കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് പ്രതിഭാ പുരസ്ക്കാരം കൊല്ലം വെട്ടിക്കവല രവീന്ദ്രന്‍ ആശാന് സമര്‍പ്പിച്ചു

  പത്തനംതിട്ട (കോന്നി ) : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ കാത്ത് സംരക്ഷിക്കുന്ന ഏക കാവായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഉണര്‍ത്ത് പാട്ടും ഉറക്കുപാട്ടുമായ കുംഭ പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മണ്‍മറഞ്ഞ കൊക്കാത്തോട് ഗോപാലന്‍ ഊരാളിയുടെ നാമത്തില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പ്രതിഭാ പുരസ്കാരത്തിന് കൊല്ലം വെട്ടിക്കവല രവീന്ദ്രന്‍ ആശാന്‍ അര്‍ഹനായി . കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തനത് ദ്രാവിഡ കലയായ കുംഭപാട്ട് , തലയാട്ടം കളി , ഭാരതക്കളി , പാട്ടും കളിയും ഇന്നും കൊട്ടി പാടി പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന ആചാര്യനാണ് കൊല്ലം വെട്ടിക്കവല രവീന്ദ്രന്‍ ആശാന്‍ . കൊല്ലം വെട്ടിക്കവല ആസ്ഥാനമായി ” ഭാരതക്കളി സമിതി”യുടെ ആശാനാണ് വെട്ടിക്കവല രതീഷ് ഭവനില്‍ രവീന്ദ്രന്‍. കഴിഞ്ഞ 30…

Read More

കുംഭപാട്ട് കുലപതിയുടെ രണ്ടാമത് സ്മരണ ദിനം (2021 ജനുവരി 23 )

  കോന്നി(പത്തനംതിട്ട ) :കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഊരാളി പ്രമുഖനും കുംഭപാട്ടിന്‍റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ രണ്ടാമത് സ്മരണ ദിനംനാളെ (2021 ജനുവരി 23)ആചാരാനുഷ്ടാനത്തോടെ കാവിൽ ആചരിക്കുന്നു . ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയുടെ ഉണർത്തുപാട്ടായ കുംഭപാട്ട് സമസ്ത മേഖലയിലും കൊട്ടിപ്പാടി എത്തിക്കുന്നതിൽ കൊക്കാത്തോട് ഗോപാലൻ ആശാന് കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ നിരവധി സാമൂഹിക സാംസ്കാരിക മത സംഘടനകളുടെയും പുരസ്‌കാരം ലഭിച്ചു. ജപ്പാനിൽ നിന്നുള്ള നരവംശ ശാസ്ത്രജ്ഞർ കുംഭ പാട്ട് പഠന വിഷയമാക്കിരുന്നു. സ്മരണ ദിനമായ നാളെ രാവിലെ 5.30 ന് പ്രകൃതി സംരക്ഷണ പൂജയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.6 മണിയ്ക്ക് അപ്പൂപ്പൻ അമ്മൂമ്മ പൂജ, 6.30 പർണ്ണ ശാലയിൽ ആശാൻ വന്ദനം, കുംഭ പൂജ, ആശാൻ അനുസ്മരണം,കുംഭ പാട്ട്.8 മണിയ്ക്ക് വാനര ഊട്ട്, മീനൂട്ട് 8.30 പ്രഭാത…

Read More

കല്ലേലി കാവില്‍ അപൂര്‍വ അനുഷ്ഠാനപൂജ ജനുവരി 20 ന്

ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറും: അപൂര്‍വ അനുഷ്ഠാനപൂജ ജനുവരി 20 ന് കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂര്‍വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഈ മാസം 20 നു( 2021 ജനുവരി 20 ബുധന്‍ ) നിറഞ്ഞാടും. വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം നടക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ, കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവ 999 മലകളുടെ മൂല സ്ഥാനമായ കല്ലേലി കാവില്‍ നടക്കും. ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ. കാവ് മുഖ്യ ഊരാളി ഭാസ്‌കരന്‍, വിനീത് ഊരാളി എന്നിവര്‍ കര്‍മങ്ങള്‍ക്കു ദീപനാളം…

Read More

അച്ചന്‍കോവിലാറിന്‍റെ ഓളങ്ങളില്‍ മിന്നിതിളങ്ങുന്ന കല്ലേലി വിളക്കും കാവ് തൃപ്പടി പൂജയും

കോന്നി : “കല്ലേലി ഊരാളി അപ്പൂപ്പനെ ശരണം’ എന്ന പ്രാര്‍ത്ഥനയോടെ ആയിരക്കണക്കിന് ഭക്തര്‍ ചേര്‍ന്ന് അച്ചന്‍കോവിലാറ്റില്‍ കല്ലേലി വിളക്ക് തെളിയിച്ച് ഒഴുക്കി . നദിയിലേക്കൊഴുക്കിയ ഗോപുരങ്ങളില്‍ മണ്‍ചെരാതുകള്‍ തെളിച്ചു. നദി പ്രഭാപൂരിതമായി,മുളകൊണ്ടും വാഴപ്പോളകള്‍ കൊണ്ടും ഗോപുരങ്ങള്‍ ഉണ്ടാക്കി ഇതില്‍ മണ്‍ചിരാതുകളിലും ചെറിയപന്തങ്ങളും കത്തിച്ച ശേഷം ശരണം വിളികളോടെ അച്ചന്‍കോവില്‍ നദിയുടെ ഓളങ്ങലിലേക്ക്‌ ദീപ ഗോപുരങ്ങള്‍ ഒഴുക്കിവിട്ടു . ഇതോടെ നദിയും തീരവും ദീപപ്രഭയാല്‍ ശോഭനമായി . സകല പാപങ്ങളും ഒഴുക്കി കളഞ്ഞ് പ്രകാശപൂരിതമായ ജീവിതം നയിക്കാന്‍ അനുഗ്രഹം ഉണ്ടാകണമെന്ന പ്രാര്‍ത്ഥന കൂടിയാണ് ഈ ചടങ്ങ്.ചരിത്ര പ്രസിദ്ധവും പുരാതനവുമായ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മണ്ഡല പൂജ ,1101 കരിക്കിന്‍റെ വലിയ പടേനി ,41 തൃപ്പടി പൂജ ചടങ്ങിനോട് അനുബന്ധിച്ചാണ് കല്ലേലി വിളക്ക് തെളിയിച്ചത് .കൊല്ലം പട്ടാഴി നിവാസികളായ ഭക്തരുടെ വഴിപാടായാണ് ഇക്കുറി കല്ലേലി വിളക്ക് തെളിയിച്ചത്…

Read More