കക്കാട് 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന് സ്ഥാപിക്കുന്നതോടെ ജില്ലയിലെ വൈദ്യുത മേഖലയ്ക്ക് സ്ഥിരത കൈവരിക്കാന്‍ കഴിയുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കക്കാട് 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന് നിര്‍മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജില്ലയിലെ വൈദ്യുതി പ്രസരണ മേഖലയിലുള്ള ന്യൂനതകളും പരിമിതികളും ശാശ്വതമായി പരിഹരിക്കുന്നതിനായി ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ കെഎസ്ഇബി ലിമിറ്റഡ് ആവിഷ്കരിച്ചു വരികയാണ്. ഈ വര്‍ഷം 124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായിട്ടുണ്ട്. കാസര്‍കോട് 100 മെഗാവാട്ട് സോളാര്‍ പാനലും സ്ഥാപിച്ചിട്ടുണ്ട്. 12 മാസം കൊണ്ട് 12400 കെവി സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. മുന്നൂറു കോടി രൂപ ചിലവഴിച്ച് ജില്ലയിലെ വൈദ്യുത മേഖലയിലെ ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ…
Read More