കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ റാങ്കുകളുടെ നേട്ടം

  konnivartha.com: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നി പെരിഞ്ഞൊട്ടക്കലിൽ പ്രവര്‍ത്തിക്കുന്ന സി എഫ് ആർ ഡി യുടെ കോളേജ് ഓഫ് ഇൻഡിജീനീയസ് ഫുഡ് ടെക്നോളജിയിൽ റാങ്ക് നേട്ടം. ഈ കഴിഞ്ഞ നാലാം സെമസ്റ്റർ എം എസ്സ് സി ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷുറൻസ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ അഞ്ച് റാങ്കിൽ രണ്ട് റാങ്കുകൾ നേടി ആണ് കോളേജ് ഉജ്ജ്വല വിജയം നേടിയത് .പത്തനംതിട്ട കൈപ്പട്ടൂര്‍ നിവാസിയായ ചിന്തു ബിജു രണ്ടാം റാങ്ക് നേടി . കണ്ണൂർ തളിപ്പറമ്പ് സ്വദേശി നെബിന്‍ തോമസ്‌ നാലാം റാങ്കും നേടി . കോളേജിൽ നിന്നും പരീക്ഷ എഴുത്തിയ 15 കുട്ടികളിൽ നിന്നും ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.ഈ അദ്ധ്യയന വർഷം മുതൽ എം എസ് സിക്ക് 24 സീറ്റായി…

Read More

മൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ പുരസ്ക്കാരത്തിന് ദിനൂപ് പെരുവണ്ണാൻ അർഹനായി

  konnivartha.com: തെയ്യാനുഷ്ഠാന രംഗത്ത് മൂന്നു പതിറ്റാണ്ട് പിന്നിടുന്ന ദിനൂപ് പെരുവണ്ണാൻ മൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ പുരസ്ക്കാരത്തിന് അർഹനായതായി മൊട്ടമ്മൽ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . മാതാപിതാക്കളായ മൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ എന്നിവരുടെ സ്മരണാർത്ഥം ചലച്ചിത്രനിർമ്മാതാവും പ്രവാസി വ്യവസായിയും ഹോട്ടൽ ഹോറിസോൺഗ്രൂപ്പ് എം ഡി യുമായ മൊട്ടമ്മൽ രാജൻ ഏർപ്പെടുത്തിയ അവാർഡാണിത് .തൃച്ചംബരം ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 6 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങിൽ കണ്ണൂർ അഡീഷണൽ പോലിസ് സൂപ്രണ്ട് കെ വി വേണുഗോപാൽ പുരസ്ക്കാരം നല്കും .25,000 രൂപയും പ്രശസ്തിപത്രവും അടന്നതാണ് പുരസ്ക്കാരം. ചലചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി , ജോൺ ബ്രിട്ടാസ് എം പി , പാലിയേറ്റീവ് പ്രവർത്തക പി ശോഭന, തളിപ്പറമ്പ നഗരസഭ മുൻ ചെയർമാൻ അള്ളാംകുളം…

Read More

കാസറഗോഡ്, കണ്ണൂർ ഉഷ്‌ണതരംഗം : മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു :7 ജില്ലകളില്‍ 37°C

konnivartha.com: കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ ചിലയിടങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) ഉഷ്‌ണതരംഗത്തിന് സാധ്യത. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു . 2025 ഫെബ്രുവരി 25, 26 തീയതികളിൽ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 39 °C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36 °C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Read More

കാസറഗോഡ്, കണ്ണൂർ ജില്ലകളില്‍ ഉഷ്‌ണതരംഗത്തിന് സാധ്യത: മുന്നറിയിപ്പ്

ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് : മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു   കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ ചിലയിടങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) ഉഷ്‌ണതരംഗത്തിന് സാധ്യത. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു . 2025 ഫെബ്രുവരി 25, 26 തീയതികളിൽ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 39 °C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36 °C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു konnivartha.com: കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) ഉഷ്‌ണതരംഗത്തിന് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) സാധാരണയെക്കാൾ 2…

Read More

കാട്ടാന ആക്രമണം: ദമ്പതികളെ ചവിട്ടിക്കൊന്നു

  കണ്ണൂര്‍ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു.ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരാണു കൊല്ലപ്പെട്ടത്. ആറളം ഫാം ബ്ലോക്ക് പതിമൂന്നില്‍  ഓടച്ചാലിൽ കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു . പുനരധിവാസ മേഖലയിൽ വൈകിട്ടോടെയാണു സംഭവം.പരിസരത്ത് കാട്ടാന നിലയുറപ്പിച്ചതു പ്രതിസന്ധി സൃഷ്ടിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു .പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടി

