തൊഴില്‍ അവസരങ്ങള്‍

Spread the love

ജൂനിയർ റെസിഡന്റ് താത്കാലിക നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനു യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25 ന് വൈകിട്ട് 5 മണി. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.

 

കെയർ കോ-ഓർഡിനേറ്റർ കരാർ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എ.ആർ.ടി സെന്ററിൽ കെയർ കോ-ഓഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മേയ് 17ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കെ.എസ്.എ.സി.എസിനു കീഴിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്.

മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 17ന് 10.30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്, പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. ഈ ദിവസം അപ്രതീക്ഷിത അവധിയായാൽ അടുത്ത ദിവസത്തേക്ക് ഇന്റർവ്യൂ മാറ്റി നടത്തും.

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ മേയ് 27ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

 

രണ്ടു സ്വകാര്യ ഐ.ടി. സ്ഥാപനങ്ങളിലേക്ക് ബി.ടെക്/എം.ടെക്/ബി.ഇ./ബി.സി.എ./എം.സി.എ/ഡിഗ്രി/പി.ജി. യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 453 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേയ് 25നു രാത്രി 12നു മുൻപായി https://bit.ly/3FA5xGY എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.

പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രമെന്റേഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിന്റെ ഒരു വർഷത്തെ കരാർ തസ്തിക ഒഴിവുണ്ട്. പരമാവധി 3 വർഷം വരെ നീട്ടാവുന്നതാണ്. ഫെലോഷിപ്പായി പ്രതിമാസം 22,000 രൂപ ഏകീകൃത തുകയായി നൽകും. അപേക്ഷകർ കെമിസ്ട്രിയിലോ ഫിസിക്‌സിലോ 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. നിയമനത്തിനായി മേയ് 23ന് രാവിലെ 10.30ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ കോളേജിൽ നേരിട്ടു ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

അധ്യാപക നിയമനം

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് കേരളയുടെ പെയിന്റിങ് വിഭാഗത്തിൽ ലക്ചറർ, ലക്ചറർ ഇൻ ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്) തസ്തികകളിൽ താത്കാലിക / ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 26 ന് രാവിലെ 10 ന് കോളേജിൽ കൂടിക്കാഴ്ച നടത്തും. എം.എഫ്.എ പെയിന്റിങ്, എം.എഫ്.എ ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്) ആണ് യോഗ്യത.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.

തിരുവനന്തപുരം സി.ഡി.സിയിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ അസിസ്റ്റൻറ് ഗ്രേഡ് – 2, ഡയറക്ടറുടെ പേഴ്‌സണൽ സെക്രട്ടറി തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയ്ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയവുമാണ് യോഗ്യത. ഡയറക്ടറുടെ പേഴ്‌സണൽ സെക്രട്ടറി തസ്തികയ്ക്ക് ഇംഗ്ലീഷ് ബിരുദവും സർക്കാർ സ്ഥാപനങ്ങളിലോ ഏതെങ്കിലും സ്വയംഭരണ സ്ഥാപനത്തിലോ അഞ്ചു വർഷത്തിൽ കുറയാതെയുള്ള ഓഫീസ് പ്രവൃത്തി പരിചയവുമാണ് യോഗ്യത.

 

താത്പര്യമുള്ളവർ ബയോഡാറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് 1 റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം (ഫോൺ : 0471-2553540 ) എന്ന വിലാസത്തിൽ മെയ് 21 നു വൈകിട്ട് മൂന്നിനു മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.cdckerala.org.

എക്‌സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നു

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kshb.kerala.in.

അധ്യാപക ഒഴിവ്: കൂടിക്കാഴ്ച നടത്തും

പട്ടികജാതി/പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്‌കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുക്കും. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും, അപേക്ഷഫോറവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.education.kerala.gov.In) വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും ലഭിക്കും. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

error: Content is protected !!