പത്തനംതിട്ട : മാധ്യമ രംഗത്തെ പ്രമുഖ സംഘടനായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (ജെ എം എ ) നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്കി . ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന് (JMA) കീഴിലുള്ള ഗ്രീവിയൻസ് കൗൺസിലിന് (JMAGC) കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട് . പത്തനംതിട്ട ജില്ലയിലെ സംഘനയിലെ അംഗങ്ങളായ പമ്പ വിഷന്‍ ഡോട്ട് കോം ,എല്‍സ ന്യൂസ് ഡോട്ട് കോം,കോന്നി വാര്‍ത്ത ഡോട്ട് കോം എന്നീ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു . പുതിയ അംഗങ്ങള്‍ക്ക് സംഘടനയുടെ തിരിച്ചറിയില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു . പുതിയ അംഗങ്ങളെ കമ്മറ്റി സ്വാഗതം ചെയ്തു . സംഘടനയുടെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് വരും മാസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുവാനും കമ്മറ്റി…
Read More