നീതി – പ്രധാന വില്ലൻ വേഷത്തിൽ അയ്മനം സാജൻ

  konnivartha.com: ഡോ. ജെസി സംവിധാനം ചെയ്യുന്ന നീതി എന്ന ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അയ്മനം സാജൻ അവതരിപ്പിക്കുന്നു.ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് സഖാവ് കുമാരൻ എന്ന കഥാപാത്രത്തെയാണ് അയ്മനം സാജൻ അവതരിപ്പിച്ചത്. നീതി എന്ന സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രമാണിത്. ഡോ. ജെസിയുടെ നിർദ്ദേശത്തിൽ, പാലക്കാട് ലൊക്കേഷനിൽ അയ്മനം സാജൻ പങ്കെടുത്ത രംഗങ്ങൾ ചിത്രീകരിച്ചു. പ്രമുഖ എഴുത്തുകാരനായ ഡോ. ജെസിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് അയ്മനം സാജൻ സഖാവ് കുമാരനായി മാറിയത്. നീതി സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായി സഖാവ് കുമാരൻ മാറിക്കഴിഞ്ഞു. ആദ്യമാണ് ഒരു ശക്തമായ വില്ലൻ കഥാപാത്രത്തെ അയ്മനം സാജൻ അവതരിപ്പിക്കുന്നത്. ഡോ. ജെസ്സിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ ഫസ്ക് എന്ന പുസ്തകത്തിൽ നിന്നും അടർത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി. ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽ, മഹേഷ് ജെയിൻ, അരുൺ…

Read More