാരുണ്യ ബോധവൽക്കരണ പ്രോഗ്രാം സ്നേഹപ്രയാണം ആയിരം ദിനം എന്നിവയുടെ ഉദ്ഘാടനവും പത്മശ്രീ ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ നിർവഹിച്ചു. “മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകല ജീവജാലങ്ങളെയും സ്നേഹിക്കണം” എന്നീ മൂന്ന് സന്ദേശങ്ങളാണ് സ്നേഹപ്രയാണം ആയിരം ദിനങ്ങളിലൂടെ പകർന്നു നൽകിയത്. ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരി സി എസ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ മുഖ്യ സന്ദേശം നൽകി. ഡി സി സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, എസ് എന്‍ ഡി പി യൂണിയൻ പ്രസിഡന്റ്‌ കെ പദ്മകുമാർ, കെ പി സി സി അംഗംമാത്യു കുളത്തിങ്കൽ, Rev.…

Read More

രണ്ട് കുടുംബങ്ങൾക്ക് കൂടി തണൽ ഒരുക്കി സുനിൽ ടീച്ചർ

  konnivartha.com:  സാമൂഹിക പ്രവർത്തക ഡോ. എം .എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 354- മത്തെയും 355 -മത്തെ സ്നേഹഭവനം ആലപ്പുഴ സ്വദേശിയായ സതീഷിന്റെ സഹായത്താൽ കിളിവയൽ ചാത്തന്നൂർ പുഴ കുന്നുവിള വീട്ടിൽ രാധാ ബാലകൃഷ്ണനും രമ്യ ഭവനത്തിൽ വിധവയായ വത്സലക്കുമായി പൂർത്തീകരിച്ചു നൽകി വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു. രണ്ടു കുടുംബങ്ങളും സ്വന്തമായി ഭവനം ഇല്ലാതെ യാതൊരു വരുമാനവും ഇല്ലാത്ത അവസ്ഥയിൽ നിത്യ ചിലവുകൾക്ക് പോലും നിവർത്തിയില്ലാതെ കഴിയുകയായിരുന്നു. ഹൃദ്രോഹിയായ രാധ ക്യാൻസർ ബാധിതനായ ഭർത്താവ് ബാലകൃഷ്ണനോടൊപ്പം ചികിത്സാ ചിലവുകൾക്ക് പോലും ബുദ്ധിമുട്ടുകയായിരുന്നു. വിധവയായ വത്സല ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിൽ സ്വന്തമായ ഒരു ഭവനം ഇല്ലാതെ ദുരിത ജീവിതം നയിക്കുകയായിരുന്നു. ഈ രണ്ടു കുടുംബങ്ങളുടെയും അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി…

Read More

കോന്നി വാര്‍ത്തയുടെ പഠനോപകരണ കിറ്റുകള്‍ സ്കൂളുകള്‍ക്ക് കൈമാറി

  konnivartha.com: കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി ഏറ്റവും അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏതാനും വര്‍ഷമായി നല്‍കുന്ന സ്കൂള്‍ ബാഗും പഠനോപകരണങ്ങളും അടങ്ങിയ സ്കൂള്‍ കിറ്റുകളുടെ ഈ വര്‍ഷത്തെ കൈമാറ്റ ഉദ്ഘാടനം കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്നു . സ്കൂള്‍ ബാഗ് കിറ്റുകള്‍ അധ്യാപകര്‍ ഏറ്റുവാങ്ങി ഏറ്റവും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി . ജനകീയ നന്മയില്‍ അധിഷ്ഠിതമായ വാര്‍ത്തകളും അറിയിപ്പുകളും കൊണ്ട് ഇന്റര്‍നെറ്റ്‌ മാധ്യമ രംഗത്ത്‌ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്‍റെ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായാണ് സ്കൂള്‍ ബാഗും മറ്റു പഠനോപകരണങ്ങളും കൈമാറിയത് .   രക്തദാന രംഗത്ത്‌ വിവിധ സംഘടനകളുടെ വലിയൊരു കൂട്ടായ്മ കോന്നി വാര്‍ത്തയുടെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു . ജപ്പാൻ സഹകരണത്തോടെ…

