konnivartha.com: പത്തനംതിട്ട കോന്നി കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു. കോന്നി കലഞ്ഞൂര്‍ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ വാടക വീടിന്‍റെ മുന്നിലിട്ടാണ് രണ്ട് പേരെയും ബൈജു ആക്രമിച്ചത്.സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. ആക്രമണം നടത്തിയ ശേഷം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. സുഹൃത്തുക്കളാണ്കൂടല്‍ പോലീസില്‍ വിവരം അറിയിച്ചത്. ബൈജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പത്തനംതിട്ട ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ വൈഷ്ണവിയും സുഹൃത്തു വിഷ്ണുവും തമ്മിൽ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭർത്താവ് കൊലപാതകം നടത്തിയതെന്ന് എഫ്ഐആർ. വീട്ടുവഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടിൽ…
Read Moreടാഗ്: kalanjoor
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ കലഞ്ഞൂരില്‍ ഒരാള്‍ മരണപ്പെട്ടു
konnivartha.com: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പത്തനംതിട്ട കലഞ്ഞൂരില്‍ ഒരാള്‍ മരണപ്പെട്ടു . കഞ്ചോട് മനു (35) എന്ന ആളാണ് മരണപ്പെട്ടത് . ശിവപ്രസാദ് എന്ന വ്യക്തിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.ശിവപ്രസാദ് ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞു. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.കൂടുതല്‍ വിവരം അറിവായിട്ടില്ല
Read Moreകൊടിതോരണങ്ങളും ബോർഡും കോന്നി മേഖലയില്‍ നീക്കം ചെയ്യുന്നില്ല
konnivartha.com: നിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടികളും തോരണങ്ങളും ഫ്ലക്സുകളും ബോർഡുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ട് 11 ദിവസം കഴിഞ്ഞിട്ടും അവ റോഡിൽ തന്നെ.സിപിഎം, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ കൊടിമരങ്ങളാണ് റോഡിൽ നിൽക്കുന്നത്.വൈദ്യുതി തൂണിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡും നീക്കിയിട്ടില്ല. ഉത്തരവ് നടപ്പാക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ പിഴയിടുമെന്ന് കോടതി പറഞ്ഞിട്ടും ബന്ധപ്പെട്ടവർ അനങ്ങുന്നില്ലെന്നാണ് പരാതി. കോന്നി മേഖലയിലെ ഒരു പഞ്ചായത്ത് പ്രദേശത്തും കൃത്യമായി കോടതി ഉത്തരവ് നടപ്പിലായില്ല . മത -സാമൂഹിക സാംസ്കാരിക രാഷ്ട്രീയക്കാരുടെ പൈപ്പില്‍ നാട്ടിയ കൊടികളും തോരണവും പഞ്ചായത്ത് അഴിച്ചു മാറ്റിയില്ല . കോടതി ഉത്തരവ് പോലും പാലിയ്ക്കാന്‍ മേഖലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കഴിഞ്ഞില്ല .