konnivartha.com/ പത്തനംതിട്ട: നവംബർ ഏഴ്, എട്ട് തീയതികളിൽ പത്തനംതിട്ടയിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) 61 -ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ തിരുവല്ല ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രകാശനം ചെയ്തു. ജനറൽ കൺവീനർ ബോബി ഏബ്രഹാം, പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി. വിശാഖൻ, ട്രഷറാർ എസ്. ഷാജഹാൻ, മുൻ പ്രസിഡന്റ് സാം ചെമ്പകത്തില് , വർഗീസ് സി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ. ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകനും കെയുഡബ്ല്യുജെ മുൻ ജില്ലാ പ്രസിഡന്റുമായ സജിത് പരമേശ്വരനാണ് ലോഗോ ഡിസൈൻ ചെയ്തത്.
Read Moreടാഗ്: JOURNALIST
പ്രാദേശിക മാധ്യമപ്രവർത്തകർക്കായി ശില്പശാല സെപ്റ്റംബർ 25 ന്
konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിലെ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി ഏകദിന മാധ്യമ ശില്പശാല – വാർത്താലാപ് സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 25 ന് പത്തനംതിട്ട എവർഗ്രീൻ കോണ്ടിനൻ്റലിൽ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പിഐബി കേരള – ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിക്കും. പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ മുഖ്യപ്രഭാഷണം നടത്തും. പിഐബി ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് മാത്യു സ്വാഗതം ആശംസിക്കും. പ്രസ്സ് ക്ലബ് സെക്രട്ടറി വൈശാഖൻ ജി കൃതജ്ഞത രേഖപ്പെടുത്തും. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ ബോബി എബ്രഹാമിനെ ചടങ്ങിൽ ആദരിക്കും. സമൂഹ മാധ്യമത്തിന്റെ കാലഘട്ടത്തിൽ വാർത്താ റിപ്പോർട്ടിംഗിനുള്ള നിർമിതബുദ്ധി…
Read Moreമാധ്യമപ്രവർത്തകർക്കായി സൈബർ ക്രൈം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
konnivartha.com: പോലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി സൈബർ കുറ്റകൃത്യങ്ങൾ , സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ചു അവബോധന ക്ലാസ് സംഘടിപ്പിച്ചു. അനുദിനം മാറിവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തു നിരന്തരം അവബോധനം ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചതെന്നും പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകൻ ഐ പി എസ് പറഞ്ഞു. വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ , കുറ്റവാളികളെ പിടികൂടുന്ന രീതി , സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ എന്നീ വിഷയങ്ങൾ ക്ലാസ്സിൽ കൈകാര്യം ചെയ്തു. സൈബർ വിഭാഗം ഡി വൈ എസ് പി എസ് അരുൺകുമാർ , സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ പ്രവീൺ എസ് ആർ , സൈബർ സെക്യൂരിറ്റി ഇൻസ്പെക്ടർ എ ശ്യംകുമാർ, സൈബർ വിഭാഗം ജീവനക്കാർ വിവിധ മാധ്യമങ്ങളിൽ നിന്നുള്ള പ്രതിനിധികൾ…
Read Moreജെ എം എ സംസ്ഥാന സമ്മേളനം ഡിസംബര് 31 ന്
konnivartha.com: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (ജെ എം എ ) സംസ്ഥാന സമ്മേളനം ഡിസംബര് 31 ന് തിരുവനന്തപുരത്ത് നടക്കും എന്ന് ഭാരവാഹികള് അറിയിച്ചു . തിരുവനന്തപുരം വൈ എം സിയെ ഹാളില് രാവിലെ 10 ന് കൂടുന്ന സമ്മേളനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും . സംസ്ഥാന പ്രസിഡന്റ് എം ബി ദിവാകരന് അധ്യക്ഷത വഹിക്കും .സംസ്ഥാന സെക്രട്ടറി തൃലോചനന് സ്വാഗതം പറയും . എന് കെ പ്രേമചന്ദ്രന് എം പി , മിസോറം മുന് ഗവര്ണര് കുമ്മനം രാജശേഖരന് ,കെ മുരളീധരന് , എം എല് എ വി കെ പ്രശാന്ത് , ജെ എം എ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ,…
Read Moreകെ ജെ യു :പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില് (നവംബർ 3)
