konnivartha.com: കോന്നി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ്-2025’ അതിവേഗചിത്രകാരനും ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി ജേതാവുമായ ഡോ. ജിതേഷ്ജി വേഗവര യിലൂടെ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് അഡ്വ : പേരൂർ സുനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വി. ടി. അജോമോൻ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, ഗ്രാമപഞ്ചായത്ത് അംഗം കെ. ജി. ഉദയകുമാർ, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ജി. സന്തോഷ്, ഹെഡ്മിസ്ട്രസ് എച്ച്. ഫെബിൻ, പി. ടി. എ. വൈസ് പ്രസിഡന്റ് പി. ഇ. സുരേഷ് കുമാർ, എസ്. എം. സി ചെയർമാൻ എസ്. ബിജോയ്, സ്റ്റാഫ് സെക്രട്ടറി ജിജി സാം മാത്യു എന്നിവർ പ്രസംഗിച്ചു. പ്ലസ് ടു വിന് ഫുൾ എ പ്ലസ് നേടിയ…
Read Moreടാഗ്: jithesh ji
സ്നേഹപ്പച്ച ‘ജനമിത്ര’ പുരസ്കാരം സമ്മാനിച്ചു
konnivartha.com: സംസ്ഥാനത്തെ വനവാസികളുടെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ കൂട്ടായ്മ ‘സ്നേഹപ്പച്ച’ യുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച ജനപ്രതിനിധിയ്ക്കായി ഏർപ്പെടുത്തിയ സ്നേഹപ്പച്ച ‘ജനമിത്ര’ പുരസ്കാരം കേരള നിയമസഭ ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനു സമ്മാനിച്ചു. അതിവേഗചിത്രകാരനും ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി ജേതാവുമായ ഡോ. ജിതേഷ്ജി, സ്നേഹപ്പച്ച ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ രേഖ സ്നേഹപ്പച്ച എന്നിവർ ചേർന്നാണ് ചിറ്റയം ഗോപകുമാറിന് പുരസ്കാരസമർപ്പണം നിർവഹിച്ചത്. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്നേഹപ്പച്ച അഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഡോ. അടൂർ രാജൻ, പ്രഗതി സ്കൂൾ മാനേജർ ടി. ആർ. സുരേഷ്, സംഗേഷ്.ആർ. നായർ, ഗാന്ധിഭവൻ…
Read Moreവനവാസി നഗറില് ഗാന്ധിവരയുമായി ഡോ. ജിതേഷ്ജി
konnivartha.com: ‘ഇന്ത്യയുടെ ആത്മാവ് കാണണമെങ്കിൽ ഗ്രാമങ്ങളിലേക്ക് പോകൂ’ എന്ന് ആഹ്വാനം ചെയ്ത മഹാത്മജിയുടെ ജീവിതം വനവാസികളുടെ ഹൃദയത്തിൽ വരച്ചിട്ടു കൊണ്ട് അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി . ശബരിമല അട്ടത്തോട് വനവാസി നഗറില് സംഘടിപ്പിച്ച ‘എല്ലാവരുടെയും ഹൃദയത്തിൽ ഗാന്ധിവര ‘ വേറിട്ട അനുസ്മരണപരിപാടിയായി. വനവാസി നഗറിലെ എല്ലാവരെയും വെറും നാലേ നാലു വര കൊണ്ട് ഗാന്ധിച്ചിത്രം വരയ്ക്കാൻ പരിശീലിപ്പിച്ചിട്ടാണ് ഡോ. ജിതേഷ്ജി മടങ്ങിയത്. പരിസ്ഥിതി പ്രവർത്തകയും കവയിത്രിയുമായ സുഗതകുമാരി ടീച്ചറുടെ അനുസ്മരണാർത്ഥമായി പ്രവർത്തിക്കുന്ന ‘സുഗതവനം ‘ ചാരിറ്റബിൾ ട്രസ്റ്റ് വനവാസി നഗറില് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി അനുസ്മരണച്ചടങ്ങുകളുടെ ഉദ്ഘാടനവും ഡോ. ജിതേഷ്ജി നിർവഹിച്ചു. പെരുനാട് ഗ്രാമപഞ്ചായത്ത് ശബരിമല വാർഡ് മെമ്പർ മജ്ഞു പ്രമോദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വനവാസി നഗര് മൂപ്പന് വി കെ നാരായണൻ, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സംസ്ഥാന വനം വകുപ്പിന്റെ ‘വനമിത്ര’…
Read Moreമഞ്ജു വാര്യരും ജിതേഷ്ജിയും ഒന്നിച്ചെത്തുന്ന റിയാൽറ്റി ഷോ: ചിത്രീകരണം പൂർത്തിയായി