കോടതിയെ ബോധിപ്പിക്കാന്‍ ചിലയിടങ്ങളില്‍ മാത്രം നിയമം നടപ്പിലാക്കി . കോടതിയെ പോലും വെല്ലുവിളിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുനിയുന്നു .ഇത് കോടതി അലക്ഷ്യ നടപടികളിലേക്ക് ചെന്നെത്തും .…
Read Moreകുളത്തുമണ്ണിൽ ഇറങ്ങിയത് “ഒര്‍ജിനല്‍ പുലി “:ക്യാമറാക്കണ്ണില്‍ പുലി വീണില്ല : കൂടുതന്നെ സ്ഥാപിക്കണം
konnivartha.com: കുളത്തുമണ്ണിൽ പുലി ആടിനെ കൊന്നു. മോഹനവിലാസം സന്തോഷിന്റെ ആടിനെയാണ് കഴിഞ്ഞ രാത്രി പുലി കൊന്നത്. രാവിലെയാണ് വീട്ടുകാർ വിവരം അറിയുന്നത്. കൂടിനു പുറത്ത് ആടിനെ ചത്ത നിലയിയില്‍ കണ്ടെത്തി . രാത്രിയിൽ പുലിയെത്തി കൂട്ടിൽ നിന്ന് ആടിനെ വലിച്ചെടുത്ത് കൊന്നതാണെന്നു കരുതുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് സ്ഥലത്ത് ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.എന്നാല്‍ കൂട് വെക്കാതെ എങ്ങനെ പുലി വീഴും എന്ന് നാട്ടുകാര്‍ക്ക് അറിയില്ല . പുലി സാന്നിധ്യം ഉണ്ടായാല്‍ ക്യാമറ വെക്കുന്ന പതിവ് ശൈലിയില്‍ ആണ് ഇപ്പോഴും വനം വകുപ്പ് . നാട്ടില്‍ പുലി ഇറങ്ങിയാല്‍ കൂട് വെച്ചു പിടിച്ചു ഉള്‍ക്കാട്ടില്‍ കൊണ്ട് ചെന്ന് വിടേണ്ട ബാധ്യത ഉള്ളതിനാല്‍ വനം വകുപ്പ് അവസാന പരീക്ഷണം എന്ന നിലയില്‍ മാത്രം കൂട് വെക്കും . അത് വരെ ക്യാമറ…
Read Moreപുനലൂര്‍ കലഞ്ഞൂര്‍ കോന്നി കുമ്പഴ റാന്നി റോഡില്‍ വാഹനാപകടങ്ങള്‍ :അമിത വേഗത
konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പുനലൂര്‍ മുതല്‍ റാന്നി വരെയുള്ള റോഡില്‍ അടിക്കടി വാഹന അപകടം . മഴ കൂടി ഉണ്ടെങ്കില്‍ അതിലും വലിയ അപകടാവസ്ഥ . റോഡു പണിയുടെ അശാസ്ത്രീയത ഒരു വശത്ത് ചോദ്യം ചെയ്യുമ്പോള്‍ വാഹനങ്ങളുടെ അമിത വേഗത തന്നെയാണ് അപകടത്തിനു കാരണം എന്ന് പറയേണ്ടി ഇരിക്കുന്നു . റോഡു പണികളുടെ പൂര്‍ത്തീകരണം പല ഭാഗത്തും കഴിഞ്ഞു എങ്കിലും ചില സ്ഥലങ്ങളില്‍ റോഡു പണികള്‍ തീര്‍ത്തും അശാസ്ത്രീയം ആണ് എന്ന് നിരവധി പരാതികള്‍ കെ എസ് ടി പി യുടെ പൊന്‍കുന്നം ഓഫീസില്‍ ലഭിച്ചിരുന്നു .അതിന്‍റെ അടിസ്ഥാനത്തില്‍ കോന്നി പൂവന്‍പാറയില്‍ അടക്കം ഉള്ള സ്ഥലത്ത് അധികൃതര്‍ പരിശോധന നടത്തിയിരുന്നു . കോന്നി ടൌണില്‍ ഏറ്റെടുത്ത ഭൂമി പൂര്‍ണ്ണമായും വിനിയോഗിക്കാത്ത സ്ഥലങ്ങളും ഉണ്ട് . ഓടകള്‍ പലതും അശാസ്ത്രീയമായി പണിഞ്ഞതിനാല്‍ മഴക്കാലത്ത്…
