konnivartha.com: വൈജ്ഞാനികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരം 2025 ഈ വർഷവും നൽകുവാൻ തീരുമാനിച്ചിട്ടുളളതാണ്. എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, ഡോ.കെ.എം.ജോർജ് സ്മാരക ഗവേഷണ പുരസ്കാരം (ശാസ്ത്രം / ശാസ്ത്രേതരം), എം.പി കുമാരൻ സ്മാരക വിവർത്തന പുരസ്കാരം. എന്നീ മൂന്നു വിഭാഗങ്ങളിലായി , ഓരോ ലക്ഷം രൂപയും , പ്രശസ്തി പത്രവും, ശിൽപവുമടങ്ങുന്ന പുരസ്കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലിക കൃതികളും,അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി / പോസ്റ്റ് പി എച്ച് ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്കാരങ്ങൾക്കായി പരിഗണിച്ചത്. ഓരോ വിഭാഗത്തിലും മൂന്ന് വിദഗ്ദ്ധരും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മെമ്പർ സെക്രട്ടറിയുമായ ജൂറികളാണ് വിധിനിർണയം നടത്തിയിട്ടുളളത്. 1. എൻ.വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം…
Read Moreടാഗ്: kerala bhaksha institute
‘യേശുദാസ് സാഗരസംഗീതം’ പുസ്തകപ്രകാശനം നാളെ (ജൂലൈ 3)
ആറര പതിറ്റാണ്ടോളം മലയാളികളെയാകെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന സംഗീതലോകത്തെ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിനെ കുറിച്ച് ജി.ബി. ഹരീന്ദ്രനാഥ് സമ്പാദനവും പഠനവും നിർവഹിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘യേശുദാസ് സാഗരസംഗീതം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നാളെ (ജൂലൈ 3ന് ബുധനാഴ്ച) വൈകിട്ട് 3.30ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കൂത്തമ്പലത്തിൽ സാംസ്‌കാരികവകുപ്പു മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ചീഫ് വിപ്പ് എൻ. ജയരാജ്, കെ. ജയകുമാർ, കുമാരകേരളവർമ, സൂര്യ കൃഷ്ണമൂർത്തി, രാജശ്രീ വാര്യർ, ഡോ. അച്യുത് ശങ്കർ എസ്. നായർ, സാംസ്‌കാരികവകുപ്പു ഡയറക്ടർ മായ എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങും. ഡോ. അച്യുത് ശങ്കർ എസ്. നായർ പുസ്തകം പരിചയപ്പെടുത്തും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിക്കും. വിൽപ്പനവിഭാഗം അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതവും പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്ടർ സുജ…
Read More