konnivartha.com; നിരോധിത ഹൈബീം ലൈറ്റുകള്‍ ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്ന് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ആവശ്യപ്പെട്ടു .ഈ ആവശ്യം ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി . കേരളത്തിലെ പൊതു നിരത്തുകളില്‍ രാത്രി കാലയാത്രായില്‍ നിരന്തരം അപകടങ്ങളും, അപകടമരണങ്ങളും നടക്കുന്നതിന് പ്രധാന കാരണം വാഹനങ്ങളില്‍ അനധികൃതമായി ഉപയോഗിക്കുന്ന നിരോധിത ഹൈബീം ലൈറ്റുകള്‍ ആണ്. രാത്രിയില്‍ ഡിം അടിക്കുന്നില്ല. വാഹന നിര്‍മ്മാണ കമ്പനികള്‍ അംഗീകൃത ഹാലജന്‍ ബൾബുകള്‍ കാര്‍,ട്രക്ക് മുതലായ വലിയ വാഹനങ്ങളില്‍ 60-55, ബൈക്കില്‍ 30-35 എന്ന അളവില്‍ കൊടുക്കുമ്പോൾ അത് മാറ്റി 100-90, 130-150 ഇത്തരത്തിലുള്ള ഹൈബീം ലൈറ്റുകള്‍ അനധികൃതമായി ഫിറ്റ് ചെയ്ത വാഹനങ്ങൾ ആണ് നിരത്തില്‍ ഓടിക്കുന്നത്. രാത്രി സമയത്ത് വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാരുടെയും, ഡ്രൈവര്‍മാരുടെയും, കാല്‍നട യാത്രക്കാരുടെയും മരണം…
Read Moreടാഗ്: k b ganesh kumar
എല്ലാ സീരിയല്‍ താരങ്ങളെയും അണി നിരത്തി ടി വി പരമ്പര വരുന്നു
എല്ലാ സീരിയല്‍ താരങ്ങളെയും അണിനിരത്തി ടി വി പരമ്പരക്ക് തുടക്കം കുറിക്കുന്നു.മലയാള സീരിയല്‍ താരങ്ങളുടെ പ്രമുഖ സംഘടനയായ ആത്മ (അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ്)യുടെ ആഭിമുഖ്യത്തില്‍ ആത്മയില്‍ അംഗം ആയിട്ടുള്ള എല്ലാ സീരിയല്‍ താരങ്ങളെയും അണിനിരത്തി ടി വി പരമ്പരക്ക് തുടക്കം കുറിക്കുന്നതായി ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ പറഞ്ഞു.സംഘടനയുടെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം എടുത്തത് .ടെസ്റ്റ് ക്രിക്കറ്റ് മാതൃകയിൽ നീളുന്ന മിനിസ്ക്രീൻ പരമ്പരകളിൽനിന്ന് വ്യത്യസ്തമായി ട്വന്റി–ട്വന്റിയുടെ ചടുല നീക്കത്തോടെ ആണ് പരമ്പര .നൂറ്റി അമ്പത് എപ്പിസോഡില്‍ ആണ് ട്വന്റി ട്വന്റി പരമ്പര നിര്‍മ്മിക്കുന്നത് .അടുത്തമാസം ഷൂട്ടിംഗ് ആരംഭിക്കും .ആഗസ്റ്റില്‍ സംപ്രക്ഷണം നടത്തുവാന്‍ ഉള്ള തീരുമാനം കൈക്കൊണ്ടു .മലയാളത്തിലെ നാല് പ്രമുഖ ചാനലുകള്‍ ഈ പരമ്പര സംപ്രേക്ഷണം ചെയ്യാന്‍ സമീപിച്ചിട്ടുണ്ട് .ഏതെങ്കിലും ഒരു പ്രമുഖ ചാനലില്‍ സംപ്രക്ഷണം ചെയ്യും .വാർഷിക പൊതുയോഗത്തിൽ മുതിർന്ന അംഗങ്ങൾക്കുള്ള ചികിൽസാ…
Read More