Read Moreകൂടല്‍ രാക്ഷസൻപാറ: കപട പരിസ്ഥിതി വാദികള്‍ കണ്ണാടിയില്‍ മുഖം നോക്കണം
കൂടൽ രാക്ഷസൻ പാറയുടെ 6 കിലോമീറ്റർ ചുറ്റളവിൽ 9 പാറമടകളും 4 വലിയക്രഷർ യൂണിറ്റുകളും നല്ലനിലയിൽ പ്രവർത്തിപ്പിക്കുന്നതിന് എല്ലാ സഹായവും ചെയ്തവർ കൂടൽ രാക്ഷസൻ പാറയുടെ മുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ വെറുംതട്ടിപ്പ് നാടകമാണെന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലില്‍ വയലാത്തല അറിയിച്ചു . 2020ൽ നടന്ന ശിലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് കോന്നി നിയോജക മണ്ഡലത്തിൽ ഇനി ഒരു പാറമടയും അനുവദിക്കുകയില്ലെന്ന് കോന്നി എം.എൽ.എ പ്രഖ്യാപിച്ചതിനു ശേഷം 4 വലിയ പാറമടകളാണ് മണ്ഡലത്തിൽ ആരംഭിച്ചത്. കൂടാതെ പുതിയ പാറമടകൾ തുടങ്ങുന്നതിന് മുതലാളിമാർ നേതാക്കളോടൊപ്പം മണ്ഡലത്തിൽ പര്യടനം നടത്തി വരുകയാണ്. പാറയുടെ മുകളില്‍ പരിപാടി സംഘടിപ്പിക്കുന്നു എന്ന് പറയുന്ന സമിതിയുടെ നേതാവിന്റെ അമ്മാവന് രണ്ട് ക്രഷർ യൂണിറ്റുകൾ സമീപത്തു അനുവദിച്ചു കൊടുത്തതിനു ശേഷമാണ് ഇനിയുള്ള മലകളെ സംരക്ഷിക്കാൻ വേണ്ടിയുള്ള ധീരപോരാട്ടത്തിൽ അദ്ദേഹം സജീവമായത് എന്നും…
Read Moreകലഞ്ഞൂർ പൂമരുതികുഴിയില്‍ പുലിയുടെആക്രമണം : രണ്ട് ആടുകളെ കൊന്നു
konnivartha.com: പത്തനംതിട്ട കോന്നി കലഞ്ഞൂർ പഞ്ചായത്തിലെ പാടം വനം ഓഫീസ് പരിധിയിലെ തട്ടാക്കുടി പൂമരുതികുഴി ഭാഗത്തു പുലി മൂന്ന് ആടുകളെ പിടികൂടി.സന്തോഷ് ഭവനിൽ സിന്ധുവിന്‍റെ ആടുകളെയാണ് പുലി പിടിച്ചത്. രാവിലെ കൂട്ടിൽ എത്തി നോക്കുമ്പോഴാണ് രണ്ട് ആടുകളെ കൂട്ടിൽ ചത്ത നിലയിൽ കണ്ടത്.കഴുത്തിനു ഉൾപ്പെടെ വലിയ മുറിവുണ്ട്. രണ്ട് ആടുകളെയും വലിച്ചു പുറത്തേക്ക് ഇട്ട നിലയിലാണ്.ഒരു ആടിനെ കൊണ്ട് പോവുകയും ചെയ്തു. കേരള സംസ്ഥാന യുവ കർഷകയ്ക്കുള്ള അവാർഡ് വാങ്ങിയ ആളാണ് സിന്ധു. പാടം, തട്ടാക്കുടി, പൂമരുതികുഴി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ മാസങ്ങളായി വളർത്തു മൃഗങ്ങളെ പ്രദേശവാസികൾക്ക് നഷ്ടപ്പെട്ടിട്ടും വനം വകുപ്പ് ഭാഗത്ത് നിന്നും യാതൊരു നടപടികൾ ഉണ്ടാകുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു. നടുവത്തുംമൂഴി റേഞ്ചിലെ പാടം സ്റ്റേഷൻ പരിധിയിലാണ് പ്രദേശം ഉള്ളത്.പുലിയുടെ സാന്നിധ്യം സ്ഥിരം ഉള്ള മേഖലയാണ് .
