കരിമാൻതോട് – തൃശൂർ കെ എസ് ആര്‍ ടി സി സൂപ്പർ ഫാസ്റ്റ് സർവ്വീസ് റദ്ദാക്കിയത് ആർക്ക് വേണ്ടി

  KONNIVARTHA.COM : കോവിഡിന്റെ പേരിൽ രണ്ട് വർഷം മുൻപ് സർവ്വീസ് നിർത്തിവച്ച കരിമാൻതോട് – തൃശൂർ സൂപ്പർ ഫാസ്റ്റ് സർവ്വീസ് റദ്ദാക്കിയത് ആർക്ക് വേണ്ടി എന്ന് ജന സംസാരം . ജന പ്രതിനിധികള്‍ ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നതില്‍ ദുരൂഹത ജനം ആരോപിക്കുന്നു . കോന്നി എം എല്‍ എ ഇക്കാര്യത്തില്‍ പുറം തിരിഞ്ഞു നില്‍ക്കാതെ ഈ ബസ്സ്‌ തുടര്‍ സര്‍വീസ് നടത്തുവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം എന്ന് ജനം ആവശ്യപ്പെട്ടു .     വർഷങ്ങളായി മികച്ച വരുമാനത്തോടെ കൃത്യമായി നടത്തിവന്നിരുന്ന സർവ്വീസ് ആയിരുന്നു രണ്ട് വർഷം മുൻപ് കോവിഡ് ലോക്ഡൗൺ സമയത്ത് താത്കാലികമായി നിർത്തിവച്ച കരിമാൻതോട് -തൃശൂർ സൂപ്പർഫാസ്റ്റ്.കോവിഡ് നിയന്ത്രണങ്ങൾക്ക് അയവുവന്നതോടെ എല്ലാ സർവ്വീസുകളും കെഎസ്ആർടിസി പുനരാരംഭിച്ചെങ്കിലും ഈ സർവ്വീസ് മാത്രം തുടങ്ങിയില്ല.   മലയോരമേഖലയിൽ നിന്നും നൂറുകണക്കിനാളുകൾക്ക് ദൂരസ്ഥലങ്ങളിലേക്ക് ജോലിക്കും ആശുപത്രി ആവശ്യങ്ങൾക്കുമായി…

Read More