സ്റ്റേജ് പ്രോഗ്രാമുകൾ നടത്തുവാൻ അനുമതി നൽകണം : കമലദളം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലാപരിപാടികൾ അടുത്തവർഷവും വേണ്ടാ എന്ന തീരുമാനം പുന:പരിശോധിക്കണം എന്നാവശ്യപെട്ട് കലാകാരന്മാരുടെ സംഘടനയായ കമലദളം കേരള കലാകുടുംബം ഒത്തു ചേര്‍ന്നു . കമലദളം കലഞ്ഞൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സംവിധായകൻ ബിനോയ്‌ പട്ടിമറ്റം ഉദ്‌ഘാടനം ചെയ്തു. സംവിധായകരയ സതീഷ്ആ മുണ്ടക്കൽ, രാജീവ്‌ മങ്കോമ്പ് എന്നിവർ മുഖ്യഥിതികൾ ആയിരുന്നു. ആരാധനാലയങ്ങളിൽ ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും ഒപ്പം കലാകാരമാരുടെ ഉപജീവനമാർഗമായ സ്റ്റേജ് പ്രോഗ്രാമുകളും നടത്താൻ അനുവദിക്കണം എന്ന് ഉദ്ഘാടകൻ ബിനോയ്‌ പട്ടിമറ്റം പറഞ്ഞു. സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചു ജീവിച്ചിരുന്ന ഒരുപാട് കലാകാരന്മാർ ജീവിക്കാനായി ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പരിപാടികൾ, ബീവറേജ്, ബാർ എന്നിവ യാതൊരു തടസവും ഇല്ലാതെ മുൻപോട്ടു പോകുന്ന സാഹചര്യത്തിൽ കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം പരിപാടികൾ നടത്തുവാൻ ഉള്ള സാഹചര്യം ഉണ്ടാകണം എന്നും അദ്ദേഹം…

Read More