Read Moreകലഞ്ഞൂര്‍,കൊടുമണ്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു konnivartha.com : പറക്കോട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനു സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ന് വൈകുന്നേരം അഞ്ചുവരെ. അപേക്ഷ ഫോം സ്വീകരിക്കുന്ന സ്ഥലം : ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട് അപേക്ഷ ഫോം നല്‍കുന്ന സ്ഥലം : ഗ്രാമപഞ്ചായത്ത് ഓഫീസ് കലഞ്ഞൂര്‍, ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട്. നിബന്ധനകള്‍ അപേക്ഷകര്‍ 01/01/2024 തീയതിയില്‍ 18-46 പ്രായമുള്ളവരും, സേവനതല്‍പരതയും, മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം.അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം.അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും, വായിക്കുവാനും…
Read Moreകോന്നി കുളത്തുമൺ പാലക്കുഴി മേഖലയില്‍ കണ്ടത് കടുവ തന്നെ : പശുവിനെ കാണാനില്ല
konnivartha.com: കോന്നി കുളത്തുമൺ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് കടുവയെ കണ്ടതായി പ്രദേശവാസികൾ. താമരപ്പള്ളി നന്ദിയാട്ട് റോഡിൽ പാലക്കുഴി ഭാഗത്താണ് ഇന്നലെ വൈകിട്ട് 5.30ന് കടുവയെ കണ്ടത്. അഭിത് ഭവൻ അജി കുമാറും മകൻ അഭിത്തുമാണ് വീടിനു സമീപത്ത് കല്ലേലി ഹാരിസൺ എസ്റ്റേറ്റ് പാറക്കുളം ഭാഗത്ത് കടുവ കിടക്കുന്നത് ആദ്യം കാണുന്നത് എന്ന് നാട്ടുകാരെ അറിയിച്ചത് . ഇവരുടെ കാണാതായ പശുവിനെ സമീപത്ത് എല്ലാം തിരയുന്നതിനിടെയാണ് കടുവയെ കണ്ടത്.തുടർന്ന് കടുവ വലിയ ശബ്ദം ഉണ്ടാക്കി പറയുടെ മുകളിലേക്ക് മാറി അവിടെ തുടർന്നു. ഇവർ ഓടി മാറി.പിന്നീട് സമീപവാസി അമ്പിളി വർഗീസും അജിയും,പ്രദേശവാസികളും ചേർന്ന് ഇവിടെ എത്തി.ഇവരും പറയ്ക്ക് മുകൾ ഭാഗത്ത് കടുവയെ കാണുകയും ചെയ്തു എന്ന് വനപാലകരോട് പറഞ്ഞു . പിന്നീട് വലിയ ശബ്ദം ഉണ്ടാക്കിയാണ് കടുവയെ ഓടി മറഞ്ഞത് . ഇവർ അറിയിച്ചതനുസരിച്ച് പാടം…
Read Moreകലഞ്ഞൂർ പാടം പൂമരുതിക്കുഴിയിൽ പുലി ,കാട്ടാന : അധികാരികള്‍ സ്ഥലം സന്ദർശിച്ചു
konnivartha.com: കോന്നി :വന്യമൃഗ ശല്യം രൂക്ഷമായ കലഞ്ഞൂർ പാടം പൂമരുതിക്കുഴിയിൽ അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ എ ഷിബു ഐ എ എസ്, കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഐ എഫ് എസ് എന്നിവർ സന്ദർശിച്ചു. കഴിഞ്ഞ 4 ദിവസമായി മേഖലയിൽ കാട്ടനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് എം എൽ എ കളക്ടറേയും , ഡി എഫ് ഒ യെയും, വനം, റവന്യു, കെ എസ് ഈ ബി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു യോഗം വിളിച്ചത്. ജനങ്ങൾ പരാതികളും ആശങ്കകളും എംഎൽ എ യുമായി പങ്കുവെച്ചു.പാടം പിച്ചാണ്ടിക്കുളം ഫോറെസ്റ് ഔട്ട് പോസ്റ്റ് മുതൽ പൂമരുതിക്കുഴി വരെയുള്ള ഭാഗത്ത് റോഡിൽ കഴിഞ്ഞ ആനയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.കൂടുതൽ വനപാലകർ എത്തിയാണ് ആനയെ കാട്ടിലേക്ക് തിരികെ അയച്ചത്.പൂമരുതിക്കുഴിയിൽ ഇന്നലെ പുലി വളർത്തുനായയെ…
Read More