വരവേഗതയിൽ ഡോ. ജിതേഷ്ജിയ്ക്ക് വീണ്ടും വേൾഡ് റെക്കോർഡ് നേട്ടം

    konnivartha.com: വരയരങ്ങുകളിൽ ഇരുകൈകളും ഒരേസമയം ഉപയോഗിച്ച് വെറും പത്ത് മിനിറ്റിനുള്ളിൽ 100 ൽ പരം പ്രശസ്തരുടെ ചിത്രങ്ങൾ വരയ്ക്കുന്ന സൂപ്പർ സ്പീഡി കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജിക്ക് ‘ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ’ എന്ന നിലയിൽ ‘യു. എസ്. എ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്‌ ‘ ലഭിച്ചു . ഇതിന് മുൻപ് മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ഇവന്റുകളിലുൾപ്പെടെ നിരവധി ലോകറെക്കോർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള ഡോ. ജിതേഷ്ജി 3000 ത്തിലേറെ പ്രശസ്തവ്യക്തികളെ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന ‘സൂപ്പർ മെമ്മറൈസർ പെർഫോമിംഗ്‌ ചിത്രകാരൻ’ എന്ന നിലയിലും അന്താരാഷ്ട്ര ഖ്യാതിയും റെക്കോർഡും നേടിയ മലയാളിയാണ്. 2008 ലെ അഞ്ചുമിനിറ്റിനുള്ളിൽ 50 പ്രശസ്തവ്യക്തികളുടെ ചിത്രങ്ങൾ എന്ന തന്റെ തന്നെ വേഗവര ലോകറെക്കോർഡാണ് പത്തുമിനിറ്റിനുള്ളിൽ 100 ലേറെ വ്യക്തികളെ വരച്ച് ജിതേഷ്ജി തിരുത്തിക്കുറിച്ചത്. ഇരുപതിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ച് അദ്ദേഹം തന്റെ…

Read More

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം : ശാസ്ത്രദർശൻ വരയരങ്ങ് നവംബർ 16 ന്

  konnivartha.com/ആലപ്പുഴ : സംസ്ഥാനത്തെ വിവിധസ്‌കൂളുകളെ പ്രതിനിധീകരിച്ച് അയ്യായിരത്തിലേറെ കുട്ടിശാസ്ത്രപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും അന്താരാഷ്ട്ര ഖ്യാതി നേടിയ സചിത്രപ്രഭാഷകനുമായ ഡോ. ജിതേഷ്ജി ‘ശാസ്ത്രദർശൻ വരയരങ്ങ്’ അവതരിപ്പിക്കും. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ നവംബർ 16 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 2:45 വരെയാണ് ജിതേഷ്ജി പ്രോഗ്രാം അവതരിപ്പിക്കുന്നത് ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ച മഹാന്മാരായ ശാസ്ത്രപ്രതിഭകളെ വേഗവരയിലൂടെയും സചിത്രപ്രഭാഷണരൂപത്തിലും അവതരിപ്പിക്കുന്നതിനൊപ്പം പ്രേക്ഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ ലഭിക്കുന്ന ‘സചിത്ര പ്രശ്നോത്തരിയും’ ഉൾപ്പെടുത്തിയ വിനോദ – വിജ്ഞാന ഗെയിം ഷോ മാതൃകയിലാണ് ‘ശാസ്ത്രദർശൻ വരയരങ്ങ്‌ ‘ ജിതേഷ്ജി ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ വേഗവരയും പ്രേക്ഷകരിൽ Analytical Skill ഉം വിചിന്തനശേഷിയും ശാസ്ത്രാവബോധവും മേധാശക്തിയും ജിജ്ഞാസയും വർദ്ധിപ്പിക്കുന്ന ശാസ്ത്രീയ രീതിയിലാണ് ഈ Edutainment സ്റ്റേജ് ഷോ യുടെ ഡിസൈൻ. വിവിധ മേഖലകളിലെ മൂവായിരത്തിലേറെ പ്രശസ്ത…

