കോന്നി മെഡിക്കല്‍ കോളജില്‍ ഒഴിവ്

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ (സ്റ്റാഫ് നഴ്സ്, ലാബ് ടെക്നിഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇസിജി ടെക്നിഷ്യന്‍, തിയേറ്റര്‍ ടെക്നിഷ്യന്‍, സിഎസ്ആര്‍ ടെക്നിഷ്യന്‍, റേഡിയോഗ്രാഫര്‍) ആറു മാസത്തേയ്ക്ക് ഉദ്യോഗാര്‍ഥികളെ വേതനരഹിത വ്യവസ്ഥയില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖ സഹിതം (അംഗീക്യത സ്ഥാപനത്തില്‍ നിന്ന് നേടിയിട്ടുള്ള ബിരുദം / ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും ) ഹാജരാകണം. പ്രായപരിധി 45 വയസ്. ഫോണ്‍ : 0468 2344802.

Read More

ടെക് മഹീന്ദ്രയിൽ – വർക്ക് ഫ്രം ഹോം അവസരം:

  konnivartha.com:പ്രമുഖ ഐ.ടി സ്ഥാപനമായ ടെക് മഹീന്ദ്രയിലേക്ക് “കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ്” ആയി ജോയിൻ ചെയ്യാം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. 30 വയസിനു താഴെയുള്ള ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന് സ്വന്തമായി ലാപ്ടോപ്പ് ഉണ്ടായിരിക്കണം. (System specs : i5 processor,10+ GB RAM,OS: Windows 10+ with 30MBPS broadband connection). തെരഞ്ഞെടുക്കപെടുന്നവർക്ക് ചെന്നൈയിൽ വെച്ച് 30 ദിവസം മുതൽ 45 വരെ നീണ്ടു നിൽക്കുന്ന പരിശീലനം ഉണായിരിക്കുന്നതാണ്. പരിശീലന സമയത്ത് 10,000/- രൂപ അലവൻസും യാത്ര ബത്തയും നൽകുന്നതാണ്. തുടക്കക്കാർക്ക് പ്രതിമാസം 13,900/- രൂപയും, കസ്റ്റമർ കെയർ മേഖലയിൽ ചുരുങ്ങിയത് 6 മാസം അനുഭവപരിചയമുള്ളവർക്ക് മാസം 15,700/- രൂപയും ശമ്പളം (Take home)    ഉണ്ടായിരിക്കുന്നതാണ്.അതിനു ശേഷം വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അവസരമാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഗൂഗിൾ ഫോം പൂരിപ്പിച്ച്…

Read More

ജോലി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

  konnivartha.com: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ച് പണം തട്ടിപ്പിനുള്ള ശ്രമം നടത്തി വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു. അത്തരം വ്യക്തികളുടെ വഞ്ചനയിൽപ്പെട്ടു പോകാതെ ഉദ്യോഗാർഥികൾ ജാഗരൂകരാകണം. അത്തരം തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിന് ഉദ്യോഗാർഥികൾ പോലീസിനോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയോ വിവരം നൽകണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.  

Read More

പത്തനംതിട്ട ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍( 03/12/2024 )

www.konnivartha.com ഡോക്ടര്‍ നിയമനം ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. എംബിബിഎസ്, റ്റിസിഎംസി രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രവൃത്തി പരിചയവുമുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 10 ന് അകം ചിറ്റാര്‍ സമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍ : 04735 256577. ലാബ് ടെക്‌നീഷ്യന്‍ നിയമനം ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ബിഎസ്‌സി എംഎല്‍റ്റി/ഡിഎംഎല്‍റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 10 ന് അകം ചിറ്റാര്‍ സമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍ : 04735 256577. നേഴ്‌സ് നിയമനം ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് നേഴ്‌സ് തസ്തികയിലേക്ക്…