konnivartha.com: കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം നവംബർ 3 ഞായറാഴ്ച കോന്നി പ്രിയദർശിനി ടൗൺ ഹാളിൽ ( പി.ടി. രാധാകൃഷ്ണക്കുറുപ്പ് നഗർ) നടക്കും. സമ്മേളത്തിന് മുന്നോടിയായി നവംബർ 2 ന് പതാക ജാഥ സംഘടിപ്പിക്കും. കെ.ജെ.യു മുൻ ജില്ലാ സെക്രട്ടറി അടൂർ മേലൂട് പി.ടി രാധാകൃഷ്ണക്കുറുപ്പിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും രാവിലെ 9 ന് ആരംഭിക്കുന്ന പതാക ജാഥ കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സനിൽ അടൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി ജാഥാ ക്യാപ്റ്റനും ജില്ലാ ട്രഷറർ ഷാജി തോമസ് ജില്ലാ വൈസ് പ്രസിഡൻ്റ് ജിജു വൈക്കത്തുശ്ശേരി എന്നിവർ വൈസ് ക്യാപ്റ്റൻമാരും ജില്ലാ വൈസ് പ്രസിഡൻ്റ് ആർ വിഷ്ണുരാജ് ജാഥാ മാനേജരും ആയ പതാക ജാഥ അടൂർ, പന്തളം, തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി, പത്തനംതിട്ട, കോന്നി എന്നീ…
Read Moreമികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം സജിത്ത് പരമേശ്വരന് ഏറ്റുവാങ്ങി
പ്രൊഫ. കെ.വി.തമ്പി പതിനൊന്നാമത് അനുസ്മരണവും മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരംസജിത്ത് പരമേശ്വരനും നൽകി konnivartha.com/ പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും,സാഹിത്യക്കാരനും ,നടനും, പത്ര പ്രവർത്തകനുമായിരുന്ന പ്രൊഫ. കെ.വി തമ്പിയുടെ പതിനൊന്നാമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടന്നു. സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി സാഹിത്യ, മാദ്ധ്യമ, സുഹൃത്ത് മേഖലയിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രതിഭാശേഷിയുണ്ടായിട്ടും അവഗണിക്കപ്പെട്ടവർ സമൂഹത്തിലുണ്ടെന്നും തമ്പിമാഷിനെപ്പോലെയുള്ളവർ ഇതിന് ഉദാഹരണമാണ്. ഇതോടനുബന്ധിച്ച് മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം മംഗളം ദിനപത്രം സ്പെഷ്യൽ കറസ്പോണ്ടൻ്റും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നൽകി .പ്രസ്സ് ക്ലബ് മുൻ ജില്ല പ്രസിഡൻ്റ് സണ്ണി മർക്കോസ് പ്രൊഫ. കെ.വി തമ്പി അനുസ്മരണം…
Read Moreജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA)പത്തനംതിട്ട ജില്ലാ ഭാരവാഹികൾ
konnivartha.com/ പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ ( JMA ) നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേര്ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു സംസ്ഥാന വൈസ് പ്രസിഡണ്ട് അറുമുഖൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ഭാരവാഹികളായി വർഗീസ് മുട്ടം (പ്രസിഡണ്ട്, എല്സ ന്യൂസ് ഡോട്ട് കോം ), ബാബു വെമ്മേലി (സെക്രട്ടറി,പമ്പ വിഷന് ഡോട്ട് കോം ), ജിബു ഇലവുംതിട്ട (ട്രഷറർ, പത്തനംതിട്ട മീഡിയ ഡോട്ട് കോം ), കൈലാസ് കലഞ്ഞൂർ (ജില്ലാ കോർഡിനേറ്റർ.കോന്നി വാര്ത്ത ഡോട്ട് കോം ) എന്നിവരെ തിരഞ്ഞെടുത്തു . യോഗത്തിൽ നവമാധ്യമപ്രസ്ഥാനങ്ങൾ ലഹരി വിമുക്ത കേരളം എന്ന ശീർഷകം ഉൾക്കൊണ്ട് പ്രവർത്തിക്കാന് സാധിക്കട്ടെ എന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി ഷിബു കൂട്ടുംവാതുക്കല് പറഞ്ഞു.സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി . കൈലാസ്…
Read Moreഇന്ത്യയിലെ മുഴുവന് മാധ്യമ പ്രവര്ത്തകര്ക്കും കേന്ദ്ര സര്ക്കാരിന്റെ വെൽഫെയർ സ്കീം
konnivartha.com : ഇന്ത്യയിലെ മുഴുവന് മാധ്യമ പ്രവര്ത്തകര്ക്കും കേന്ദ്ര സര്ക്കാര് കീഴില് ഉള്ള പ്രസ് ഇന്ഫര്മേഷന് വകുപ്പില് നിന്നും വെൽഫെയർ സ്കീം അനുസരിച്ച് ആനുകൂല്യങ്ങള് ലഭിക്കും . കേരളത്തിലെ മുഴുവന് മാധ്യമ പ്രവര്ത്തകര്ക്കും ഈ ആനുകൂല്യം ലഭിക്കും എന്ന് പ്രസ് ഇന്ഫര്മേഷന് ബ്യൂറോ കേരള ലക്ഷദ്വീപ് ചുമതല ഉള്ള അഡീഷണല് ഡയറക്ടര് ജനറല് (റീജിയന് )വി. പളനിച്ചാമി പറഞ്ഞു . കേന്ദ്ര ഗവണ്മെന്റ് കീഴില് പ്രവര്ത്തിക്കുന്ന മിനിസ്ട്രി ഓഫ് ഇന്ഫര്മേഷന് & ബ്രോഡ്കാസ്റ്റിംഗ് വകുപ്പില് നിന്നുമാണ് ആനുകൂല്യങ്ങള് നല്കുന്നത് . അഞ്ചു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള് പ്രാദേശിക മാധ്യമ പ്രവര്ത്തകര്ക്കും ലഭിക്കും . മാധ്യമ പ്രവര്ത്തന ജോലിയ്ക്ക് ഇടയില് മരണപെട്ടാല് കുടുംബത്തിനു അഞ്ചു ലക്ഷം രൂപ വരെയുള്ള ആനുകൂല്യം ലഭിക്കും . അപകടത്തില് അംഗഭംഗം സംഭവിച്ചാല് മൂന്നു ലക്ഷത്തിനു അര്ഹത ഉണ്ട് . ചികിത്സാ…
Read More