Read More

പരുമല ദേവസ്വം ബോർഡ് സ്കൂൾ കലോത്സവം ‘ആരവം-2024’ ഉദ്ഘാടനം നടന്നു

  ‘വായിച്ചു വളരാത്ത തലമുറ ‘വാഴ’ യായിപ്പോകും!’ ഡോ. ജിതേഷ്ജി. പരുമല ദേവസ്വം ബോർഡ് സ്കൂൾ കലോത്സവം ‘ആരവം-2024’ ഉദ്ഘാടനം വരവേഗവിസ്മയമായി konnivartha.com: പരുമല : ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിന്റെ കലോത്സവം ‘ആരവം- 2024’ ഉദ്ഘാടനം വരയരങ്ങിന്റെ വർണ്ണവിസ്മയത്തിലൂടെ ലോകത്തിലെ ഏറ്റവും വേഗമേറിയ പെർഫോമിംഗ്‌ ചിത്രകാരൻ ഡോ. ജിതേഷ്ജി നിർവഹിച്ചു. വേഗവരയുടെയും ഓർമ്മയുടെയും അവിസ്മരണീയ നേർക്കാഴ്ചയായി മാറിയ ഉദ്ഘാടനച്ചടങ്ങ് പ്രേക്ഷകരായിരുന്ന പുതുതലമുറ ഹർഷാരവത്തോടെയാണ് ആസ്വദിച്ചത്. ‘വായിച്ചു വളരാത്ത തലമുറ ‘വാഴ’ യായിപ്പോകുമെന്ന് സാഹിത്യകാരന്മാരെയും കൃതികളെയും വേഗവരയിലും സചിത്ര പ്രഭാഷണ രൂപേണയും അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. വരവേഗവിസ്മയവും സചിത്ര പ്രചോദനപ്രഭാഷണവും സമഞ്ജസമായി സമന്വയിപ്പിച്ചുള്ള തനതുകലാപ്രകടനത്തിലൂടെ വ്യത്യസ്തവും വേറിട്ടവുമായ ദൃശ്യ വിസ്മയത്തിന് നേർക്കാഴ്ചയാവുകയായിരുന്നു പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ. കാച്ചിക്കുറുക്കിയ നർമ്മഭാഷണത്തിനൊപ്പം മിന്നൽ വേഗത്തിൽ ചിത്രങ്ങൾ വരയ്ക്കുകയും വരയിൽ നിന്ന് പ്രേക്ഷകർ ചിന്തിക്കുന്നതിനും അപ്പുറത്തുള്ള…

Read More

ഡോ. ജിതേഷ്ജിയെ ‘സുവർണ തിരുഫലകം’ നൽകി ആദരിച്ചു

  konnivartha.com: വർക്കല: വിഖ്യാത പാരിസ്ഥിതിക ദാർശനികനും ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനുമായ ഡോ. ജിതേഷ്ജിയെ വർക്കല ശിവഗിരി മഠാധിപതി സച്ചിതാനന്ദ സ്വാമികൾ ‘സുവർണ തിരുഫലകം’ നൽകി ആദരിച്ചു. വർക്കല ടൗൺ ക്ലബ്ബിൽ നടന്ന ചടങ്ങിൽ എ എ സി റ്റി ചെയർമാൻ ഡോ. എസ്. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ. എ. സി. റ്റി 11-ആം വാർഷികാഘോഷ പരിപാടി ആയ ‘തിരുവോണപ്പുലരി 2024’ ആഘോഷപരിപാടികൾ ശിവഗിരി മഠം ധർമ സംഘം പ്രസിഡന്റ്‌ സ്വാമി സച്ചിതാനന്ദ ഭദ്രദീപം തെളിച്ച് സമാരംഭിച്ചു. 201 അമ്മമാർക്ക് അമ്മൂസ് അശോകം ചാരിറ്റബിൾ ട്രസ്റ്റ് സ്പോൺസർ ചെയ്ത ‘ഓണക്കോടി പുതുവസ്ത്ര സ്നേഹ സമ്മാന വിതരണം ‘കാന്തല്ലൂർ’ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. റ്റി. തങ്കച്ചൻ നിർവഹിച്ചു. ചികിത്സ സഹായ വിതരണം ഓർത്തോ പീഡിയാട്രിക് സർജൻ ഡോ :ജെറി മാത്യു നിർവഹിച്ചു.…

