കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധാ കേന്ദ്രമാകുന്നു . ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ കോന്നിയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മല്‍സരിക്കും എന്നുള്ള കാര്യത്തില്‍ തര്‍ക്കം ഇല്ലാത്ത നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് . ബി ജെ പി സംസ്ഥാന അധ്യക്ഷൻ കോന്നിയില്‍ മല്‍സരിക്കാന്‍ ഇറങ്ങിയാല്‍ അത് ഇടത് വലതു മുന്നണിയുടെ വോട്ട് വിഹിതം കുറയ്ക്കും എന്നാണ് പ്രാഥമിക വിലയിരുത്തല്‍ . കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ കോന്നിയില്‍ സ്ഥാനാര്‍ഥിയായിരുന്നു . ബി ജെ പിയുടെ വോട്ട് കൂടിയിരുന്നു . ഇക്കുറി കോന്നിയില്‍ ബി ജെ പിയ്ക്ക് സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് ഇന്നലെ സുരേന്ദ്രന്‍ കോന്നിയില്‍ പറഞ്ഞിരുന്നു . കോന്നിയില്‍ ത്രികോണ മല്‍സരം തന്നെ ഉണ്ടാകും എന്ന സൂചനകള്‍ സുരേന്ദ്രന്‍ നല്‍കിയിരുന്നു . കോന്നിയിലേക്ക്…
Read More