കര്‍ക്കടക മാസ പൂജ: ശബരിമല ക്ഷേത്ര നട തുറന്നു അനില്‍ കുമാര്‍ ചെറുകോല്‍ / ചീഫ് റിപ്പോര്‍ട്ടര്‍ @കോന്നി വാര്‍ത്ത വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന്് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് ദീപങ്ങള്‍ തെളിക്കുകയായിരുന്നു. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകര്‍ന്നു. കര്‍ക്കടകം ഒന്നായ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ മാത്രമെ അയ്യപ്പഭക്തര്‍ മലകയറി ശബരീശ ദര്‍ശനത്തിനായി എത്തിച്ചേരുകയുള്ളൂ. ശനിയാഴ്ച (17.07.2021)പുലര്‍ച്ചെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് അഭിഷേകം നടത്തും. കര്‍ക്കടകമാസ…
Read More