Read More

കെ-റെറയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്

  konnivartha.com: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: പ്ലസ് ടു, കെജിടിഇ ഇംഗ്ലീഷ് (ഹയർ), മലയാളം (ലോവർ), കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്. പ്രായം: 40 വയസിന് താഴെ. കമ്പ്യൂട്ടർ, ടൈപ്പിങ് പരിജ്ഞാനമുള്ളവരും കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നോ പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നോ സമാന തസ്തികകളിൽ നിന്ന് വിരമിച്ചവരുമായ 62 വയസിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. ശമ്പളം: പ്രതിമാസം : 25,000 രൂപ. താല്പര്യമുള്ളവർ ബയോഡാറ്റയോടോപ്പം യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി, ആറാം നില, ട്രിനിറ്റി സെന്റർ, കേശവദാസപുരം ജങ്ഷൻ, പട്ടം പി.ഒ., തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ഒക്ടോബർ 10 നകം അപേക്ഷിക്കണം. ഫോൺ: 9497680600,…

Read More

ആഗസ്റ്റ് പത്താം തീയതി മെഗാ ജോബ് ഫെയർ : ഇപ്പോള്‍ അപേക്ഷിക്കാം

  konnivartha.com: ആഗസ്റ്റ് പത്താം തീയതി പത്തനംതിട്ട റാന്നി സെൻറ് തോമസ് കോളേജിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പ്ലസ് ടു മുതലുള്ള യോഗ്യതകളിലേക്ക് 8000 ത്തിൽ പരം ഒഴിവുകളാണ് മേളയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണ ജോബ് ഫെയറിൽ നിന്ന് വ്യത്യസ്തമായി അപേക്ഷിക്കുന്ന മുഴുവനാളുകൾക്കും റെസ്യൂം ബിൽഡിങ്, ഇൻറർവ്യൂ പ്രേപ്പറേഷൻ, കോൺഫിഡൻസ് ബൂസ്റ്റിംഗ് തുടങ്ങിയ സൗജന്യ ട്രെയിനിങ്ങുകൾ മുൻകൂട്ടി നൽകി കൊണ്ടാണ് ഒരാളെ ജോബ് ഫെയറിനു തയാറെടുപ്പിക്കുന്നത് . കോന്നി മിനി സിവിൽ സ്റ്റേഷന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജോബ്സ്റ്റേഷനിൽ എത്തി ജോബ് ഫെയറിലേക്ക് അപേക്ഷിക്കാം. കൂടാതെ ഗ്രാമപഞ്ചായത്തിന്‍റെയും കുടുംബശ്രീയുടെയും അഭിമുഖ്യത്തിൽ കലഞ്ഞൂർ, വള്ളിക്കോട്, സീതത്തോട് പഞ്ചായത്തുകളിൽ രജിസ്ട്രേഷൻ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. konnivartha.com: വള്ളിക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ – ആഗസ്റ്റ് 6 പകൽ 11 മണി, കലഞ്ഞൂർ പഞ്ചായത്ത് ഹാൾ- ആഗസ്റ്റ് 6 ഉച്ചക്ക് 2…

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 08/06/2024 )

ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു യുവജന കമ്മീഷൻ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പരമാവധി ഒരു വർഷത്തേക്കാണ് പ്രസ്തുത നിയമനം. നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 13ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാനത്തിനുള്ള ടെസ്റ്റും നടത്തപ്പെടുന്നതാണ്. യോഗ്യതകൾ: പത്താം ക്ലാസ്/ തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ്. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ്ഭവൻ, പി.എം.ജി. തിരുവനന്തപുരം – 695033. ഇ-മെയിൽ :- [email protected] താത്ക്കാലിക അധ്യാപക ഇന്റർവ്യൂ കേരള സർക്കാർ സ്ഥാപനമായ IHRD-യുടെ പൈനാവ് മോഡൽ…

Read More

പത്തനംതിട്ട ജില്ലയില്‍ ഭാഷാ അധ്യാപകരെ ആവശ്യമുണ്ട്

  konnivartha.com: സംസ്ഥാന സാക്ഷരതാ മിഷനുകീഴില്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന പച്ചമലയാളം അടിസ്ഥാനകോഴ്‌സിന് ഭാഷാ അധ്യാപകരെ ആവശ്യമുണ്ട്. പച്ചമലയാളം അടിസ്ഥാനകോഴ്‌സ് അധ്യാപകരുടെ അടിസ്ഥാനയോഗ്യത മലയാളസാഹിത്യത്തില്‍ ബിരുദവും ഡി.ഇ.എല്‍.എഡ് /ബി.എഡും ആണ്. താല്പര്യമുള്ളവര്‍ അപേക്ഷകള്‍ ജൂണ്‍ 15 ന് മുന്‍പ് ജില്ലാ സാക്ഷരതാമിഷന്‍, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില, പത്തനംതിട്ട, പിന്‍ :689645 എന്ന വിലാസത്തില്‍ അയക്കണം