Read More

മുഴുവന്‍ സ്കൂള്‍ വാഹനങ്ങളുടെയും സുരക്ഷ പരിശോധിക്കണം

  konnivartha.com: സ്‌കൂള്‍വാഹനങ്ങളുടെ അപകടങ്ങളേറുമ്പോഴും ഫിറ്റ്നസില്‍ പരിശോധന നടക്കുന്നില്ല . തകരാറുള്ള വാഹനങ്ങള്‍ കണ്ടെത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രഖ്യാപിച്ച പ്രത്യേക പരിശോധന നേരത്തെ നിര്‍ത്തി വെച്ചിരുന്നു .വാഹനങ്ങളുടെ സാങ്കേതിക പിഴവാണ് കാരണം പല സ്കൂള്‍ വാഹനങ്ങളും അപകടസ്ഥിതിയില്‍ ആണ് ഓടുന്നത് . സാങ്കേതിക പിഴവുള്ളതുമായ ഒട്ടേറെ സ്‌കൂള്‍വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് പിടികൂടിയിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രഖ്യാപിച്ച പ്രത്യേക പരിശോധനയാണ് അട്ടിമറിക്കപ്പെട്ടത്.അധ്യയന കാലയളവില്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പരിശോധന നിര്‍ത്തി വെച്ചത് . അധ്യയന വർഷത്തിനിടെ ഫിറ്റ്‌നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്‌കൂളുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് മുന്‍ വകുപ്പ് മന്ത്രി ഇടപെട്ട് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് സാവകാശം നല്‍കിയത് . ഈ പഴുത് ചൂഷണം ചെയ്തു കൊണ്ട് ആണ് അപകടാവസ്ഥയില്‍ ഉള്ള പല…

Read More

കേരളത്തിൽ അതിതീവ്ര മഴ: റെഡ് അലർട്ട് പ്രഖ്യാപിച്ചു(കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്)

കേരളത്തിൽ അതിതീവ്ര മഴ: റെഡ് അലർട്ട് പ്രഖ്യാപിച്ചു(കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്) റെഡ് അലർട്ട് 31-07-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 31-07-2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട്…

Read More

കനത്ത മഴ : വയനാട് ,കണ്ണൂര്‍ ,കാസറഗോഡ് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു ( 18/07/2024 )

  konnivartha.com: വയനാട്, കണ്ണൂർ ,കാസറഗോഡ് ജില്ലകളില്‍ മഴയുടെ തോത് അതിശക്തമായ മഴയിൽ നിന്നും അതിതീവ്രമായ മഴയിലേക്ക് മാറിയിരിയ്ക്കുന്നു. ഇതിനാല്‍ ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഉയർന്ന തിരമാല ജാഗ്രത നിർദേശം കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് 19-07-2024 ന് രാത്രി 11.30 വരെ 2.5 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്‌നാട് തീരത്ത് 19-07-2024 ന്…

Read More

കുറ്റിയാട്ടൂര്‍ മാങ്ങയടക്കം ലഭിക്കും : കാര്‍ഷിക വിപണന മേള ജൂലൈ 14 വരെ

konnivartha.com: നബാര്‍ഡ്‌, എസ്‌എഫ്ഡിസി, ഐന്‍ഡിസി എന്നിവരുടെ പങ്കാളിത്തത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ കാര്‍ഷിക വിപണന മേളകള്‍ സംഘടിപ്പിക്കുന്നു. ഇത്തരം മേളകളിലുടെ കര്‍ഷക ഉൽപ്പാദക സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കൊരു ബ്രാന്‍ഡ്‌ ഉണ്ടാക്കിയെട്ടക്കുന്നതിനും അതിന്റെ വിപണനന സാദ്ധ്യതകള്‍ ഉയര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു. ഇവരുടെ ഉല്‍പ്പന്നങ്ങളുടെ വിൽപ്പന,ഓൺലൈൻ ഓഎന്‍സിഡിയുടെ ഓണ്‍ലൈന്‍ വിപണന സൌകര്യത്തിലൂടെ കൂടുതല്‍ മെച്ചപ്പെടുത്തുവാനുളള ഒരു പരിശ്രമം കൂടിയാണിത്‌. ഇത്തരത്തിൽ ഒരു മേള, ജൂലൈ 12 മുതല്‍ 14 വരെ, രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ (വി ജെ റ്റി) നടത്തുകയാണ്‌. നാല്‍പതിലേറെ കര്‍ഷക ഉൽപാദക സംഘങ്ങളുടെ 150 ഓളം ഉല്‍പന്നങ്ങള്‍ വിപണനത്തിനു തയ്യാറാക്കിയിട്ടുണ്ട്. മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങള്‍, ചെറുധാന്യങ്ങള്‍, എളള് , കുറ്റിയാട്ടൂര്‍ മാങ്ങ, വെളിച്ചെണ്ണ, മറയൂർ ശര്‍ക്കര, തേനും തേന്‍ വിദവങ്ങളും, ആയ്യര്‍വേദ/ സൌന്ദര്യവർദ്ധക വസ്തുക്കളും, ആയ്യര്‍വേദ…

Read More

അതിതീവ്ര മഴക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ചു (23-06-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ)

  konnivartha.com: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 23-06-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 21-06-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 22-06-2024: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 23-06-2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് 24-06-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 25-06-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…

Read More