Read More

ഡോ : ജിതേഷ്ജിയ്ക്ക് സാഹിത്യരത്ന പുരസ്‌കാരം സമ്മാനിച്ചു

konnivartha.com: തിരുവനന്തപുരം : കവിതാ സംസ്കാരിക വേദി ഏർപ്പെടുത്തിയ സാഹിത്യരത്ന പുരസ്‌കാരം കലാ-സാഹിത്യവിചിന്തകനും ഗ്രന്ഥകാരനും കോന്നി  വീനസ് ബുക്സ് & പബ്ലിഷിംഗ് കമ്യൂൺ ചെയർമാനുമായ ഡോ. ജിതേഷ്ജിയ്ക്ക് സംസ്ഥാന രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിച്ചു. അവാർഡ് ഫലകത്തോടൊപ്പം മന്ത്രി തന്നെ ഒരു തത്സമയ രേഖചിത്രം വേദിയിൽ വച്ച് വരച്ച് അവാർഡ് ജേതാവായ ജിതേഷ്ജിക്ക് സമ്മാനിച്ച് സദസ്യരെ ഒന്നടങ്കം വിസ്മയിപ്പിക്കുകയും ചെയ്തു. സചിത്ര – പ്രഭാഷണങ്ങളിലൂടെയും സാഹിത്യബോധന ‘വരയരങ്ങു’കളിലൂടെയും വിശ്വസാഹിത്യ കൃതികളെയും എഴുത്തുകാരെയും കഥാപാത്രങ്ങളെയും അനേകലക്ഷം പ്രേക്ഷകരിലേക്ക് എത്തിച്ച സചിത്രപ്രഭാഷകനാണ് ഡോ. ജിതേഷ്ജിയെന്ന് മന്ത്രി പറഞ്ഞു. കോന്നി വീനസ് ബുക്സ് പ്രസിദ്ധീകരിച്ച സൂഫി സാഹിത്യകാരി ബദരി പുനലൂരിന്റെ ‘ ചുവന്ന ആത്മാവ് ‘ നോവൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടർ ഡോ : എം ആർ തമ്പാനു നൽകി പ്രകാശനം…

Read More

കലഞ്ഞൂരില്‍ ഹിന്ദി ഭാഷാസംഗമം- 2024 ഉദ്ഘാടനം ചെയ്തു

ഇന്ത്യയിൽ ഇപ്പോൾ ഹിന്ദിയുടെ പൂക്കാലം:കലഞ്ഞൂരില്‍ ഹിന്ദി ഭാഷാസംഗമം- 2024 ഉദ്ഘാടനം ചെയ്തു konnivartha.com: ഇന്ത്യയിൽ ഇപ്പോൾ ഹിന്ദിയുടെ പൂക്കാലമാണെന്നും ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ അറിയാത്തവർ സമസ്ത മേഖലയിലും പിന്തള്ളപ്പെടുമെന്നും കലാ – സാഹിത്യവിചിന്തകനും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്രപ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി പറഞ്ഞു. കലഞ്ഞൂർ ഗവന്മെന്റ് മോഡൽ ഹയർസെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ‘ഹിന്ദി ഭാഷാസംഗമം- 2024’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷിനൊപ്പം ഹിന്ദിയും അറിയുന്ന ഒരാൾക്ക് ലോകത്തെ ഏറ്റവും കൂടുതൽ ജനപ്രിയമായ മൂന്ന് ഭാഷകളിൽ രണ്ടും അറിയാമെന്ന അഭിമാനകരമായ നേട്ടമാണ് കൈവരുന്നതെന്ന് ജിതേഷ്ജി ചൂണ്ടിക്കാട്ടി. കലഞ്ഞൂർ ഗവ മോഡൽ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ‘ഹിന്ദി ക്ലബ്ബിൻ്റെ’ പതിനേഴാമത് വാർഷികവും ഡോ. ജിതേഷ്ജി ഹിന്ദി കവിതകൾ ചൊല്ലി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മഞ്ജു ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പത്തനംതിട്ട ജില്ലാ ഹിന്ദി സബ്ജക്ട്…