Read More

കോന്നി ജോബ് സ്റ്റേഷന്‍ അറിയിപ്പ് : 35,000 തൊഴില്‍ അവസരങ്ങള്‍

  konnivartha.com: കേരളാ സർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കേരളാ നോളഡ്ജ് ഇക്കോണമി മിഷൻ നിയന്ത്രിയ്ക്കുന്ന കോന്നി ജോബ് സ്റ്റേഷനിലൂടെ 35,000 തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണ് എന്ന് കോന്നി ജോബ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു . കേരളത്തിന് അകത്തും പുറത്തുമായുള്ള ഏകദേശം 35,000 ഒഴിവുകൾ ആണ് ഇപ്പോൾ നിലവിലുള്ളത്. പ്ലസ് ടു / ഐ.ടി.ഐ മുതൽ വിദ്യാഭാസ യോഗ്യതയുള്ളവർക്ക് അവരുടെ യോഗ്യതക്ക് അനുസരിച്ചുള്ള തൊഴിലുകൾ തിരഞ്ഞെടുക്കാം. വീട്ടിലിരുന്ന് തന്നെ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ജോലികളും ലഭ്യമാണ്. കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ നിർമിച്ച DWMS Connect എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ തൊഴിലന്വേഷകർക്ക് അവർ ആഗ്രഹിക്കുന്ന തൊഴില്‍ സ്വയം തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം ഉണ്ട് . ഇതിനു സഹായകരമാകുന്ന വിധത്തിൽ വ്യക്തിത്വ വികസനം, ഗ്രൂപ്പ് ചർച്ചകൾ, മോക്ക് ഇന്റർവ്യൂകൾ, കരിയർ കൗൺസെല്ലിങ് തുടങ്ങിയവയും കോന്നി ജോബ് സ്റ്റേഷനിന്‍റെ നേതൃത്വത്തിൽ സൗജന്യമായി…

Read More

പത്തനംതിട്ട ജില്ലയില്‍ ജോലി ഉറപ്പ് :പ്രായം പ്രശ്നം അല്ല : ജോബ്‌ സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്യുക

  konnivartha.com: പ്രായം എന്തുമാകട്ടെ ജോലി ഇല്ലെന്നു കരുതി വിഷമിക്കണ്ട .പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഉള്ള ഏതൊരു പ്രായക്കാര്‍ക്കും ജോലി ഉറപ്പ് തരുന്നു . തൊഴിലന്വേഷകരും തൊഴിൽദായകരും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം ആണ് ഉറപ്പ് വരുത്തുന്നത് . ഇതിന് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിയമസഭാ മണ്ഡലം,ആറന്മുള നിയമസഭാ മണ്ഡലം,കോന്നി നിയമസഭാ മണ്ഡലം,റാന്നി നിയമസഭാ മണ്ഡലം,അടൂര്‍ നിയമസഭാ മണ്ഡലം എന്നിവിടെ ജോബ്‌ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട് .   കേരള നോളജ് ഇക്കോണമിഷൻ, കുടുംബശ്രീ, കില എന്നിവയുമായി ചേർന്ന് ‘വിജ്ഞാന പത്തനംതിട്ട , ഉറപ്പാണ് തൊഴിൽ’ എന്ന പദ്ധതി നടപ്പാക്കി വരികയാണ്. യോഗ്യതയ്ക്ക് അനുസരിച്ച് ജോലി ഉറപ്പ് വരുത്തുന്നു .വിദ്യാഭ്യാസം ലഭിച്ച തൊഴിൽരഹിതർക്ക് തൊഴിലവസരങ്ങൾ കണ്ടെത്തി കൊടുക്കുകയും പരിശീലനങ്ങളിലൂടെ തൊഴിൽ നേടുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് വിജ്ഞാന പത്തനംതിട്ടയുടെ ലക്ഷ്യങ്ങളിൽ ഒന്ന്.ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് സഹായകമായി…

Read More