konnivartha.com : ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ഇൻസ്റ്റഗ്രാമിൽ 16 മില്ല്യനിലധികം കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ സൂപ്പർ സ്റ്റാർഡം നേടുകയും അന്താരാഷ്ട്ര സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ അമേരിക്കൻ റാങ്കർ ഡോട്ട് കോം പട്ടികയിൽ ഇടം നേടുകയും ചെയ്ത ഇന്ത്യൻ അതിവേഗ ചിത്രകാരൻ ജിതേഷ്ജിയും ഒന്നിക്കുന്ന ഒരു സ്പെഷ്യൽ റിയാൽറ്റി ഷോ എപ്പിസോഡ് ഒരു പ്രമുഖ ടി വി ചാനലിന്റെ അണിയറയിൽ ഒരുങ്ങുന്നു. മഞ്ജു വാര്യരെയും ജിതേഷ്ജിയെയും കൂടാതെ സിനിമാതാരങ്ങളായ മനോജ് കെ ജയൻ, ബൈജു എന്നിവരും ഈ എപ്പിസോഡിൽ അതിഥികളായി എത്തുന്നുണ്ട്. സിനിമാ സംവിധായകനും പ്രമുഖ സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ രമേഷ് പിഷാരടിയാണ് നിലവിൽ ടോപ്പ് റേറ്റിങ് ഉള്ള ഈ റിയാൽറ്റി ഷോയുടെ സംവിധായകനും നിർമ്മാതാവും. മഞ്ജുവാര്യരും ജിതേഷ്ജിയും ആദ്യമായി ഒന്നിക്കുന്ന വ്യത്യസ്തമായ ഈ എപ്പിസോഡ് വിഷു സ്പെഷ്യലായി പ്രമുഖ ടി വി…
Read Moreഅദ്ധ്യാപകസമൂഹം അറിവിനൊപ്പം മനോഭാവത്തെയും കാലോചിതമായി നവീകരിക്കണം : അഡ്വ ജിതേഷ്ജി
konnivartha.com : കോഴഞ്ചേരി മാർത്തോമ്മ സീനിയർ സെക്കന്ററി സ്കൂൾ റൂബി ജൂബിലി ആഘോഷപരിപാടികൾക്ക് തുടക്കമായി ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും വിഖ്യാത സചിത്ര പ്രഭാഷകനുമായ ജിതേഷ്ജി ഉദ്ഘാടനം നിർവഹിച്ചു . പുതിയ തലമുറയെ പഠിപ്പിക്കാനും പഠിക്കാനും അദ്ധ്യാപകസമൂഹം അറിവിനൊപ്പം മനോഭാവത്തെയും കാലോചിതമായി നവീകരിക്കണമെന്ന് അഡ്വ ജിതേഷ്ജി അഭിപ്രായപ്പെട്ടു. വിജ്ഞാനവും വിനോദവും സമഞ്ജസമായി സമന്വയിപ്പിച്ചുള്ള വരവേഗ വിസ്മയത്തിലൂടെയും സചിത്ര പ്രഭാഷണത്തിലൂടെയും വേറിട്ട ശൈലിയിലായിരുന്നു ജിതേഷ്ജിയുടെ ഉദ്ഘാടനം. സ്കൂൾ മാനേജർ റവ : ഫാദർ തോമസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജിംഗ് കമ്മറ്റി സെക്രട്ടറി മാത്യുസ് ജോർജ്, ട്രഷറർ വർഗീസ് പുന്നൻ, ടി എം ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.പ്രിൻസിപ്പൽ ഡോ ആനി മാത്തൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ സാലമ്മ കുര്യൻ നന്ദിയും പറഞ്ഞു
Read Moreകോന്നി ഉപതെരഞ്ഞെടുപ്പും ചില കുടുംബവൃത്താന്തവും
1962 ൽ കോന്നിയിൽ നടന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഓര്മ്മകള് ജിതേഷ് ജി ഉപതെരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരി കൊണ്ട കോന്നിയിൽ മുൻപ് ഒരുതവണ ഉപതെരഞ്ഞെടുപ്പ് നടന്നിട്ടുള്ള കാര്യം പലരും ഇപ്പോൾ ഓർക്കുന്നുണ്ടാവില്ല. 1960 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് സ്ഥലം എം എൽ എ യായിരുന്ന ചിറ്റൂർ ഹരിശ്ചന്ദ്രൻ നായരുടെ ദേഹവിയോഗത്തെ തുടർന്ന് 1962 മെയ് 13 നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിലെ എം രവീന്ദ്രനാഥൻ നായരും കമ്യൂണിസ്റ്റ് പാർട്ടിയിലെ പന്തളം പി ആറും തമ്മിലായിരുന്നു മത്സരം. ഞാനിത് കൃത്യമായി ഓർത്തുവെക്കാൻ കാരണം ശ്രീ എം രവീന്ദ്രനാഥ് എന്റെ ഭാര്യ ഉണ്ണിമായയുടെ വല്ല്യപ്പൂപ്പനും എതിരെ മത്സരിച്ച പന്തളം പി ആർ എന്റെ അച്ഛന്റെ കസിനും (തട്ടയിൽ ഇടയിരേത്ത് കുടുംബം) ആയതിനാലാണു. വാശിയേറിയ മത്സരത്തിനൊടുവിൽ ഭാര്യയുടെ വല്ല്യപ്പൂപ്പനായ എം രവീന്ദ്രനാഥ് ജയിച്ച് എം എൽ ആയി. 1962 മുതൽ 1965…
Read More