Read More

ഡോ: ജിതേഷ്ജിയ്ക്ക്  ‘റോട്ടറി എക്‌സലൻസ്- 2024’ അവാർഡ്

    Konnivartha. Com/കൊല്ലം : ‘റോട്ടറി ക്ലബ് ഓഫ് കൊയ്ലോൺ ഈസ്റ്റ് ‘ ഏർപ്പെടുത്തിയ ഇക്കൊല്ലത്തെ ‘റോട്ടറി എക്‌സലൻസ് -2024’ പുരസ്‌കാരം അന്താരാഷ്ട്ര ഖ്യാതി നേടിയ അതിവേഗചിത്രകാരനും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ്’ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവും ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ഡോ. ജിതേഷ്ജിയ്ക്ക് ലഭിച്ചു. കാൽലക്ഷം രൂപയും (25001 രൂപ) പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 2024 ജൂലൈ 13 ശനിയാഴ്ച രാത്രി 7 പി എം ന് കൊല്ലം തേവള്ളി ഓലയിൽ റോട്ടറി സെന്ററിൽ നടക്കുന്ന റോട്ടറി ഇൻസ്റ്റല്ലേഷൻ ആഘോഷചടങ്ങിൽ കൊല്ലം എം. പി എൻ കെ പ്രേമചന്ദ്രൻ സമ്മാനിക്കും. റോട്ടറി ക്ലബ് പ്രസിഡന്റ് കിഷോർ കുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, റോട്ടറി ഇന്റർനാഷണൽ ഫണ്ട് ഡെവലപ്പ്മെന്റ് കമ്മിറ്റി മെമ്പറും മുൻ ഡിസ്ട്രിക്ട് ഗവർണറുമായ ഡോ :…

Read More

സൂപ്പർ ബ്രയിൻ പവറും ഓർമ്മശക്തിയും നൽകുന്ന ‘ബൗദ്ധിക് യോഗ’ യുമായി ഡോ: ജിതേഷ്ജി

അന്താരാഷ്ട്ര യോഗദിനത്തിൽ സൂപ്പർ ബ്രയിൻ പവറും ഓർമ്മശക്തിയും നൽകുന്ന ‘ബൗദ്ധിക് യോഗ’ യുമായി ഡോ: ജിതേഷ്ജി   konnivartha.com: പത്തനംതിട്ട ജില്ലയിലെ ‘പ്രാണയോഗ’ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ   അന്താരാഷ്ട്ര   യോഗദിനാചരണവും ‘ബൗദ്ധിക് യോഗ’ സിമ്പോസിയവും സംഘടിപ്പിച്ചു. സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ ‘ബൗദ്ധിക് യോഗ’ ഗുരുവുമായ  ഡോ: ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.പതജ്‌ഞലി യോഗസൂത്രയിൽ നിന്നും ഹഠയോഗപ്രദീപികയിൽ നിന്നും വ്യത്യസ്തമായി മനുഷ്യമസ്തിഷ്കത്തെയും ഓർമ്മശക്തിയെയും ഉദ്ദീപിപ്പിക്കുന്ന സവിശേഷ പ്രയോഗരീതികളാണ് ഡോ : ജിതേഷ്ജി ആവിഷ്കരിച്ചു പ്രചരിപ്പിക്കുന്ന ‘ബൗദ്ധിക് യോഗ ‘ എന്ന സൂപ്പർ ബ്രയിൻ പവർ യോഗയിൽ അവലംബിച്ചിരിക്കുന്നത് .   മനുഷ്യ മേധാശക്തിയെ പ്രോജ്വലിപ്പിച്ച് ജോലിയും ജീവിതവും എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്നും അൽഷിമേർഴ്സ്, ഡിമെൻഷ്യ പോലെയുള്ള മനുഷ്യ മേധാശക്തിയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമാണ് ‘ബൗദ്ധിക് യോഗ’ മുന്നോട്ടുവെയ്ക്കുന്നത്. ശാരീരിക വ്യായാമമുറ എന്നതിനപ്പുറം മസ്തിഷ്ക…

