കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവത്തിന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ ഭദ്ര ദീപം തെളിയിച്ചു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്ത കുമാർ അധ്യക്ഷത വഹിച്ചു. ഏപ്രിൽ 23 വരെ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനത്തോടെ പത്തു ദിന മഹോത്സവം നടക്കും. കാവ് ഉണർത്തൽ, മല ഉണർത്തൽ താംബൂല സമർപ്പണം തൃപ്പടി പൂജ തിരുമുന്നിൽ പറയിടീൽ പത്താമുദയ മഹോത്സവത്തിന് ആരംഭംകുറിച്ച് മലയ്ക്ക് കരിക്ക് പടേനി,മലക്കൊടി എഴുന്നള്ളത്ത് വാനര ഊട്ട് മീനൂട്ട് പ്രഭാത നമസ്കാരം സമൂഹ സദ്യ,കൗള ഗണപതി പൂജ, ഹരി നാരായണ പൂജ, ഊട്ട് പൂജ, ദീപാരാധന ദീപ കാഴ്ച ചെണ്ട മേളം ചരിത്ര പുരാതനമായ കുംഭ പാട്ട് എന്നിവ നടന്നു. ഇന്ന് രാവിലെ വിഷുക്കണി ദർശനം വിഷു കൈനീട്ടത്തോടെ…
Read More