കോന്നി വിമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ മാനേജര്‍,ഫീല്‍ഡ് വര്‍ക്കര്‍, കുക്ക്, ക്ലീനിംഗ് സ്റ്റാഫ് ഒഴിവുകള്‍

  konnivartha.com : കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വിമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവുളള മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍, കുക്ക്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതുളള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മെയ് 15 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് ലഭിക്കത്തക്കവിധം സാധാരണ തപാലില്‍ അയയ്ക്കണം. വിലാസം : സെക്രട്ടറി, ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി, എലിയറയ്ക്കല്‍, കോന്നി പി.ഒ, പത്തനംതിട്ട , പിന്‍ 689691. ഫോണ്‍ : 0468 2998000. ഹോം മാനേജര്‍ : ഒഴിവ് ഒന്ന്. യോഗ്യത -എംഎസ്ഡബ്യൂ/എംഎ സോഷ്യോളജി/എംഎസ്‌സി സൈക്കോളജി/എംഎ സൈക്കോളജി. പ്രായപരിധി –…

Read More

കൊച്ചി മെട്രോയിൽ തൊഴിലവസരം

  konnivartha.com : കൊച്ചി മെട്രോയിൽ തൊഴിലവസരം. ഡയറക്ടർ, മാനേജർ, ഫ്‌ളീറ്റ് മാനേജർ, ഫിനാൻസ് മാനേജർ എന്നീ തസ്തികയിലാണ് ഒഴിവുകൾ വന്നിരിക്കുന്നത് ഡയറക്ടർ ( സിസ്റ്റംസ്) ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ/ബിടെക്ക്/ബിഎസ്‌സി എഞ്ചിനീയറിംഗ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. മാർച്ച് എട്ടാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. മാനേജർ ( ഐടി-ഇഈർപി) ഐടിയിലോ കമ്പ്യൂട്ടർ സയൻസിലോ ബിഇ/ബിടെക്ക് പഠനം എഐസിടിഇ അംഗീകൃത സർവകലാശാലകളിൽ നിന്ന് പൂർത്തിയാക്കിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫ്‌ളീറ്റ് മാനേജർ ( ഓപറേഷൻസ്) ഫ്‌ളീറ്റ് മാനേജറാകാനുള്ള യോഗ്യത മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ്. ഫ്‌ളീറ്റ് മാനേജർ ( മെയിന്റനൻസ്) ഫ്‌ളീറ്റ് മാനേജറാകാനുള്ള യോഗ്യത മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് / നേവൽ ആർക്കിടക്ചർ എന്നിവയിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ്. ഫിനാൻസ് മാനേജർ സിഎ, ഐസിഡബ്ല്യുഎ പഠിച്ച ഉദ്യോഗാർത്ഥികൾക്ക്…

Read More

കോന്നി മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റെസിഡന്റ്മാര്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യൂ

konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റ്മാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 18ന് രാവിലെ 10.30ന് കോന്നി മെഡിക്കല്‍ കോളജില്‍ നടക്കും.   എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം.   അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ണനയുണ്ടാകുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Read More

കോന്നി മെഡിക്കല്‍ കോളജില്‍ ദന്ത വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റിനെ ആവശ്യമുണ്ട്

  konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്ത വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റിനെ നിയമിക്കുന്നതിനായി മേയ് 20ന് രാവിലെ 10.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. താല്‍പര്യമുള്ള ബിഡിഎസ്/ എംഡിഎസ് ബിരുദധാരികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ദന്തല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ ഹാജരാകണം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതു മുതല്‍ 10 വരെ മാത്രമായിരിക്കും(പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന).

Read More