Read More

ഡോ.എം. എസ്. സുനിലിന്റെ 346- മത് സ്നേഹഭവനം എൽസിക്കും കുടുംബത്തിനും

  konnivartha.com/ പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 346 – മത് സ്നേഹഭവനം ന്യൂയോർക്കിലെ ഫ്ലോറൽ പാർക്ക് വൈസ്മെന്‍ ക്ലബ്ബിന്റെ സഹായത്താൽ ഓതറ പാറക്കൽ ചെരുവിൽ എൽസി ചാക്കോക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ക്ലബ്ബിന്റെ അംഗങ്ങളായ രാജൻ എബ്രഹാമും , ആൻ എബ്രഹാമും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി ചോർന്നൊലിക്കുന്ന തകർന്നുവീഴാറായ ഒരു പഴയ വീട്ടിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു എൽസിയും ഭർത്താവും രണ്ട് കുട്ടികളും താമസിച്ചിരുന്നത്. ഇവർ നാലുപേരും വിവിധ അസുഖങ്ങളാൽ ചികിത്സയിൽ കഴിയുന്നതുമൂലം സ്വന്തമായി ഒരു വീട് പണിയുവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി വൈസ്മെൻ ക്ലബ്ബ് നൽകിയ ആറ് ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് മുറികളും,…

Read More

ഡോ. എം. എസ്. സുനിലിന്റെ 343- മത് സ്നേഹഭവനം കുടിലിൽ കഴിഞ്ഞിരുന്ന സാലി ജോസഫിനും കുടുംബത്തിനും

  konnivartha.com: സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 343- മത് സ്നേഹഭവനം തുഷാര ജോസ് ദമ്പതികളുടെ സഹായത്താൽ ഇടുക്കി നായരുപാറ മലയിൽ താഴെ സാലിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി . വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ജോസ് കുട്ടൻ നിർവഹിച്ചു . 15 വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ സാധിക്കാതെ സുരക്ഷിതമല്ലാത്ത ഒരു കുടിലിൽ ആയിരുന്നു സാലിയും കൂലിപ്പണിക്കാരനായ ഭർത്താവ് സജുവും ,പ്ലസ് വൺ വിദ്യാർഥിനിയായ മകൾ അൽഫോൻസയും താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും, അടുക്കളയും, ഹാളും ,ശുചിമുറിയും, സിറ്റൗട്ട് മടങ്ങിയ 650 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ നിർമല .,പ്രോജക്ട് കോർഡിനേറ്റർ കെ പി…

Read More

വനവാസികളെ മറന്നില്ല ഈ ചെറുപ്പക്കാർ: ഗോൾഡൻ ബോയ്സിന്റെ ജീവകാരുണ്യ പ്രവർത്തികൾ ആദിവാസി മേഖലയിൽ ആശ്വാസം പകർന്നു:കോന്നിയ്ക്ക് അഭിമാനവും

വനവാസികളെ മറന്നില്ല ഈ ചെറുപ്പക്കാർ ഗോൾഡൻ ബോയ്സിന്റെ ജീവകാരുണ്യ പ്രവർത്തികൾ ആദിവാസി മേഖലയിൽ ആശ്വാസം പകർന്നു:കോന്നി യ്ക്ക് അഭിമാനവും ———————————————- ഓണത്തിന്‌ വയർ നിറയ്ക്കുവാൻ ഉള്ള ആഹാരസാധനവും പുതു വസ്ത്രവുമായി ഒരുകൂട്ടം ചെറുപ്പക്കാർ വനത്തിൽ എത്തി . ആദിവാസി മേഖലയിൽ ജീവകാരുണ്യത്തിന്റെ ഓണ സമ്മാനം നൽകി . പത്തനംതിട്ട ജില്ലകേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോന്നി അട്ടച്ചാക്കൽ ഗോള്‍ഡന്‍ ബോയിസ് ചാരിറ്റബിള്‍ സംഘത്തിന്റെ പ്രവര്‍ത്തകര്‍ സുമനസുകളുടെയും പ്രവാസികളുടെയും സഹായത്തോടെ ചാലക്കയം ,ളാഹ ,പമ്പ വനമേഖലകളില്‍ ഉള്ള ആദിവാസി ഊരുകളിൽ ഓണകിറ്റുകള്‍ വിതരണം ചെയ്തു.ശബരിമലപാതയോടു ചേര്‍ന്നും ഏറേ ദൂരത്തുമായി ചിതറി കിടക്കുന്ന മലമ്പണ്ടാരം വിഭാഗത്തിന്റെ വിവിധ ഊരുകളില്‍ ഓണകിറ്റുമായി പ്രവര്‍ത്തകര്‍ മഴയും അട്ടശല്യത്തേയും മറികടന്നാണ് കിറ്റുമായി കാടുകയറിയത്‌. പുരാതന ജീവിത രീതിയില്‍ നിന്നും വ്യതിചലിച്ചിട്ടില്ലാത്ത ഇക്കൂട്ടര്‍ കാടിനുള്ളില്‍ പരമ്പരാഗത രീതിയിലുള്ള വസ്ത്രധാരണം നടത്തി താമസിക്കുന്നു. ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്ക് പലായനം ചെയ്യുന്നതുകൊണ്ട്…

Read More