കോന്നി ജോബ് സ്റ്റേഷന്‍ അറിയിപ്പ് : 35,000 തൊഴില്‍ അവസരങ്ങള്‍

  konnivartha.com: കേരളാ സർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കേരളാ നോളഡ്ജ് ഇക്കോണമി മിഷൻ നിയന്ത്രിയ്ക്കുന്ന കോന്നി ജോബ് സ്റ്റേഷനിലൂടെ 35,000 തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണ് എന്ന് കോന്നി ജോബ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു . കേരളത്തിന് അകത്തും പുറത്തുമായുള്ള ഏകദേശം 35,000 ഒഴിവുകൾ ആണ് ഇപ്പോൾ നിലവിലുള്ളത്. പ്ലസ് ടു / ഐ.ടി.ഐ മുതൽ വിദ്യാഭാസ യോഗ്യതയുള്ളവർക്ക് അവരുടെ യോഗ്യതക്ക് അനുസരിച്ചുള്ള തൊഴിലുകൾ തിരഞ്ഞെടുക്കാം. വീട്ടിലിരുന്ന് തന്നെ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ജോലികളും ലഭ്യമാണ്. കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ നിർമിച്ച DWMS Connect എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ തൊഴിലന്വേഷകർക്ക് അവർ ആഗ്രഹിക്കുന്ന തൊഴില്‍ സ്വയം തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം ഉണ്ട് . ഇതിനു സഹായകരമാകുന്ന വിധത്തിൽ വ്യക്തിത്വ വികസനം, ഗ്രൂപ്പ് ചർച്ചകൾ, മോക്ക് ഇന്റർവ്യൂകൾ, കരിയർ കൗൺസെല്ലിങ് തുടങ്ങിയവയും കോന്നി ജോബ് സ്റ്റേഷനിന്‍റെ നേതൃത്വത്തിൽ സൗജന്യമായി…

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഒഴിവ്   തൊടുപുഴ ജില്ലാ ആശുപത്രിയില്‍ താഴെപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 30 ന് മുമ്പായി യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ ആശുപത്രി ആഫീസില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ ആഫീസില്‍ നിന്നും പ്രവൃത്തിസമയങ്ങളില്‍ അറിയാം. തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍ 1. ലാബ്ടെക്നീഷ്യന്‍, നിലവില്‍ ഒന്ന്, ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃതസര്‍വകലാശാലകളില്‍ നിന്നോ ഡി.എം.എല്‍.റ്റി (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍), ബി.എസ്.സി എം.എല്‍.റ്റി പാസായിയിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, 40 വയസില്‍ താഴെ. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. 2. എക്സറേ ടെക്നീഷ്യന്‍, പ്രതീക്ഷിത ഒഴിവുകള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്ലോമ ഇന്‍ റേഡിയൊളജിക്കല്‍ ടെക്നീഷ്യന്‍ (റെഗുലര്‍ 2 വര്‍ഷം) പാസായിയിരിക്കണം, 40 വയസില്‍…

Read More

തൊഴില്‍ അവസരങ്ങള്‍

പി.എം.എം.എസ്.വൈ പദ്ധതിയിൽ ഒഴിവുകൾ ഫിഷറീസ് ഡയറക്ടറേറ്റിലെ പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന (PMMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ (SPU) സ്റ്റേറ്റ്  പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡാറ്റ കം എം.ഐ.എസ് മാനേജർ, മൾട്ടിടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് തസ്തികകളിലും ഒരോ ഒഴിവുകളാണുള്ളത്. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയ്ക്ക് ഫിഷറീസ് സയൻസിൽ ബിരുദാനന്തരബിരുദം/ എം.എസ്.സി സൂവോളജി/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് ഇകണോമിക്‌സിൽ ബിരുദാനന്തര ബരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജുമെന്റിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ഇവയിൽ ഡോക്ടറേറ്റ്, മാനേജ്‌മെന്റിൽ ബിരുദം, അഗ്രി ബിസിനസ് മാനേജുമെന്റ് എന്നിവ ഉളളവർക്ക് മുൻഗണന. ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ ആപ്‌ളിക്കേഷൻ എന്നിവയിൽ പരിജ്ഞാനം അഭിലഷണീയം. ഫിഷറീസ്- അക്വാകൾച്ചറുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ ഏഴ് വർത്തെ പ്രവൃത്തിപരിചയവും…

Read More

തൊഴില്‍ അവസരങ്ങള്‍

മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറർ ഒഴിവ് തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും, എം.എഡ്, നെറ്റ് എന്നിവയുമാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം.   യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോളജ് വെബ് സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി മേയ് 25ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ:  [email protected]. വെബ്‌സൈറ്റ്: gctetvpm.ac.in.     ജ്യോഗ്രഫി ഗസ്റ്റ് ലക്ചറർ ഒഴിവ് തിരുവന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ജ്യോഗ്രഫി…

Read More

തൊഴില്‍ അവസരങ്ങള്‍

ജൂനിയർ റെസിഡന്റ് താത്കാലിക നിയമനം കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനു യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25 ന് വൈകിട്ട് 5 മണി. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.   കെയർ കോ-ഓർഡിനേറ്റർ കരാർ നിയമനം തിരുവനന്തപുരം മെഡിക്കൽ കോളജിലെ എ.ആർ.ടി സെന്ററിൽ കെയർ കോ-ഓഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മേയ് 17ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കെ.എസ്.എ.സി.എസിനു കീഴിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 17ന് 10.30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്, പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. ഈ ദിവസം അപ്രതീക്ഷിത അവധിയായാൽ അടുത്ത…

Read More

തൊഴില്‍ അവസരങ്ങള്‍

കേപ്പിൽ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർ കേപ്പിനു കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ 2021-22 അദ്ധ്യയന വർഷത്തേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. www.capekerala.org മുഖാന്തിരമോ അതത് കോളേജുകളുടെ വെബ്‌സൈറ്റ് മുഖാന്തിരമോ അപേക്ഷിക്കണം. വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ ഒഴിവ് തിരുവനന്തപുരം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ ഈഴവ വിഭാഗത്തിനുള്ള ഒരു താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത.   പോലീസ് വകുപ്പിൽ 20 വർഷം തൊഴിൽ പരിചയമുള്ള റിട്ടയേർഡ് ഡി.വൈ.എസ്.പി ആയിരിക്കണം. 01.01.2021ന് പ്രായം 65 വയസ്സ് വരെ. ശമ്പളം പ്രതിമാസം 35,000 രൂപ ലഭിക്കും. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 17ന് മുൻപ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ട്രേഡ്‌സ്മാൻ…

Read More

തൊഴില്‍ അവസരങ്ങള്‍

വനിതാ പോളിടെക്നിക്കിൽ താത്കാലിക നിയമനം തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രെഡ്സ്മാൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.   കമ്പ്യൂട്ടർ എൻജിനിയറിങിൽ ഡിപ്ലോമ, ഐ.ടി.ഐ (കോപ്പ) / തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കു അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ നവംബർ എട്ടിന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.  വിശദവിവരങ്ങൾ: www.gwptctvpm.org ൽ ല സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ച്ചറർ തൃപ്പൂണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സാഹിത്യ വിഭാഗത്തിൽ  അതിഥി അധ്യാപകരെ നിയമിക്കുന്നു . ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും, യുജി.സി യോഗ്യതയുള്ളവരും, അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ, കോളേജിയേറ്റ് ഡയറക്ടറുടെ നിർദേശാനുസരണം…

Read More