Read More

മദ്യം മടുത്ത് സിന്തറ്റിക് മയക്കുമരുന്നിലേക്ക് വ്യതിചലിക്കുന്ന പുതുതലമുറ നാടിനും വീടിനും വെല്ലുവിളി : ജിതേഷ്ജി

  konnivartha.com: കേരളത്തിലെ ന്യൂ ജനറേഷനിലെ ലഹരി ഉപഭോക്താക്കളിൽ ഭൂരിഭാഗവും മദ്യത്തെ ഉപേക്ഷിച്ച് എം ഡി എം എ പോലെയുള്ള സിന്തറ്റിക് മയക്കുമരുന്നുകളിലേക്ക് തിരിയുന്നതായാണ് കാമ്പസുകളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് അഡ്വ: ജിതേഷ്ജി അഭിപ്രായപ്പെട്ടു. ബാറുകളിലെത്തുന്നവരിൽ ബഹു ഭൂരിപക്ഷവും മുപ്പത് വയസ്സിനു മുകളിലോട്ടുള്ളവരാണെന്നും സ്ഥിതിവിവരകണക്കുകൾ സൂചിപ്പിക്കുന്നു. തലച്ചോറിന്റെയും തിരിച്ചറിവിന്റെയും നിശബ്ദകൊലയാളിയായ മയക്കുമരുന്നിന്റെ വലയിൽ നിന്ന് പുതുതലമുറയെ രക്ഷിക്കണമെങ്കിൽ എക്സൈസ് വകുപ്പ് ന്യൂ ജനറേഷന്റെ മാറുന്ന ശീലങ്ങളെകുറിച്ചും അഭിരുചികളേക്കുറിച്ചും ആഴത്തിൽ പഠിച്ച് നിരന്തരം അപ്ഗ്രേയ്ഡ് ചെയ്യണമെന്നും ജിതേഷ്ജി പറഞ്ഞു. കേരള സംസ്ഥാന എക്സൈസ് വകുപ്പ് സ്റ്റാഫ് അസോസിയേഷൻ പത്തനംതിട്ട ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച എസ് എസ് എൽ സി / പ്ലസ് ടു മെറിറ്റ് അവാർഡ് ഇവന്റും ദേശീയ വിദ്യാഭ്യാസദിനാചാരണവും പത്തനംതിട്ട വൈ എം സി എ യിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും…

Read More

ജനനായകന് മുല്ലപ്പൂക്കൾ കൊണ്ട് വരയാദരമൊരുക്കി ജിതേഷ്ജി

  Abstract Art Installation എന്ന വിഭാഗത്തിൽ പെടുന്ന ചിത്രകല രീതി ആണ്. അതിന്‍റെ  ലാവണ്യദർശനവും അങ്ങനെ തന്നെ konnivartha.com: പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പന്തളം ജംഗ്ഷനിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണസമ്മേളനത്തിൽ അനുസ്മരണപ്രഭാഷണം നടത്താനെത്തിയ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ജിതേഷ്ജി പ്രഭാഷണത്തിനൊപ്പം കൈക്കുമ്പിൾ നിറയെ മുല്ലപ്പൂക്കൾ തൊട്ടുമുന്നിൽ വിരിച്ചിരുന്ന കറുത്തനിറത്തിലുള്ള തുണിയിലേക്ക് വിതറിയപ്പോൾ ഞൊടിയിടയിൽ വിരിഞ്ഞത് ജനനായകൻ ഉമ്മൻ ചാണ്ടിയുടെ വിസ്മയരൂപം ! ഉമ്മൻ ചാണ്ടിയുടെ പ്രിയസുഹൃത്തും സ്ഥലം എം പിയുമായ ആന്റോ ആന്റണിയും പൂക്കളൊരുക്കാൻ സഹായഹസ്തവുമായി അതിവേഗ ചിത്രകാരന്റെ ഒപ്പം കൂടി. വ്യത്യസ്തമായ ഈ വരയാദരം അടുത്ത് കാണാൻ ചിത്രകാരന് ചുറ്റും പ്രേക്ഷകരുടെ വലിയ തിക്കും തിരക്കുമായിരുന്നു. പന്തളം ബ്ലോക്ക്‌ കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് സഖറിയ വർഗീസിന്റെ അദ്ധ്യക്ഷതയിലാണ് വ്യത്യസ്തമായ ഈ അനുസ്മരണപരിപാടി നടന്നത്. പത്തനംതിട്ട എം പി ആന്റോ ആന്റണി…

Read More